ശനിയിലെ കൊടുങ്കാറ്റിന്റെ യഥാര്‍ത്ഥ ചിത്രം വെളിപ്പെടുത്തി ഡീപ് ലേണിംഗ് സോഫ്റ്റ്‌വെയര്‍

|

ഗ്രഹങ്ങളുടെ അന്തരീക്ഷത്തില്‍ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിയുന്ന ഡീപ് ലേണിംഗ് അല്‍ഗോരിതം ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. പ്ലാനറ്റ്‌നെറ്റ് എന്ന് പേരിട്ടിരിക്കുന്ന സോഫ്റ്റ് വെയര്‍ നാസയുടെ കാസിനി ബഹിരാകാശപേടകം ശേഖരിച്ച വിവരങ്ങളാണ് കൃത്യമായി വിശകലനം ചെയ്തത്.

 
ശനിയിലെ കൊടുങ്കാറ്റിന്റെ യഥാര്‍ത്ഥ ചിത്രം വെളിപ്പെടുത്തി  ഡീപ് ലേണിംഗ്

കാസ്സിനി പോലുള്ള ബഹിരാകാശ ദൗത്യങ്ങള്‍ ഭീമമായ അളിവില്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെങ്കിലും നിലവിലുള്ള രീതികള്‍ ഉപയോഗിച്ച് അവ കൃത്യമായി വിശകലനം ചെയ്യാന്‍ കഴിയാറില്ലെന്ന് യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍ സെന്റര്‍ ഫോര്‍ സ്‌പെയ്‌സ് ആന്റ് എക്‌സോപ്ലാനറ്റ് ഡെപ്യൂട്ടി ഡയറക്ടറും ഗവേഷകനുമായി ഇങ്കോ വാള്‍ഡ്മാന്‍ പറഞ്ഞു. പ്ലാനറ്റ്‌നെറ്റ് ഇത്തരം വിവരങ്ങള്‍ വിശകലനം ചെയ്ത് അതീവ കൃത്യതയുള്ള ഭൂപടങ്ങള്‍ ഉണ്ടാക്കുന്നു.

വാട്‌സാപ്പില്‍ പുതിയ ക്രിക്കറ്റ് സ്റ്റിക്കറുകള്‍വാട്‌സാപ്പില്‍ പുതിയ ക്രിക്കറ്റ് സ്റ്റിക്കറുകള്‍

2008 ഫെബ്രുവരിയില്‍ ശനിയില്‍ നടന്ന കൊടുങ്കാറ്റുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പ്ലാനറ്റ്‌നെറ്റ് ആദ്യമായി വിശകലനം ചെയ്തത്. വളരെയധികം വിവരങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇതൊരു വെല്ലുവിളിയായിരുന്നുവെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ഭൂമിയുടെ വലുപ്പത്തില്‍ ഏകദേശം 70 ശതമാനം വരുന്ന പ്രദേശത്ത് നിന്ന് ശേഖരിച്ച വിവരങ്ങളാണ് വിശകലനത്തിന് വിധേയമാക്കിയത്.

കൊടുങ്കാറ്റുമായി ബന്ധപ്പെട്ട നിരവധി പുതിയ വിവരങ്ങള്‍ പ്ലാനറ്റ്‌നെറ്റ് കണ്ടെത്തി. ഇവ പലതും ശനിയുടെ അന്തരീക്ഷത്തെ കുറിച്ചുള്ള പുതിയ അറിവുകളാണ്. ഭാവിയില്‍ നടക്കാന്‍ പോകുന്ന ബഹിരാകാശ പര്യവേഷണങ്ങളില്‍ പ്ലാനറ്റ്‌നെറ്റിന് വളരെയധികം സംഭാവന നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയും ഗവേഷകര്‍ പങ്കുവയ്ക്കുന്നു.

ഇന്ത്യയില്‍ 39,999 രൂപയ്ക്കുളളില്‍ വാങ്ങാവുന്ന മികച്ച സ്‌നാപ്ഡ്രാഗണ്‍ 845 സ്മാര്‍ട്ട്‌ഫോണുകള്‍ഇന്ത്യയില്‍ 39,999 രൂപയ്ക്കുളളില്‍ വാങ്ങാവുന്ന മികച്ച സ്‌നാപ്ഡ്രാഗണ്‍ 845 സ്മാര്‍ട്ട്‌ഫോണുകള്‍

Best Mobiles in India

Read more about:
English summary
'Deep Learning' Algorithm Reveals Huge Saturn Storm in New Light

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X