കഴിയുന്നതും വേഗം ഈ ആപ്പുകൾ നിങ്ങളുടെ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യുക

|

ആപ്പ് സ്റ്റോറുകളിൽ നിരവധി ആപ്ലിക്കേഷനുകളാണ് ദിവസവും അവതരിപ്പിക്കപ്പെടുന്നത്. ഇവയിൽ നല്ലൊരു ശതമാനവും അപകടം പിടിച്ച ആപ്പുകളാണ്. മാൽവെയറുകളും സർവ സാധാരണം. ഇവയൊക്കെ നീക്കം ചെയ്യാൻ ഗൂഗിളും ആപ്പിളും ഒക്കെ എത്ര ശ്രമിച്ചാലും പിന്നെയും ഇത്തരം തട്ടിപ്പ് ആപ്പുകൾ ആപ്പ് സ്റ്റോറുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവയിൽ ഭൂരിഭാഗവും നമ്മുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നുണ്ട്. ആദ്യം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ നാം സകല പെർമിഷനുകളും നൽകുന്നു. ഇത്തരത്തിൽ ക്യാമറകളുടെയും ഫോട്ടോ ഗാലറിയുടെയുമൊക്കെ ആക്സസ് കിട്ടുന്ന തട്ടിപ്പ് സംഘങ്ങൾ ഈ വിവരങ്ങളൊക്കെ ചോർത്തുന്നു എന്നാണ് റിപ്പോർട്ടുകൾ.

യൂസ‍ർ

പലപ്പോഴും സാധാരണക്കാ‍‍ർ ഇതൊന്നും അറിയാറ് പോലും ഇല്ലെന്നതാണ് വാസ്തവം. നമ്മുടെ ഫോണിൽ നൽകുന്ന പെ‍‍ർമിഷനുകളോ യൂസ‍ർ എ​ഗ്രിമെന്റ്സോ നാം വായിച്ച് നോക്കാറ് പോലും ഇല്ല. തട്ടിപ്പ് ആപ്പുകൾ പോലും പലപ്പോഴും ഇത്തരം പെ‍ർമിഷനുകൾ സ്വന്തമാക്കിയ ശേഷമാണ് നമ്മുടെ ഡാറ്റ മോഷ്ടിക്കുക. ഇത് ഉപയോ​ഗിച്ച് നാം കേട്ടിട്ട് പോലുമില്ലാത്ത സ‍ർവീസുകളിൽ നമ്മെ സൈൻ ഇൻ ചെയ്യിപ്പിച്ച് പണം ഇടാക്കുക, അപകടം പിടിച്ച വെബ്സൈറ്റുകളിൽ ഇടപാടുകൾ ന‌ടത്താൻ നമ്മുടെ ക്രെഡൻഷ്യൽസ് ഉപയോ​ഗിക്കുക, അശ്ലീല പ്രൊഫൈലുകളുണ്ടാക്കി മറ്റുള്ളവരെ കെണിയിൽ പെടുത്തുക, ഡാ‍‍ർക്ക് വെബിലും മറ്റും വൻ തുകയ്ക്ക് ഡാറ്റ വിറ്റഴിക്കുക തുടങ്ങി തട്ടിപ്പുകാരുടെ സാധ്യതകൾ വലുതാണ്. മൊബൈൽ ഫോണിലെ ഒരു ടാപ്പിന്റെ വ്യത്യാസത്തിൽ നമ്മുടെ സ്വകാര്യ വിവരങ്ങളും മറ്റും തട്ടിപ്പുകാർക്ക് കരസ്ഥമാക്കാൻ കഴിയും. സ്മാർട്ട്ഫോൺ ഉപയോഗത്തിൽ നാം കൂടുതൽ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത ഒന്ന് കൂടി ഓർമിപ്പിക്കുകയാണ്.

ഫേസ്ബുക്ക് ഒഴിവാക്കി പക്ഷെ മെറ്റാവേഴ്സിൽ കാണും; ഫേഷ്യൽ റെക്കഗ്നിഷൻ ഫീച്ചറിന്റെ ഉപയോഗം തുടരുമെന്ന് മെറ്റഫേസ്ബുക്ക് ഒഴിവാക്കി പക്ഷെ മെറ്റാവേഴ്സിൽ കാണും; ഫേഷ്യൽ റെക്കഗ്നിഷൻ ഫീച്ചറിന്റെ ഉപയോഗം തുടരുമെന്ന് മെറ്റ

വീഡിയോ

ഇത്തരത്തിൽ നമ്മുടെ ഫോണിലെ ഡാറ്റ മോഷ്ടിക്കുന്ന 151 ആപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ആന്റിവൈറസ് നിർമാതാക്കളായ അവാസ്റ്റ്. അടുത്തിടെ പുറത്തായ പ്രീമിയം എസ്എംഎസ് തട്ടിപ്പിൽ ഈ ആപ്പുകൾക്കും പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാജ ആപ്പുകൾ ഉപയോഗിച്ച് പ്രീമിയം എസ്എംഎസ് സർവീസുകളിലേക്ക് ആളുകളെ ചേർത്ത തട്ടിപ്പാണ് ഇത്. അറിയപ്പെടുന്നത് "അൾട്ടിമാഎസ്എംഎസ്" സ്കാം എന്നാണ്. 80ൽ അധികം രാജ്യങ്ങളിൽ 10.5 മില്യണിൽ കൂടുതൽ ആളുകൾ ഈ വ്യാജ ആപ്പുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. കീബോർഡുകൾ, ക്യുആർ കോഡ് സ്കാനറുകൾ, വീഡിയോ, ഫോട്ടോ എഡിറ്റിങ് പ്രോഗ്രാമുകൾ, കോൾ ബ്ലോക്കുകൾ, ഗെയിമുകൾ എന്നിങ്ങനെ പലതരം ആപ്പുകളായാണ് ഇവ ആപ്പ് സ്റ്റോറുകളിൽ എത്തിയത്.

എസ്എംഎസ്

ഇൻസ്റ്റാൾ ചെയ്യപ്പെട്ട് കഴിഞ്ഞാൽ വിവരങ്ങൾ ചോർത്തുന്നതെല്ലാം ഒരേ പാറ്റേണിൽ തന്നെ. ആദ്യം തന്നെ സ്മാർട്ട്ഫോൺ ലൊക്കേഷൻ, ഐഎംഇഐ നമ്പർ, ഫോൺ നമ്പർ എന്നിവ കൈക്കലാക്കി പ്രദേശവും അവിടുത്തെ ഭാഷയും മനസിലാക്കുന്നു. യൂസർ അറിയാതെ പ്രോംപ്റ്റുകൾ ഉപയോഗിച്ചും ഫോൺ നമ്പരുകളും ഇമെയിൽ ഐഡിയും കരസ്ഥമാക്കും. ഈ വിവരങ്ങൾ ഉപയോഗിച്ച് പ്രീമിയം എസ്എംഎസ് സർവീസുകളിൽ രഹസ്യമായി സൈൻ അപ്പ് ചെയ്യും ( മാസം 3,000 രൂപയിൽ കൂടുതൽ ചാർജ് ചെയ്യുന്നവയാണ് പ്രീമിയം സർവീസുകൾ ).

വില കുറഞ്ഞ ഫോൺ വേണോ? നവംബറിൽ വാങ്ങാവുന്ന 10,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾവില കുറഞ്ഞ ഫോൺ വേണോ? നവംബറിൽ വാങ്ങാവുന്ന 10,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

റിപ്പോർട്ടുകൾ

ഇങ്ങനെ സർവീസുകളിൽ സൈൻ അപ്പ് ചെയ്ത ശേഷം പ്രവർത്തനം നിർത്തുകയാണ് തട്ടിപ്പ് ആപ്പുകളുടെ രീതി. അല്ലെങ്കിൽ സബ്സ്ക്രിപ്ഷൻ ഇതര മാർഗങ്ങൾ വാഗ്ദാനം ചെയ്യുകയോ ചെയ്യും. തട്ടിപ്പ് മനസിലാക്കി ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്താലും രക്ഷയില്ല. എസ്എംഎസ് സർവീസിൽ ജോയിൻ ചെയ്തതിനുള്ള ഫീ ഈടാക്കും എന്നതാണ് പ്രധാന പ്രശ്നം. മറ്റ് രീതികളിലും തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അവാസ്റ്റ്

തട്ടിപ്പിന്റെ ഭാഗമായ എല്ലാ ആപ്പുകളുടെയും ഒരു ലിസ്റ്റ് അവാസ്റ്റ് പുറത്ത് വിട്ടിട്ടുണ്ട്. പ്ലേസ്റ്റോറിൽ നിന്ന് ദശലക്ഷക്കണക്കിന് ആളുകൾ ഈ ആപ്പുകൾ ഡൌൺലോഡ് ചെയ്തിട്ടുണ്ട്. ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഉപയോക്താക്കൾ ഉടൻ തന്നെ അവ അൺ ഇൻസ്റ്റാൾ ചെയ്യണം. ഒപ്പം നിങ്ങളുടെ ബാങ്ക്/ക്രെഡിറ്റ് കാർഡ് അക്കൗണ്ടുകൾ പരിശോധിക്കുകയും വേണം. ഏതെങ്കിലും തരത്തിൽ സംശയകരമായ ട്രാൻസാക്ഷനുകൾ നടന്നിട്ടുണ്ടോയെന്ന് നോക്കണം. ഒപ്പം ഏതെങ്കിലും പ്രീമിയം സർവീസുകൾ സൈൻ അപ്പ് ചെയ്തിട്ടുണ്ടോയെന്ന് കൂടി പരിശോധിക്കുക.

ഐഒഎസ് ഉപയോക്താക്കൾക്ക് പുതിയ അപ്ഡേറ്റുകളുമായി ടെലഗ്രാംഐഒഎസ് ഉപയോക്താക്കൾക്ക് പുതിയ അപ്ഡേറ്റുകളുമായി ടെലഗ്രാം

Best Mobiles in India

English summary
Many apps are presented daily in the App Store. A good percentage of these are malicious apps. Malware is also common.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X