Home
News

സൈബർപങ്ക് 2077 ഗെയിം ഡെവലപ്പർമാർക്ക് വധഭീക്ഷണികൾ ലഭിച്ചതായി റിപ്പോർട്ട്

സിഡി പ്രോജക്റ്റ് റെഡിന്റെ പുതിയ പിസി ഗെയിം സൈബർപങ്ക് 2077 (Cyberpunk 2077) ഓൺലൈൻ വിപണിയിൽ ഇറങ്ങുവാൻ നേരിടുന്ന കാലതാമസത്തെതുടർന്ന് ഗെയിം ഡവലപ്പർമാർക്കെതിരെ വധഭീക്ഷണികൾ ലഭിച്ചതായി ടെക് മാധ്യമങ്ങൾ വ്യക്തമാക്കി. സിഡി പ്രൊജക്റ്റ് സീനിയർ ഗെയിം ഡിസൈനർ ആൻഡ്രെജ് സവാഡ്സ്കി ട്വിറ്ററിൽ നേരിട്ടുള്ള സന്ദേശങ്ങളായി അയച്ച ഭീഷണിപ്പെടുത്തുന്ന പോസ്റ്റുകൾ പുറത്തിറക്കി.

സൈബർപങ്ക് 2077

"ഗെയിം റിലീസ് ചെയ്യുക, അല്ലാത്തപക്ഷം നിങ്ങൾ ഇനി ജീവനോടെ ഉണ്ടാകില്ല," "സൈബർപങ്ക് റിലീസ് ചെയ്യുക അല്ലെങ്കിൽ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഉപദ്രവമുണ്ടാകും","നിങ്ങൾ ഗെയിം റിലീസ് ചെയ്തില്ലെങ്കിൽ നിങ്ങളെ ജീവനോടെ ഞാൻ നിങ്ങളെ ജീവനോടെ അഗ്നിക്കിരയാക്കും" തുടങ്ങിയ സന്ദേശങ്ങളാണ് ഗെയിം ഡവലപ്പർമാർക്കെതിരെ ലഭിച്ചതെന്ന് ആൻഡ്രെജ് സവാഡ്സ്കി പറഞ്ഞു.

"സൈബർ‌പങ്ക് ഗെയിം ഇറങ്ങുവാൻ നേരിടുന്ന കാലതാമസത്തെക്കുറിച്ച് ഒരു കാര്യം അഭിസംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് ഈ കാര്യത്തിൽ തീർച്ചയായും ദേഷ്യം, നിരാശ എന്നിവ തോന്നുന്നുവെന്നും അതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഞാൻ മനസ്സിലാക്കുന്നു. പക്ഷെ, ഈ ഗെയിം ഡവലപ്പർമാർക്ക് വധഭീഷണി അയയ്ക്കുന്നത് തികച്ചും അസ്വീകാര്യവും വളരെ ഗുരുതരമായ ഒരു തെറ്റും കൂടിയാണ്. നിങ്ങളെപ്പോലെ തന്നെ ഞങ്ങളും സാധാരണ ആളുകളാണ്, "സവാഡ്‌സ്കി തൻെറ പുതിയ ട്വീറ്റിൽ ഇങ്ങനെ പറഞ്ഞു.

സൈബർപങ്ക് 2077 ഗെയിം റിലീസ്

2016 ൽ, ഗെയിം 49 ദിവസം വൈകിയതിന് തുടർന്ന് നോ മാൻസ് സ്കൈയുടെ ഡവലപ്പർ ഹലോ ഗെയിംസ് സമാനമായ വധഭീക്ഷണി പോസ്റ്റുകൾ നേരിട്ടിരുന്നു. 2020 കളിൽ ഏറ്റവും പ്രതീക്ഷിച്ച വീഡിയോ ഗെയിമുകളിലൊന്നാണ് സൈബർപങ്ക് 2077, എന്നാൽ, ഈ വർഷം മുഴുവൻ നിരവധി തവണ കാലതാമസം നേരിട്ടു. ഇത് ആദ്യം ഏപ്രിലിൽ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്നതായിരുന്നു. പിന്നീട് നവംബർ 19, അതിനുമുൻപായി സെപ്റ്റംബർ തുടങ്ങിയ തീയതികളിൽ റിലീസ് തടസപ്പെട്ടു, കാലതാമസം ഇരട്ടിയായി. 

സൈബർ‌പങ്ക് ഫ്രാഞ്ചൈസ്

ഇപ്പോൾ, സൈബർപങ്ക് 2077 ഡിസംബർ 10 ന് പ്ലേസ്റ്റേഷൻ 4, പ്ലേസ്റ്റേഷൻ 5, എക്സ്ബോക്സ് വൺ, എക്സ്ബോക്സ് സീരീസ് എക്സ്, പിസി തുടങ്ങിയ ഗെയിം പ്ലാറ്റ്‌ഫോമുകൾക്കായി ഗൂഗിൾ സ്റ്റേഡിയ എന്ന ക്‌ളൗഡ്‌ ഗെയിം സർവീസ് വഴി റിലീസ് ചെയ്യുമെന്ന് പറഞ്ഞു. സിഡി പ്രോജക്റ്റ് വികസിപ്പിച്ചെടുത്ത ഒരു ആക്ഷൻ റോൾ പ്ലേയിംഗ് വീഡിയോ ഗെയിമാണ് സൈബർപങ്ക് 2077. സൈബർ‌പങ്ക് ഫ്രാഞ്ചൈസിയിൽ നിന്ന് രൂപാന്തരപ്പെട്ട ഈ കഥ ആറ് വ്യത്യസ്ത പ്രദേശങ്ങളുള്ള ഒരു ഡിസ്റ്റോപ്പിയൻ നൈറ്റ് സിറ്റിയിലാണ് നടക്കുന്നത്.

Best Mobiles in India

English summary
Following the most recent delay for Cyberpunk 2077 by CD Projekt Red, the game's developers have reportedly received death threats. Andrezej Zawadzki, senior game designer of the CD team, released a handful of threatening posts sent on Twitter as direct messages.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X