Home
News

ദേഷ്യം പിടിച്ച് പവർബാങ്ക് വലിച്ചെറിഞ്ഞപ്പോൾ എയർപോർട്ടിൽ തീപിടിത്തം; ഡൽഹിയിൽ യുവതി അറസ്റ്റിൽ!

By Gizbot Bureau

ഡൽഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ ഈ കഴിഞ്ഞ ചൊവ്വാഴ്ച ഒരു പവർബാങ്ക് കാരണമുണ്ടായ പൊല്ലാപ്പ് ചെറുതായിരുന്നില്ല. സുരക്ഷാ ഉദ്യോഗസ്ഥർ ഒരു സ്ത്രീയോട് പവർബാങ്ക് ചെക്ക് ഇൻ ബാഗേജിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടതും അതിനെ തുടർന്ന് ദേഷ്യം വന്ന സ്ത്രീ ആ പവർബാങ്ക് വലിച്ചെറിഞ്ഞതും അത് പൊട്ടിവീണ് തീയും പുകയും വന്നതുമടക്കം സന്ദർഭം ചെറുതായി യാത്രക്കാരിൽ വരെ ഭീതി പരത്തുന്ന നിലയിലേക്ക് എത്തുകയായിരുന്നു.

ദേഷ്യം പിടിച്ച് പവർബാങ്ക് വലിച്ചെറിഞ്ഞപ്പോൾ എയർപോർട്ടിൽ തീപിടിത്തം; ഡൽ

ചെക്ക് ഇൻ ബാഗേജിൽ നിന്ന് ഒഴിവാക്കാൻ സ്ത്രീയോട് സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെപ്പോൾ ദേഷ്യം കയറി സ്ത്രീ പവർബാങ്ക് വലിച്ചെറിഞ്ഞപ്പോൾ വല്ല ഗ്രനൈഡ്‌ പോലുള്ള എന്തെങ്കിലുമാണെന് കരുതി മറ്റ് ഉദ്യോഗസ്ഥർ വരികയും അത് സ്ഥലത്ത് മൊത്തം ഒരു ഭീതി സൃഷ്ടിക്കുകയുമായിരുന്നു. അതിനെ തുടർന്ന് സ്ത്രീയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഡൽഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള CISFലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറയുന്നത് പ്രകാരം ഈ സ്ത്രീയുടെ പേര് മാളവിക തിവാരി എന്നാണ്. ഡിഫൻസ് കോളനിയിൽ താമസിക്കുന്ന ഈ സ്ത്രീ ധർമശാലയിലേക്കുള്ള സ്‌പൈസ്ജെറ്റ് വിമാനം കയറാനായി രാവിലെ പത്തരയോടെ എയർപോർട്ടിൽ എത്തിയതായിരുന്നു.

അങ്ങനെ ബാഗിൽ ചെറുതായി സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥർ വിശദമായി പരിശോധന നടത്താൻ ആവശ്യപ്പെടുകയായിരുന്നു. അപ്പോഴാണ് ഉള്ളിൽ പവർ ബാങ്ക് കണ്ടെത്തിയത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇത് അനുവദനീയമല്ലാത്തതിനാൽ ഒഴിവാക്കാൻ പറയുകയും അതിൽ ദേഷ്യം വന്ന് സ്ത്രീ എറിഞ്ഞുപൊട്ടിക്കുകയുമായിരുന്നു. റിയാലിന്റെ ശക്തിയിൽ ചെറിയ രീതിയിൽ പുകയും തീയും വരികയും ചെയ്തു.

More from GizBot

Best Mobiles in India

English summary
Delhi woman arrested after power bank she threw explodes
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X