ഡൽഹി ഹൈക്കോടതി ഓൺലൈൻ മരുന്ന് വിൽപന നിരോധിച്ചു

|

ലോകത്തിൽ വെച്ച് തന്നെ ഇന്ത്യ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിൽ രണ്ടാം സ്ഥാനത്താണ്. ദിനങ്ങൾ കടന്ന് ചെല്ലുംതോറും ഇന്ത്യയിൽ ഇന്റർനെറ്റ് ഉപഭോക്താക്കളുടെ എണ്ണത്തിൽ വർധന ഉണ്ടാക്കുന്നുണ്ട്. വസ്ത്രങ്ങൾ, മറ്റ് ഉത്പന്നങ്ങകൾ തുടങ്ങിയവ ഓൺലൈനായി വാങ്ങിക്കുന്നതിലാണ് ഇന്ത്യക്കാർ കൂടുതലായി ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. നിങ്ങൾ മരുന്നുകൾ ഓൺലൈനായി വാങ്ങിച്ച് ഉപയോഗിക്കുന്നയാളാണോ ? എങ്കിൽ ഇതാ ഒരു ഞെട്ടിപ്പിക്കുന്ന വാർത്ത. ഡൽഹി ഹൈക്കോടതി ഓൺലൈൻ മരുന്ന് വില്പനയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.

 

ഇനി മുതൽ ഓൺലൈനായി മരുന്നുകൾ വാങ്ങിക്കുന്നത് നടക്കാത്ത ഒരു കാര്യമാണ്. ഓൺലൈനായി മരുന്ന് വാങ്ങാൻ ഇനി മുതൽ ശ്രമിക്കുന്നത് നിയമവിരുദ്ധമാണ്. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോൻ, ജസ്റ്റിസ് വി.കെ റവോ എന്നിവരടങ്ങിയ ബെഞ്ചാണ് ഓൺലൈൻ മരുന്ന് വില്പന നിരോധിക്കാനുള്ള ബിൽ പാസ്സാക്കിയത്.

ഡൽഹി ഹൈക്കോടതി ഓൺലൈൻ മരുന്ന് വിൽപന നിരോധിച്ചു

എന്തിനാണ് ഡൽഹി ഹൈക്കോടതി ഓൺലൈൻ മരുന്ന് വില്പന നിരോധിച്ചത് ? കോടതിയിൽ സമർപ്പിച്ച ഹർജി പ്രകാരം, "ഓൺലൈൻ മരുന്ന് വില്പന കേന്ദ്രങ്ങളിൽ മിക്കതും ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ച് വരുന്നത്. ഇന്നത്തെ സാഹചര്യത്തിൽ ഇത് നിയന്ത്രിക്കുക എന്ന് പറയുന്നത് അസാധ്യമായ ഒരു കാര്യമാണ്. അനുമതിയില്ലാതെ നടന്നു വരുന്ന ഓൺലൈൻ മരുന്ന് വില്പന നിയന്ത്രിച്ചില്ലെങ്കിൽ അത് വലിയൊരു വിപത്ത് വിളിച്ചുവരുത്തും.

കോടതിയിൽ സമർപ്പിച്ച ഹർജി പ്രകാരം, "അനുമതിയില്ലാതെ നടത്തി വരുന്ന ഓൺലൈൻ മരുന്ന് കേന്ദ്രങ്ങൾ ഡോക്ടറുടെ കുറിപ്പടിപോലുമില്ലാതെയാണ് മരുന്നുകൾ ആവശ്യക്കാർക്ക് വിതരണം ചെയുന്നത്. ഇത് വേണ്ട രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ ഉപയോക്താക്കളുടെ ജീവന് വൻ അപകടമുണ്ടാക്കും. ഇത്തരത്തിലുള്ള ഓൺലൈൻ മരുന്നുവില്പന കേന്ദ്രങ്ങൾക്കെതിരെ നടപടി സ്വികരിക്കേണ്ടത് അത്യന്തപേക്ഷിതമാണ്."

അധികാരികൾ ഇതിനെതിരായി ഒരു കമ്മിറ്റി രൂപികരിച്ചു. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന എല്ലാ ഓൺലൈൻ മരുന്ന് കേന്ദ്രങ്ങൾ നിർത്തലാക്കാനും, പ്രവർത്തിച്ചു വരുന്ന ഓൺലൈൻ കേന്ദ്രങ്ങളുടെ പട്ടിക രൂപപ്പെടുത്താനും, അവയുടെ മരുന്ന് വിതരണ ശൃംഖലകൾ ഇല്ലാതാക്കുവാനുമുള്ള നീക്കങ്ങൾ രൂപപ്പെടുത്തുവാനും കമ്മിറ്റിയെ നിയോഗിച്ചു.

ഒരു പരിധിയും ഇല്ലാതെ നടന്നു പോകുന്ന ഓൺലൈൻ മരുന്ന് വില്പന സൃഷ്ഠിക്കുന്നത് ആയിരകണക്കിന് ആളുകളെ ജീവന് ഭീഷണിയാണ്. ഇത്തരത്തിലുള്ള മരുന്നുകളുടെ ലഭ്യത ഉപയോക്തക്കളെ വേറെ പ്രശ്നങ്ങളിൽ അകപ്പെടുത്തുകയും ചെയ്യും. ഇത്തരത്തിൽ നടന്നുവരുന്ന നിയമവിരുദ്ധ മരുന്ന് ലോബികൾ ഇല്ലാതാക്കേണ്ടത്‌ അനിവാര്യമാണ്.

Best Mobiles in India

English summary
Online pharmacies are operating without a drug licence and cannot be regulated in the present regime. Unregulated and unlicensed sale of medicines will increase the risk of spurious, misbranded and sub-standard drugs being sold.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X