ദമ്പതികൾ യൂട്യൂബ് വീഡിയോ നിരീക്ഷിച്ച് മകനിൽ ശസ്ത്രക്രിയ നടത്തി, പിന്നെ സംഭവിച്ചത് ഇങ്ങനെ

|

യുവ ദമ്പതികൾ തങ്ങളുടെ മകനുമായി അടിയന്തരമായി ബാംഗ്ളൂരിലെ ഒരു ആശുപത്രീയിൽ ചെന്നു. പക്ഷെ അവർ ആവശ്യപ്പെട്ടത് ഡോക്ടറിനെയല്ല. പക്ഷെ, മറിച്ച് അവർ പറഞ്ഞത്, ഇത് മുൻപും ചെയ്യ്തിട്ടുണ്ടെന്നും ഈ തവണ അവർക്ക് ഒരു നഴ്‌സിന്റെ സാമിപ്യം കൂടി ആവശ്യമാണെന്നാണ്.

 
ദമ്പതികൾ യൂട്യൂബ് വീഡിയോ നിരീക്ഷിച്ച് മകനിൽ ശസ്ത്രക്രിയ നടത്തി

ദമ്പതികൾ ഒരു ഓൺലൈൻ വീഡിയോ കണ്ടെന്നും അതിൽ എങ്ങനെയാണ് ശസ്ത്രക്രിയ നടത്തേണ്ടത് ഉണ്ടെന്നും, അവർക്ക് ഡോക്ടറുമായി ഇടപഴകുന്നതിൽ താല്പര്യം ഇല്ലെന്നും പറഞ്ഞു. "അവർ അവരുടെ മകനുമായി ഈ ആശുപത്രിയിൽ കയറിവന്നു. ഡോക്ടറിന് പകരമായി അവർ ആവശ്യപ്പെട്ടത് ഒരു നഴ്‌സിനെയാണ്. അവർ ഈ പ്രവർത്തി മുൻപ് ചെയ്തിട്ടുണ്ടെന്നും, ഇപ്പോൾ അവർക്ക് ഒരു നഴ്സിന്റെ സഹായമാണ് വേണ്ടതെന്നും പറഞ്ഞു", ഡോക്ടർ രോഹിത് പറഞ്ഞു.

ഈ സംഭവം ചൂണ്ടിക്കാണിക്കുന്നത് ഇപ്പോൾ നടക്കുന്ന വലിയൊരു വിപത്തിനെയാണ്. ആളുകൾ യൂട്യൂബ് വിഡിയോകൾ നീരീക്ഷിച്ചാണ് ഓരോ കാര്യങ്ങൾ, പ്രധാനമായും ആരോഗ്യരംഗത്തുള്ള വളരെ പ്രയാസകരമായ ശാസ്ത്രക്രിയകളാണ് പലപ്പോഴായി ഒന്നു ഗൗനിക്കുകപോലും ചെയ്യാതെ നടത്തുന്നത്. ഇത് ആളപായം വരെ ഉണ്ടാക്കുന്ന ഒരു ഗുരുതരമായ സാമൂഹിക പ്രശ്നമാണ്.

2018-ല്‍ ടെക് ലോകത്തെ പിടിച്ചുകുലുക്കിയ വന്‍വിവാദങ്ങള്‍2018-ല്‍ ടെക് ലോകത്തെ പിടിച്ചുകുലുക്കിയ വന്‍വിവാദങ്ങള്‍

ആശുപത്രി ജീവനക്കാർ അവരുടെ ആവശ്യത്തിനോട് വിസമ്മതിച്ചപ്പോൾ, ഡോക്ടർമാരുടെ ഉപദേശങ്ങൾക്കെതിരായി അവരുടെ മകനെ എങ്ങോട്ടോ കൊണ്ടുപോയി. " നടന്നത് ശരിക്കും ജീവഹാനി സംഭവിക്കുന്ന ഒരു ഗുരുതരമായ പിഴവ് തന്നെയാണ്, പക്ഷെ ഇങ്ങനത്തെ പ്രവർത്തികൾക്ക് എതിരായി നല്ലരീതിയിൽ ശ്രദ്ധ ആവശ്യമാണ്", ഡോക്ടർ പറഞ്ഞു.

യൂട്യൂബ്

യൂട്യൂബ്

ജൂലൈയിൽ ഇതേ രീതിയിൽ മറ്റൊരു സംഭവം നടക്കുകയുണ്ടായി, തിരുപ്പൂരിൽ ഗർഭിണിയായ ഒരു ഇരുപത്തിയെട്ടുകാരി കൊല്ലപ്പെട്ടു. യൂട്യൂബ് വീഡിയോ നീരിക്ഷിച്ച് ഭർത്താവ് വീട്ടിൽ ഗർഭ ശസ്ത്രക്രിയ നടത്തിയതിനെ തുടർന്നാണ് യുവതി കൊല്ലപ്പെട്ടത്. റിപ്പോർട്ട് പ്രകാരം, ദമ്പതികൾ യൂട്യൂബിൽ ഗർഭ ശാസ്ത്രക്രിയയുമായി ബന്ധപ്പെട്ട ഒരുപാട് വിഡിയോകൾ കണ്ടിട്ടുണ്ടായിരുന്നു. ഇവരുടെ കുടുംബത്തിലെ അംഗങ്ങൾ യുവതിയെ ആശുപത്രിയിൽ കൊണ്ടുപോകാതെ വീട്ടിൽ വെച്ച് തന്നെ പ്രസവം നടത്തി. എന്നാൽ തുടർന്നുണ്ടായ സംഭവത്തിൽ യുവതി മരിക്കുകയാണ് സംഭവിച്ചത്. ഈ കുടുംബക്കാരുടെ ബന്ധുക്കളും സുഹൃത്തുക്കളും ആധുനിക ചികിത്സരീതിയിൽ വിശ്വസിക്കാത്ത ആളുകളാണ്.

 ശസ്ത്രക്രിയ

ശസ്ത്രക്രിയ

"ഡോക്ടർമാർ ഒരുപാട് വർഷത്ത പ്രവർത്തിപരിചയം കൊണ്ടാണ് ഇത്തരത്തിലുള്ള ശാസ്ത്രക്രിയകൾ ചെയ്യുന്നത്. ശസ്ത്രക്രിയ നടക്കുന്ന സമയത്ത് നേരിടുന്ന പ്രയസങ്ങൾക്കനുസൃതമായി പ്രവർത്തിക്കാനും അത് ശാസ്ത്രക്രിയയ്‍ക്ക് വിധേയമായിരിക്കുന്ന രോഗിയുടെ ആരോഗ്യത്തെ അനുസരിച്ചായിരിക്കും അതിനുള്ള നടപടികൾ സ്വികരിക്കുക", ചെന്നൈയിലെ ജനറൽ ഫിസിഷ്യനായ ഡോക്ടർ സ്വാതി പറഞ്ഞു. "ആളുകൾ ഇത്തരത്തിലുള്ള വിഡിയോകൾ കണ്ട് പരീക്ഷിക്കരുത്".

 ഗൂഗിൾ ഹെൽത്ത്
 

ഗൂഗിൾ ഹെൽത്ത്

ഓൺലൈൻ വിഡിയോ ട്യൂട്ടോറിയകൾ കാണുന്നതിന് പകരം, വരുന്ന ലക്ഷണങ്ങൾ ഇന്റർനെറ്റിൽ നോക്കി അസുഖമേതെന്ന് നോക്കുന്ന ആളുകളുണ്ട്. ഇത്തരത്തിലുള്ള അപകടം പിടിച്ച പ്രവർത്തികൾ ചെയ്തത് ഡോക്ടർമാരെ സമീപിച്ചവർ ഏറെയാണ്.

ചികിത്സ രീതി

ചികിത്സ രീതി

അതുപോലെ തന്നെ ഇന്റർനെറ്റ് നോക്കി തെറ്റായി രോഗനിർണയം നടത്തി ഡോക്റ്റർമാരുടെ അടുത്ത് എത്തുന്നവരും ഏറെയാണ്. "ഒരിക്കൽ എൻറെ അടുത്തുവന്ന് ഒരു രക്ഷിതാവ് തങ്ങളുടെ മകന് ചിക്കൻപോക്സ് ആണെന്ന് പറഞ്ഞു. ഇന്റർനെറ്റ് നോക്കി ഏതാനും ചിത്രങ്ങൾ പരിശോധിച്ചാണ് രക്ഷിതാവ് തന്റെ മകൻ ചിക്കൻപോക്സ് ആണെന്ന് വിലയിരുത്തിയത്. എന്നാൽ ആ ആൺകുട്ടിയെ ഞാൻ പരിശോധിച്ചപ്പോൾ കാര്യങ്ങൾ സാധാരണയിലും അപ്പുറമായിരുന്നു", ചെന്നൈയിലെ ശിശുരോഗ വിദഗ്ദ്ധനായ ഡോക്ടർ കെ. രാകേഷ് പറഞ്ഞു.

Best Mobiles in India

English summary
The doctor asked TNM not to publish the name of the procedure as it could lead to identification and shaming of the couple. Rather, he shared the story in order to educate the public on the dangers of attempting to perform medical procedures themselves.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X