നിങ്ങൾ മരിച്ചുകഴിഞ്ഞാൽ നിങ്ങളുടെ ഫോണിന് എന്ത് സംഭവിക്കും? ഫിംഗർ ലോക്ക് ഉപയോഗിക്കാൻ പറ്റുമോ?

Written By:

നിങ്ങൾ മരിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ഫോണിന് എന്ത് സംഭവിക്കും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. അല്പം അതിശയം തോന്നിക്കുന്ന ഒരു ചോദ്യമാണ് എന്നറിയാം. പക്ഷെ അതിനെ കുറിച്ചും നമ്മൾ ചിന്തിക്കേണ്ടതുണ്ടല്ലോ. മുമ്പ് മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ ഇങ്ങനെയൊരു പ്രശ്നമില്ലായിരുന്നു. എന്നാൽ ഇന്നോ, ഏതൊരാൾ മരിച്ചാലും അയാളുടെ സ്വകാര്യത മൊത്തം അടങ്ങിയിരിക്കുന്ന ആ ഫോൺ അവിടെ ബാക്കിയാവുന്നു. ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പറയുകയാണ് ഇവിടെ.

നിങ്ങൾ മരിച്ചുകഴിഞ്ഞാൽ നിങ്ങളുടെ ഫോണിന് എന്ത് സംഭവിക്കും? ഫിംഗർ ലോക്ക്

ഈ അടുത്ത കാലത്തായി വന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കും പ്രകാരം മരിച്ച ആളുകളുടെ വിരലുകൾ ഉപയോഗിച്ച് അവരുടെ ഫോൺ അൺലോക്ക് ചെയ്തിട്ടുണ്ട് എന്ന് പറയപ്പെടുന്നു. നിയമപരമായ പല ചോദ്യങ്ങളും സംശയങ്ങളും വന്നേക്കാവുന്ന ഒരു മേഖല കൂടിയായതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ സർക്കാരുകളോ പൊലീസോ തയ്യാറാവില്ല എന്നത് ഇതിനെ കുറിച്ചുള്ള അറിവുകൾ പരിമിതമായി തന്നെ ഒതുങ്ങുന്നതിലേക്ക് എത്തുന്നു.

നോക്കിയ 8110 യുടെ പുനര്‍ജന്മം ഇന്ത്യയില്‍ എത്തില്ല!

എഫ്ബിഐ ആണ് ഇത്തരത്തിൽ ഒരു ശ്രമത്തിന് മുതിർന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഫോർബ്‌സ് മാസികയിൽ വന്ന ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ മരണപ്പെട്ടവരുടെ ഫോണുകൾ അവരുടെ ഫിങ്കർപ്രിന്റുകൾ ഉപയോഗിച്ച് തുറന്നതായി പറയുന്നുണ്ട്. പ്രത്യേകിച്ച് ഒരു കൊലപാതകമോ, ആത്മഹത്യയോ ഒക്കെ ആകുമ്പോൾ അവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുക എന്ന നല്ല ഉദ്ദേശം മാത്രമാണ് പൊലീസിന് ഇതിന് പിന്നിൽ ഉള്ളത്.

കൊല്ലപ്പെടും മുമ്പ് നടന്ന കോൾ, മെസ്സേജ്. വാട്സാപ്പ്, മറ്റു കാര്യങ്ങൾ എന്നിവയെല്ലാം എളുപ്പം പൊലീസിന് ഇതിലൂടെ കണ്ടെത്താൻ കഴിയുന്നു എന്നത് തന്നെ കാരണം. പക്ഷെ ഇവിടെ ഉദിക്കുന്ന പ്രശ്‌നം എന്തെന്നുവെച്ചാൽ ഇത്തരത്തിൽ മരണപ്പെട്ടവരുടെ അവയവം ഉപയോഗിച്ച് ഫോൺ ഓപ്പൺ ചെയ്യുന്നതിലും അവരുടെ സ്വകാര്യതയിലേക്ക് അവരുടെ മരണ ശേഷം എത്തിനോക്കുന്നതിലുമുള്ള ധാർമികതയാണ്. നിങ്ങൾ മരണപ്പെട്ടുകഴിയുമ്പോൾ മറ്റുള്ളവർ നിങ്ങളുടെ ഫോൺ തുറക്കുന്നതും നിങ്ങൾക്ക് മാത്രം അറിയാമായിരുന്ന നിങ്ങളുടെ രഹസ്യങ്ങൾ മനസ്സിലാക്കുന്നതിനോടും യോജിക്കാൻ നിങ്ങൾക്ക് പറ്റുന്നുണ്ടോ?

ഡിസൈൻ എന്നൊക്കെ പറഞ്ഞാൽ ഇതാണ്; ആരും ഒന്ന് വാങ്ങാൻ കൊതിച്ചുപോകും

English summary
FBI using dead people's fingerprints to solve the cases.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot