ബഹിരാകാശത്ത് നിന്നും സെൽഫിയെടുത്ത് ജെയിംസ് വെബ് ടെലസ്കോപ്പ്

|

ബഹിരാകാശ ഗവേഷണത്തിൽ നാഴികകല്ല് എന്ന വിശേഷണവുമായാണ് നാസയുടെ ജെയിംസ് വെബ് ടെലസ്കോപ്പ് ബഹിരാകാശത്തെത്തിയത്. ബഹിരാകാശത്തിന്റെ വിദൂര മേഖലകളിലേക്ക് മിഴി തുറക്കുന്ന ജെയിംസ് വെബ് ടെലസ്കോപ്പ് അത്ഭുതപ്പെടുത്തുന്ന പുതിയ അറിവുകൾ സമ്മാനിക്കുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. ജെയിംസ് ടെലസ്കോപ്പിന്റെ അപാരമായ സാധ്യതകൾക്കപ്പുറം അത് പകർത്തിയ ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ചിത്രം എന്ന് പറയുമ്പോൾ ഏതെങ്കിലും നക്ഷത്രത്തിന്റെയോ ആകാശ ഗോളങ്ങളുടെയോ ഫോട്ടോയല്ല, മറിച്ച് സ്വന്തം ചിത്രം തന്നെയാണ് ജെയിംസ് പകർത്തിയിരിക്കുന്നത്. അതേ ബഹിരാകാശത്ത് സെൽഫിയെടുത്തിരിക്കുകയാണ് ജെയിംസ് വെബ് ടെലസ്കോപ്പ്.

ജെയിംസ്

ബഹിരാകാശത്ത് ജെയിംസ് ടെലസ്കോപ്പ് എങ്ങനെയാണ് ദൃശ്യമാകുന്നതെന്ന് ഈ ചിത്രം വ്യക്തമാക്കുന്നു. ലോകമാകെയുള്ള ജ്യോതിശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തുകയാണ് ഈ ചിത്രം. ജെയിംസ് വെബ് ടെലസ്കോപ്പ് പകർത്തിയ ആദ്യ സെൽഫികളിൽ ഒന്നാണ് നാസയ്ക്ക് ലഭിച്ചത്. ജെയിംസ് ടെല്കോപിന്റെ ശേഷിയും വലിപ്പവും മനസിലാക്കിത്തരുന്നതാണ് ജെയിംസ് ടെലസ്കോപ്പ് പകർത്തിയ സെൽഫി ചിത്രം. ഉദാഹരണത്തിന് ജെയിംസ് വെബ് ടെലസ്കോപ്പിലെ ഭീമാകാരമായ മിററുകൾ വ്യക്തമായി തന്നെ കാണാൻ കഴിയുന്നു.

മികച്ച സവിശേഷതകളുമായി നോക്കിയ ജി21 സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തുമികച്ച സവിശേഷതകളുമായി നോക്കിയ ജി21 സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു

ജെയിംസ് വെബ്

ബഹിരാകാശത്തെ വസ്തുക്കളെ ചിത്രീകരിക്കാൻ ആവശ്യമായ പ്രകാശം ലഭിക്കുന്നുണ്ടെന്നും ജെയിംസ് വെബ് ടെലസ്കോപ്പിന്റെ സെൽഫി വ്യക്തമാക്കിത്തരുന്നുണ്ട്. ഭൂമിയിൽ വച്ചുള്ള പരീക്ഷണ ഘട്ടത്തിൽ പോലും പ്രൈമറി മിററുകളെ പ്രകാശിപ്പിക്കുന്ന നക്ഷത്ര പ്രകാശം ലഭ്യമായിരുന്നില്ല. അതിനാൽ തന്നെ ഈ സാഹചര്യം പുതിയതാണെന്നും നാസ അധികൃതർ പ്രതികരിച്ചു. ലൈറ്റിങ് ഡയോഡുകൾ ഉപയോഗിച്ചാണ് ഹൂസ്റ്റണിൽ പരീക്ഷണം നടത്തിയിരുന്നത്.

ജെയിംസ് വെബ് ടെലസ്കോപ്പ് നിയർ ഇൻഫ്രാറെഡ് ക്യാമറ

ജെയിംസ് വെബ് ടെലസ്കോപ്പ് നിയർ ഇൻഫ്രാറെഡ് ക്യാമറ

മനുഷ്യൻ വികസിപ്പിച്ചെടുത്തതിൽ ഏറ്റവും അത്യാധുനികമായ ചില സാങ്കേതികവിദ്യകളുമായാണ് ജെയിംസ് ടെലസ്കോപ്പ് ബഹിരാകാശത്ത് എത്തിയിരിക്കുന്നത്. ടെലസ്കോപ്പിലെ നിയർ ഇൻഫ്രാറെഡ് ക്യാമറ ( എൻഐആർ ക്യാമറ ) ഡിവൈസിനുള്ളിൽ നൽകിയിരിക്കുന്ന ലെൻസ് ഇക്കൂട്ടത്തിൽ പെടുന്നതാണ്. ടെലസ്കോപ്പിലെ മിറർ അലൈൻമെന്റ് പരിശോധിക്കാൻ ഈ ലെൻസ് സഹായിക്കുന്നു. അതേ സമയം തന്നെ ടെലസ്കോപ്പിന്റെ പനോരമിക് കാഴ്ചയും നൽകുന്നു.

കഴിഞ്ഞയാഴ്ച്ച ആഴ്ച്ച വിപണിയിലെത്തിയ കിടിലൻ സ്മാർട്ട്ഫോണുകൾകഴിഞ്ഞയാഴ്ച്ച ആഴ്ച്ച വിപണിയിലെത്തിയ കിടിലൻ സ്മാർട്ട്ഫോണുകൾ

എൻഐആർ ക്യാമറ

ബഹിരാകാശത്തെ വസ്തുക്കളെ കണ്ടെത്തുന്നതിലും ചിത്രീകരിക്കുന്നതിലും ജെയിംസ് വെബിലെ എൻഐആർ ക്യാമറ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ചിത്രങ്ങൾ എടുക്കാൻ കഴിയുന്ന 18 പ്രൈമറി മിറർ സെഗ്‌മെന്റുകളാണ് എൻഐആർ ക്യാമറയിൽ ഉള്ളത്. നാസ പങ്ക് വെച്ച സെൽഫിയിൽ കാണുന്ന തിളങ്ങുന്ന മിറർ സെഗ്‌മെന്റ് തിളക്കമുള്ള നക്ഷത്രത്തിലേക്കാണ് പോയിന്റ് ചെയ്യുന്നത്. അതേ സമയം ബാക്കിയുള്ള കണ്ണാടികൾ ആ ദിശയിലേക്ക് അലൈൻ ചെയ്തിട്ടില്ലെന്നും നാസ പുറത്ത് വിട്ട ചിത്രം വ്യക്തമാക്കുന്നു.

മിറർ സെഗ്മെന്റുകൾ

ജെയിംസ് വെബ് ടെലസ്കോപ്പിലെ മിറർ സെഗ്മെന്റുകൾ അലൈൻ ചെയ്യുന്ന നടപടികളുമായി നാസയിലെ എഞ്ചിനീയർമാർ മുന്നോട്ട് പോകുകയാണ്. കണ്ണാടികളുടെ മുഴുവൻ അലൈൻമെന്റ് പ്രോസസിലും എൻഐആർ ക്യാമറ ഉപയോഗിക്കും. ഈ പ്രാരംഭ എഞ്ചിനീയറിങ് ഇമേജുകൾ പകർത്തുമ്പോൾ എൻഐആർ ക്യാമറ അതിന്റെ അനുയോജ്യമായ താപനിലയേക്കാൾ വളരെ കൂടുതലാണ് പ്രവർത്തിക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്, കൂടാതെ വിഷ്വൽ ആർട്ടിഫാക്റ്റുകൾ മൊസൈക്കിൽ കാണാൻ കഴിയുമെന്നും നാസ വിശദീകരിക്കുന്നു.

സിഐഎ അമേരിക്കൻ പൌരന്മാരുടെ വിവരങ്ങൾ ചോർത്തിയെന്ന് ആരോപണംസിഐഎ അമേരിക്കൻ പൌരന്മാരുടെ വിവരങ്ങൾ ചോർത്തിയെന്ന് ആരോപണം

ജെയിംസ് വെബ് ടെലസ്കോപ്പ്

ശാസ്ത്രലോകം ഇന്നേ വരെ വികസിപ്പിച്ചവയിൽ ഏറ്റവും ശക്തമായ ടെലസ്കോപ്പാണ് നാസയുടെ ജെയിംസ് വെബ് ടെലസ്കോപ്പ്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ ദൂരത്താണ് ജെയിംസ് പ്രവർത്തിക്കുന്നത്. സ്വർണം കൊണ്ട് നിർമിച്ചിട്ടുള്ള മിറർ സെഗ്മെന്റുകളക്കം 10 ബില്യൺ ഡോളർ ( 75,600 കോടി രൂപ ) ചിലവിലാണ് ജെയിംസ് വെബ് ടെലസ്കോപ്പ് നിർമിച്ചിരിക്കുന്നത്. ഫ്രഞ്ച് ഗയാനയിലെ കൂറൗവിൽ നിന്നാണ് ജെയിംസ് വെബ് ടെലസ്കോപ്പ് വിക്ഷേപിച്ചിരിക്കുന്നത്.

നാസ

നാസയുടെ പുതുതലമുറ സാങ്കേതികവിദ്യയാണ് ജെയിംസ് വെബ് ടെലസ്കോപ്പിൽ ഉപയോഗിച്ചിരിക്കുന്നത്. ഹബിൾ ടെലസ്കോപ്പിനേക്കാളും അഞ്ച് മടങ്ങ് ശേഷിയുള്ളതാണ് ജെയിംസ് വെബ് ടെലസ്കോപ്പ്. ദൃശ്യപ്രകാശത്തിലും ഇൻഫ്രാറെഡിലും പ്രവർത്തിക്കാൻ കഴിയും. മഹാ വിസ്ഫോടനം, പിന്നാലെയുണ്ടായ നക്ഷത്രങ്ങൾ, ഗാലക്സികൾ എന്നിവയുടെയൊക്കെ ഉത്ഭവം, തമോഗർത്തം തുടങ്ങിയ വിഷയങ്ങളിലേക്ക് കൂടുതൽ വെളിച്ചം വീഴ്ത്താൻ ജെയിംസ് വെബ് ടെലസ്കോപ്പിനാകും. മാത്രമല്ല, പ്രപഞ്ച പദാർഥങ്ങളുടെ റെഡ് ഷിഫ്റ്റിനെക്കുറിച്ച് പഠിക്കാനും ജെയിംസ് വെബ് ടെലസ്കോപ്പ് പകർത്തുന്ന ചിത്രങ്ങൾ സഹായിക്കും.

ഗൂഗിൾ പേ, ഫോൺപേ തുടങ്ങി യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾഗൂഗിൾ പേ, ഫോൺപേ തുടങ്ങി യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Best Mobiles in India

Read more about:
English summary
NASA's James Webb Telescope has been launched into space as a landmark in space exploration. Scientists hope that the James Webb Telescope, which opens its eyes to distant regions of space, will present surprising new knowledge. What stands out now is a picture taken by the James Telescope beyond its immense potential.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X