വിന്‍ഡോസ് 8 ഉപയോക്താക്കള്‍ക്ക് വേണ്ടി ഡല്‍ഹി എയര്‍പോര്‍ട്ട് ആപ്ലിക്കേഷന്‍

By Super
|
വിന്‍ഡോസ് 8 ഉപയോക്താക്കള്‍ക്ക് വേണ്ടി ഡല്‍ഹി എയര്‍പോര്‍ട്ട് ആപ്ലിക്കേഷന്‍

രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം. ഇതുള്‍പ്പെടുന്ന വിഭാഗത്തില്‍ ലോകത്തിലെ തന്നെ രണ്ടാമത്തെ മികച്ചതായ ഈ വിമാനത്താവളം വിന്‍ഡോസ് 8 പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിയ്ക്കുന്ന ഒരു റിയല്‍ ടൈം ഫ്‌ലൈറ്റ് ഇന്‍ഫോ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിയ്ക്കുന്നു. ജിഎംആര്‍ ഡല്‍ഹി എയര്‍പോര്‍ട്ട് എന്ന് പേരിട്ടിരിയ്ക്കുന്ന ഈ ആപ്ലിക്കേഷന്‍ ഡല്‍ഹിയിലേക്ക് പറക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്കും, ഡല്‍ഹി എയര്‍പോര്‍ട്ടിലെ യാത്രക്കാര്‍ക്കും, വിന്‍ഡോസ് 8 ഉപയോക്താക്കള്‍ക്കും ഒരുപോലെ ശുഭവാര്‍ത്തയാണ്.

പ്രസ്സ് റിലീസില്‍ പറഞ്ഞിരിയ്ക്കുന്നത് അനുസരിച്ച് ഈ ആപ്ലിക്കേഷനില്‍, വിമാനങ്ങളെ സംബന്ധിയ്ക്കുന്ന തത്സമയ വിവരങ്ങള്‍, തത്സമയ കാലാവസ്ഥ, എയര്‍പോര്‍ട്ടില്‍ എല്ലാ യാത്രക്കാര്‍ക്കും ലഭ്യമായ സൗകര്യങ്ങളുടെ വിവരങ്ങള്‍ തുടങ്ങിയവ അറിയാനുള്ള സംവിധാനമുണ്ട്. മൈക്രോസോഫ്റ്റുമായി സഹകരിച്ച് പുറത്തിറക്കിയിരിയ്ക്കുന്ന ഈ ആപ്ലിക്കേഷന്‍ വിന്‍ഡോസ് സ്‌റ്റോര്‍ സൈറ്റില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

ഐടി ഭീഷണികള്‍ തടയാനും ഇല്ലാതാക്കാനും കൈക്കൊണ്ട നടപടികള്‍ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിന് ISO 20000 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിരുന്നു. ഈ അംഗീകാരം ലഭിയ്ക്കുന്ന ലോകത്തെ ആറാമത്തെ വിമാനത്താവളമാണ് ഇത്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X