ജപ്തിചെയ്ത ചെന്നൈ പ്ലാന്റ് നോകിയയ്ക്കു വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവ്

Posted By:

നികുതി സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് അധികൃതര്‍ ജപ്തിചെയ്ത നോകിയയുടെ ചെന്നൈ പ്ലാന്റ് തിരികെ നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. നോകിയയുടെ മൊബൈല്‍ ഫോണ്‍ യൂണിറ്റ് മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നതിന്റെ നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും ഈ സാഹചര്യത്തില്‍ ചെന്നൈ പ്ലാന്റ് വിട്ടുനല്‍കണമെന്നമുള്ള നോകിയയുടെ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് കോടതി വിധി.

ജപ്തിചെയ്ത ചെന്നൈ പ്ലാന്റ് നോകിയയ്ക്കു വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവ്

അതേസമയം 367.17 മില്ല്യന്‍ ഡോളര്‍ സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കണമെന്നും നോകിയയോട് കോടതി ആവശ്യപ്പെട്ടു. എന്നാല്‍ നികുതി സംബന്ധിച്ച് മറ്റൊരു കോടതിയില്‍ നടക്കുന്ന കേസിന് ഈ വിധി യാതൊരു തരത്തിലും ബാധകമാവില്ലെന്നും നോകിയ കേസില്‍ പരാചയപ്പെട്ടാല്‍ ഏകദേശം 3.4 ബില്ല്യന്‍ ഡോളര്‍ പിഴയായി മാത്രം നല്‍കേണ്ടി വരുമെന്നും ആദായനികുതി വകുപ്പിന്റെ അഭിഭാഷകന്‍ പറഞ്ഞു.

അതേസമയം വിധിയെ കുറിച്ചു പഠിച്ച ശേഷം മാത്രമെ കൂടുതല്‍ എന്തെങ്കിലും പറയാനാവു എന്നാണ് നോകിയയുടെ വക്താവ് പറഞ്ഞത്. കഴിഞ്ഞ മാര്‍ച്ചിലാണ് 2006-07 സാമ്പത്തിക വര്‍ഷം മുതല്‍ക്കുള്ള നികുതി കുടിശികയായ 20.8 ബില്ല്യന്‍ രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് നോകിയയ്ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയയ്ച്ചത്.

എന്നാല്‍ പ്ലാന്റ് ആരംഭിക്കുമ്പോള്‍ സര്‍ക്കാര്‍ നികുതി ഇളവ് നല്‍കിയിട്ടുണ്ടായിരുന്നു എന്നും അതിനാല്‍ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ട തുക നല്‍കാനാവില്ലെന്നും നോകിയ അറിയിയിക്കുകയായിരുന്നു. ആദായ നികുതി വകുപ്പിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുകയും ചെയ്തു അവര്‍. കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot