ഒരൽപം മനസ്സാക്ഷിയുള്ളവന് ഈ വീഡിയോ കാണാനാവില്ല! എന്നിട്ട് ആ വീഡിയോ ഉപയോഗിച്ച് ഭീഷണിയും!

  വിദ്യാഭ്യാസം കൊണ്ടും സാങ്കേതികവിദ്യയുടെ പുരോഗതി കൊണ്ടുമെല്ലാം ഏറെ അഭിമാനിക്കുന്ന അഹങ്കരിക്കുന്ന നമ്മുടെ രാജ്യം അതേപോലെത്തന്നെ ലജ്ജിച്ചു തലതാഴ്ത്തേണ്ട ഒന്നാണ് രാജ്യത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ. ഇത്രയേറെ പുരോഗതിയും വികസനവും ഉണ്ടായിട്ടും ഇതിന് മാത്രം ഒരു മാറ്റവുമില്ല, എന്നുമാത്രമല്ല നിയമം നടപ്പിലാക്കേണ്ട പല രാഷ്ട്രീയക്കാരും നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും വരെ ഇതിന് പിറകിൽ ഉണ്ടെന്നറിയുമ്പോഴാണ് എന്തുമാത്രം ദുഷിച്ച ഒരു പരിതസ്ഥിതിയിൽ ആണ് നമ്മൾ ജീവിക്കുന്നതെന്ന സത്യം നമ്മൾ മനസ്സിലാക്കുക. ഇത്തരത്തിൽ രാജ്യത്തെ ഞെട്ടിക്കുന്ന ഒരു സംഭവം ഈയടുത്ത് നടന്നിരിക്കുകയാണ്.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  സംഭവത്തിന്റെ തുടക്കം..

  ഡെൽഹിയിൽ പോലീസ് ഉദ്യോഗസ്ഥനായ ഒരാളുടെ മകനാണ് സംഭവത്തിലെ വില്ലൻ. മുൻകാമുകിയോട് തന്നെ വിവാഹം ചെയ്യണമെന്ന് നിർബന്ധപൂർവ്വം അഭ്യർത്ഥിച്ച യുവാവ് വിവാഹത്തിന് സമ്മതിച്ചില്ല എങ്കിൽ വലിയ പ്രത്യാഖാതങ്ങളും ഉപദ്രവങ്ങളും അനുഭവിക്കേണ്ടിവരുമെന്ന് യുവതിക്ക് താക്കീത് നൽകിയിരിക്കുകയാണ്. അതിനായി അയാൾ മുമ്പ് ഒരു പെൺകുട്ടിയെ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും അയാൾ ഈ പെൺകുട്ടിക്ക് അയച്ചുകൊടുക്കുകയുണ്ടായി. രോഹിത്ത് ടോമാർ എന്ന ഈ ചെറുപ്പക്കാരൻ ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ അശോക് ടോമാർ എന്നയാളുടെ മകനാണ്.

  മറ്റൊരു പെൺകുട്ടിയെ ഉപദ്രവിക്കുന്ന വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തൽ..

  ഇയാൾ പെൺകുട്ടിക്ക് അയച്ചുകൊടുത്ത വിഡിയോ അല്പമെങ്കിലും മനസ്സാക്ഷിയുള്ളവന് നേരെ കാണാൻ പറ്റാത്തതാണ്. ഉത്തരാനഗറിലെ ഒരു ബിപിഒ കമ്പനിയിൽ വെച്ച് ഇയാൾ ഇരുപത്തൊന്ന് വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയെ അതിക്രൂരമായി മർദ്ധിക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ആ വിഡിയോയിൽ. ഇത് ഈ പെൺകുട്ടിക്ക് അയച്ചുകൊടുത്ത ശേഷം തന്നെ വിവാഹം ചെയ്യാൻ സമ്മതിച്ചില്ലെങ്കിൽ ഈ പെൺകുട്ടിയുടെ സ്ഥിതിതന്നെയായിരിക്കും അവൾക്കും വരിക എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

  അച്ഛനായ പോലീസുകാരനും ഭീഷണിപ്പെടുത്തി..

  അങ്ങനെ സെപ്റ്റംബർ 11ന് രോഹിത്ത് പെൺകുട്ടിയുടെ വീട്ടിൽ എത്തുകയും ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചതടക്കം പെൺകുട്ടിയോട് വളരെ മോശമായി പെരുമാറുകയായിരുന്നു. അങ്ങനെ പെൺകുട്ടി പ്രശ്നവുമായി രോഹിതിന്റെ അച്ഛനെ സമീപിച്ചു. പക്ഷെ അച്ഛനും ഭീഷണിപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ പല ചിത്രങ്ങളും വിഡിയോകളും തന്റെ മകന്റെ കയ്യിൽ ഉണ്ടെന്നും പെൺകുട്ടി സമ്മതിച്ചില്ലെങ്കിൽ അത് പുറത്തുവിടുമെന്നും വരെ പോലീസ് ഉദ്യോഗസ്ഥനായ അയാൾ പറയുകയായിരുന്നു.

  പരാതിയുമായി പോലീസ് സ്റ്റേഷനിൽ..

  രോഹിത്തിന്റെ അച്ഛനെ കണ്ടിട്ട് പ്ര കാര്യവുമില്ല എന്ന് മനസ്സിലാക്കിയ പെൺകുട്ടി അങ്ങനെ ന്യൂ ഡെൽഹിയിലെ തിലക് നഗർ ബസ് സ്റ്റോപ്പിൽ എത്തുകയായിരുന്നു. അവിടെ അച്ഛനും മകനുമെതിരെ പെൺകുട്ടി പരാതി നൽകി. അതിനെ തുടർന്ന് രോഹിത്തിന്റെ സെപ്റ്റംബർ 14ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വീഡിയോയിൽ കാണുന്ന പെൺകുട്ടിയും ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. തന്നെ ബിപിഒയിൽ വെച്ച് ഉപദ്രവിച്ചെന്നും മാനഭംഗപ്പെടുത്തിയെന്നും പറഞ്ഞുള്ള ആ പരാതിയിലും ഈ പോലീസുദ്യോഗസ്ഥന്റെ മകനെതിരെ കേസ് എടുക്കുകയുണ്ടായി.

  നോക്കിയ 9 സവിശേഷതകൾ എല്ലാം പുറത്ത്; ഒറ്റവാക്കിൽ അതിഗംഭീരം!

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  Read more about:
  English summary
  Delhi Cop Son Arrested for Blackmailing Ex-girlfriend with Viral Video.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more