Home
News

ജോക്കർ മാൽവെയർ വീണ്ടുമെത്തി, ഫോണിൽ നിന്ന് ഈ 7 ആപ്പുകൾ ഡിലീറ്റ് ചെയ്യുക

സ്‌മാർട്ട്‌ഫോണുകളിലെ ആപ്പുകളും ഓപ്പറേറ്റിംഗ് സിസ്റ്റവും കേടുവരുത്താനും നശിപ്പിക്കാനും സാധിക്കുന്ന സോഫ്‌റ്റ്‌വെയറായ ജോക്കർ മാൽവെയർ വീണ്ടുമെത്തിയിരിക്കുന്നു. ഈ അപകടകാരിയായ മാൽവെയർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗൂഗിൾ പ്ലേ സ്റ്റോറിലെ ആപ്പുകളെ ബാധിക്കുന്നുണ്ട്. മൊബൈൽ സെക്യൂരിറ്റി സൊല്യൂഷൻസ് സ്ഥാപനമായ പ്രാഡിയോയുടെ അലേർട്ട് അനുസരിച്ച് ഇത്തവണ ഏകദേശം 15 പുതിയ ആൻഡ്രോയിഡ് ആപ്പുകളിലാണ് ഈ മാൽവെയർ ബാധിച്ചിട്ടുള്ളത്.

കളർ മെസേജ്

റിപ്പോർട്ടുകൾ അനുസരിച്ച് 5 ലക്ഷം ഉപയോക്താക്കൾ ഉപയോഗിക്കുന്ന കളർ മെസേജ് പോലുള്ള ജനപ്രിയ ആപ്പുകളിൽ ജോക്കർ മാൽവെയർ ബാധിച്ചിട്ടുണ്ട്. ഈ മാൽവെയർ ബാധിച്ച ആപ്പ് റഷ്യൻ സെർവറുകളിലേക്ക് കണക്ഷനുകൾ നടത്തുന്നതായും സൂചനകൾ ഉണ്ട്. പുതിയ ഇമോജികളും ഉപയോഗിച്ച് ടെക്‌സ്‌റ്റിങ് കൂടുതൽ രസകരമാക്കുന്നുവെന്ന് അവകാശപ്പെടുന്ന ആപ്പാണ് കളർ മെസേജ്. എന്നാലിപ്പോൾ ആപ്പും ഉപയോക്താക്കളിലേക്ക് മാൽവെയർ എത്തിക്കുന്നതായിട്ടാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

ആപ്പ്

ആപ്പ് മാൽവെയറാണ് എന്ന് തിരിച്ചറിഞ്ഞതോടെ ഗൂഗിൾ അത് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. കളർ മെസേജ് ആപ്പിന് പുറമെ ജോക്കർ മാൽവെയർ ബാധിച്ച മറ്റ് നിരവധി ആപ്പുകളും ഉണ്ട്. നിങ്ങളുടെ ഫോൺ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ നിന്ന് ആപ്പുകൾ പൂർണ്ണമായും നീക്കം ചെയ്യണമെന്നാണ് സുരക്ഷാ ഗവേഷകർ നിർദ്ദേശിക്കുന്നത്. ചുവടെ കൊടുത്തിരിക്കുന്ന ആപ്പുകളിൽ ഏതെങ്കിലും ഫോണിൽ ഉണ്ടെങ്കിൽ അവ വേഗം ഇല്ലാതാക്കുക.

ജോക്കർ

1. കളർ മെസേജ്

2. സെക്യൂരിറ്റി ആപ്പ് ലോക്ക്

3. കൺവീനിയന്റ് സ്കാനർ 2

4. പുഷ് മെസേജ്-ടെക്‌സ്റ്റിംഗ്&എസ്എംഎസ്

5. ഇമോജി വാൾപേപ്പർ

6. സ്പെഷ്യൽ ഡോക് സ്കാനർ

7. ഫിങ്കർടിപ്പ് ഗെയിംബോക്സ്

 

എന്താണ് ജോക്കർ മാൽവെയർ

 

2017ൽ ആദ്യമായി കണ്ടെത്തിയ ജോക്കർ മാൽവെയർ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഉടമകൾക്ക് വലിയ സുരക്ഷാ അപകടങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയതിന് ശേഷം അടുത്തിടെയാണ് ശ്രദ്ധയിൽപ്പെട്ടു. ഗൂഗിൾ പ്ലേ സ്റ്റോർ പോലുള്ള സുരക്ഷിത പ്ലാറ്റ്‌ഫോമുകളിൽ ഹോസ്റ്റ് ചെയ്‌തിരിക്കുന്ന നിരവധി ആപ്പുകളെ മാൽവെയർ അപകടകരമായി ബാധിക്കുന്നതായി കഴിഞ്ഞ വർഷം കണ്ടെത്തിയിരുന്നു. ജോക്കർ മാൽവെയർ ബാധിച്ചുവെന്ന് കണ്ടെത്തിയ ആപ്പുകളെ ഗൂഗിൾ പ്ലേ സ്റ്റോർ നിരോധിച്ചതിന് ശേഷവും മറ്റ് ആപ്പുകളിൽ മാൽവെയർ തിരിച്ചെത്തുന്നതായാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.

മാൽവെയർ

സുരക്ഷാ പാരാമീറ്ററുകൾ മറികടക്കാൻ മാൽവെയർ അതിന്റെ കോഡുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നതായും റിപ്പോർട്ടുകളുണ്ട്. 14 ആൻഡ്രോയിഡ് ആപ്പുകളെ ജോക്കർ മാൽവെയർ ബാധിക്കുന്നുണ്ടെന്ന് സൈബർ സുരക്ഷാ സ്ഥാപനമായ കാസ്‌പെർസ്‌കിയുടെ അനലിസ്റ്റായ ടാറ്റിയാന ഷിഷ്‌കോവയും അടുത്തിടെ കണ്ടെത്തിയിരുന്നു. ഇത്തരം സുരക്ഷാപ്രശ്നങ്ങൾ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്ന ആളുകൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ജോക്കർ മാൽവെയറിന് നമ്മുടെ സ്വകാര്യ ഡാറ്റ പോലും മറ്റൊരു സെർവ്വറിലേക്ക് അയക്കാൻ സാധിക്കും. നമ്മുടെ ഡിവൈസിനെയും ഇത് നശിപ്പിക്കും.

ട്രോജൻ

ജോക്കർ മാൽവെയർ ഒരു ട്രോജൻ ആണ്. അതുകൊണ്ട് തന്നെ ഉപയോക്താവിന് യാതൊരു വിധ സൂചനയും ലഭിക്കാത്ത വിധത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. പ്രീമിയം സേവനങ്ങളിലേക്ക് ഉപയോക്താക്കളെ സൈൻ അപ്പ് ചെയ്യിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ജോക്കർ മാൽവെയറിന് ചെയ്യാൻ കഴിയുമെന്നാണ് നേരത്തെ വന്ന റിപ്പോർട്ടുകളിൽ പറയുന്നത്. എസ്എംഎസ്, കോൺടാക്ട്സ് എന്നിവയിലേക്ക് ആക്സസ് നേടുന്ന മാൽവെയർ ഏറെ സ്വകാര്യ ഡാറ്റയ്ക്കും അപകടകാരിയാണ്.

ഗൂഗിൾ

ജോക്കർ അടക്കമുള്ള മാൽവെയറുകളെ തടയാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം തേർഡ് പാർട്ടി പ്ലാറ്റ്ഫോമുകളിൽ നിന്നും ആപ്പുകൾ ഡൌൺലോഡ് ചെയ്യാതിരിക്കുക എന്നതാണ്. ഇതിനൊപ്പം തന്നെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്യുന്ന ആപ്പുകളുടെ വിവരങ്ങൾ കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. എത്ര റേറ്റിങ് ഉള്ള ആപ്പാണ് റിവ്യു എങ്ങനെയാണ് ഏത് കമ്പനിയാണ് ഈ ആപ്പ് പ്ലേ സ്റ്റോറിൽ എത്തിച്ചിരിക്കുന്നത് എന്ന കാര്യങ്ങൾ നോക്കിയാൽ തന്നെ ആപ്പുകളിൽ മാൽവെയർ ഉണ്ടോ എന്നത് സംബന്ധിച്ച സൂചനകൾ നമുക്ക് ലഭിക്കും.

Best Mobiles in India

English summary
Joker malware, the software that can damage and destroy apps and operating systems on smartphones, is back. This malware has been infecting apps in the Google Play Store for the past few years.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X