ടെക് ഫാസ്റ്റ് 50 2012 അവാര്‍ഡിന് അപേക്ഷിക്കാം

Posted By: Staff

ടെക് ഫാസ്റ്റ് 50 2012 അവാര്‍ഡിന് അപേക്ഷിക്കാം

പ്രമുഖ ഓഡിറ്റ് ആന്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഡിലോയ്റ്റ് ഇന്ത്യ എട്ടാമത് ടെക് ഫാസ്റ്റ് 50 അവാര്‍ഡിനായുള്ള നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു. ഇന്ത്യയിലെ അതിവേഗം വളരുന്ന 50 ടെക്‌നോളജി കമ്പനികളെ കണ്ടെത്തുകയാണ് ടെക് ഫാസ്റ്റ് 50 അവാര്‍ഡിലൂടെ ഡിലോയ്റ്റ് ഉദ്ദേശിക്കുന്നത്. ജൂലൈ 31 വരെ നാമനിര്‍ദ്ദേശം സമര്‍പ്പിക്കാം. ഒക്ടോബര്‍ 19ന് ഫലം പ്രഖ്യാപിക്കും.

2005ലാണ് ഡിലോയ്റ്റ് ടഷെ ടോഹ്മാറ്റ്‌സു ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ടെക് ഫാസ്റ്റ് 50 അവാര്‍ഡ് ആരംഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന ഡിലോയ്റ്റ് ടെക്‌നോളജി ഫാസ്റ്റ് 500 പരിപാടിയുടെ ഭാഗമായാണ് ഇന്ത്യയിലെ അവാര്‍ഡ് പരിപാടിയും.

കമ്പനികളുടെ മൂന്നുവര്‍ഷത്തെ വരുമാനത്തെ താരതമ്യപ്പെടുത്തിയാണ് വിജയികളെ കണ്ടെത്തുക. സ്വകാര്യ, പൊതു സ്ഥാപനങ്ങള്‍ക്ക് പങ്കെടുക്കാം. മൂന്ന് വര്‍ഷത്തില്‍ ആദ്യ വര്‍ഷം കുറഞ്ഞത് 50,000 ഡോളര്‍ ഓപറേറ്റിംഗ് വരുമാനം ഉള്ള കമ്പനികള്‍ക്കാണ് നാമനിര്‍ദ്ദേശത്തിന് അര്‍ഹത. മറ്റൊരു നിബന്ധന കമ്പനി ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതായിരിക്കണം. ട്രേഡിംഗ് വേറിട്ട് ചെയ്യുന്ന കമ്പനി സബ്‌സിഡിയറികള്‍ക്ക് അപേക്ഷിക്കാം, പക്ഷെ അവയ്ക്ക് പബ്ലിക് ഓണര്‍ഷിപ്പുണ്ടായിരിക്കണം.

ബയോടെക്‌നോളജി/ഫാര്‍മസ്യൂട്ടിക്കല്‍/മെഡിക്കല്‍ എക്യുപ്‌മെന്റ്, ടെലികമ്മ്യൂണിക്കേഷന്‍സ്യനെറ്റ്‌വര്‍ക്കിംഗ്, സെമികണ്ടക്റ്റര്‍, കമ്പ്യൂട്ടേഴ്‌സ്/പെരിഫറല്‍സ്, ഇന്റര്‍നെറ്റ്, സോഫ്റ്റ്‌വെയര്‍, മീഡിയ/എന്റര്‍ടെയിന്‍മെന്റ്, ജെനെന്‍ടെക് എന്നിവയിലേതെങ്കിലും വിഭാഗത്തില്‍ പെടുന്ന കമ്പനികളാകണം അപേക്ഷിക്കേണ്ടത്.

ടെക് ഫാസ്റ്റ് 50 (ഇന്ത്യ) മത്സരത്തില്‍ വിജയിക്കുന്നവര്‍ ഡിലോയ്റ്റ് ടെക്‌നോളജി ഫാസ്റ്റ് 500 ഏഷ്യ പസിഫിക് 2012 പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടും. കഴിഞ്ഞ ആറ് വര്‍ഷത്തെ കണക്കനുസരിച്ച് 70 ശതമാനത്തിലേറെ പങ്കാളിത്തവുമായി സോഫ്റ്റ്‌വെയര്‍ മേഖലയാണ് മുന്നിട്ടുനില്‍ക്കുന്നത്. ടെലികോം വിഭാഗമാണ് തൊട്ടുപിറകില്‍. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം വളര്‍ച്ച ഏറെയുള്ള ടയര്‍ 2 നഗരങ്ങളിലെ കമ്പനികള്‍ക്കാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot