Home
News

'അ‌ടിപൊളി'! ബിഎസ്എൻഎൽ എല്ലാ ഗുണനിലവാരവും പാലിക്കുന്നു: പാർലമെന്റിൽ വിശദീകരിച്ച് കേന്ദ്രം

രാജ്യത്തെ ഏക പൊതുമേഖലാ ടെലിക്കോം സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ( ബിഎസ്എൻഎൽ ) എല്ലാ നിരവാരവും പാലിച്ചുകൊണ്ട് മികച്ച രീതിയിൽ പ്രവർത്തിക്കുന്നതായി കേന്ദ്ര സർക്കാർ. ബിഎസ്എൻഎല്ലിന്റെ ലാൻഡ്‌ലൈൻ, മൊബൈൽ നെറ്റ്‌വർക്ക് സേവനങ്ങൾ എല്ലാ ലൈസൻസ് സർവീസ് ഏരിയകളിലും (എൽഎസ്‌എ) തൃപ്തികരമായാണ് പ്രവർത്തിക്കുന്നത്.

ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ( ട്രായ് ) നിർദ്ദേശിക്കുന്ന എല്ലാ സേവന ഗുണനിലവാര ( ക്യുഒഎസ് ) മാനദണ്ഡങ്ങളും ബിഎസ്എൻഎൽ പാലിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. രാജ്യസഭയിൽ നൽകിയ മറുപടിയിൽ കേന്ദ്ര കമ്യൂണിക്കേഷൻ മന്ത്രി ദേവ്സിംഗ് ചൗഹാൻ ആണ് ഇക്കാര്യം അ‌റിയിച്ചത്.

 'അ‌ടിപൊളി'! ബിഎസ്എൻഎൽ എല്ലാ ഗുണനിലവാരവും പാലിക്കുന്നു!

ബിഎസ്എൻഎല്ലിൽ പ്രവർത്തിക്കുന്ന എല്ലാ വയർലൈൻ എക്‌സ്‌ചേഞ്ചുകളും ടൈം ഡിവിഷൻ മൾട്ടിപ്ലക്‌സിംഗ് ടെക്‌നോളജിയിൽ നിന്ന് ( ടിഡിഎം ) ഏറ്റവും പുതിയ ഇന്റർനെറ്റ് പ്രോട്ടോക്കോൾ ( ഐപി ) അധിഷ്‌ഠിത സാങ്കേതികവിദ്യയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് അ‌ദ്ദേഹം അ‌റിയിച്ചു. നെക്‌സ്റ്റ് ജനറേഷൻ നെറ്റ്‌വർക്കിലേക്ക് (എൻജിഎൻ) ഉള്ളമാറ്റവും അ‌ദ്ദേഹം എടുത്തുപറഞ്ഞു.

നെക്‌സ്റ്റ് ജനറേഷൻ നെറ്റ്‌വർക്കിലേക്കുള്ള മാറ്റം ഉപയോക്താക്കൾക്ക് മികച്ച അ‌നുഭവം സമ്മാനിക്കുന്നതിനായി വോയ്‌സ്, ഡാറ്റ സേവനങ്ങളുടെ സംയോജനവും മികച്ച സേവന നിലവാരത്തിനായി കേന്ദ്രീകൃത നിയന്ത്രണവും വാഗ്ദാനം ചെയ്യുന്നു. 4ജി നെറ്റ്‌വർക്കിലെ നിക്ഷേപം ഉൾപ്പെടെ 2025-26 സാമ്പത്തിക വർഷം വരെയുള്ള നാല് വർഷത്തേക്ക് 22,471 കോടി രൂപയുടെ കാപെക്‌സും ബിഎസ്എൻഎല്ലിന് സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും ചൗഹാൻ പറഞ്ഞു.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ, പ്രൂഫ് ഓഫ് കൺസെപ്റ്റ് ( PoC ) ട്രയൽ വിജയകരമായി പൂർത്തിയാക്കിയ ശേഷം പഞ്ചാബിലെ അമൃത്‌സറിൽ ബിഎസ്എൻഎൽ തങ്ങളുടെ 4ജി സേവനങ്ങൾ ആരംഭിച്ചിരുന്നു. ബീറ്റ ഘട്ടത്തിൽ 200 4ജി ​സൈറ്റുകളിലാണ് ഫോർത്ത് ജനറേഷൻ ടെലിക്കോം സേവനങ്ങൾ ആരംഭിച്ചത്.

4ജി സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള നടപടികൾ രാജ്യത്തിന്റെ എല്ലാ മേഖലകളിലും ബിഎസ്എൻഎൽ ഊർജിതമാക്കിയിട്ടുണ്ട്. 1 ലക്ഷം ​സൈറ്റുകളിൽ 4ജി സേവനങ്ങൾ ആരംഭിക്കുന്നതിനായി ടിസിഎസ്, ഐടിഐ ലിമിറ്റഡ് എന്നിവരുമായി ബിഎസ്എൻഎൽ സഹകരണം ഉറപ്പാക്കുകയും മേയിൽ പർച്ചേസ് ഓഡർ നൽകുകയും ചെയ്തിരുന്നു. 15,000 കോടി രൂപയുടെ അഡ്വാൻസ് പർച്ചേസ് ഓർഡർ (എപിഒ) ആണ് നൽകിയത്.

ആകെയുള്ളതിൽ 20% സൈറ്റുകളിൽ ഐടിഐ ആണ് 4ജി വിന്യസിക്കുക. 4ജി വ്യാപനത്തിൽ രാജ്യത്തെ വിദൂര ഗ്രാമീണ മേഖലകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാകും ബിഎസ്എൻഎൽ മുന്നോട്ടുപോകുക. എൽഡബ്ലുഇ ( ലെഫ്റ്റ് വിങ് എക്സ്ട്രീമിസം ) ​പ്രദേശങ്ങൾ, ഡൽഹി, മും​ബൈ എന്നീ മേഖലകൾക്കും 4ജി വ്യാപനത്തിൽ പ്രാധാന്യം നൽകും.

 'അ‌ടിപൊളി'! ബിഎസ്എൻഎൽ എല്ലാ ഗുണനിലവാരവും പാലിക്കുന്നു!

അ‌ടുത്ത വർഷത്തോടെ രാജ്യമെമ്പാടും 4ജി എത്തിക്കാനും തൊട്ടുപിന്നാലെ 5ജി സേവനങ്ങൾ ആരംഭിക്കാനും ലക്ഷ്യമിട്ടുള്ള നീക്കങ്ങളുമായാണ് ബിഎസ്എൻഎൽ മുന്നോട്ട് പോകുന്നത്. രാജ്യത്ത് 4ജി സേവനങ്ങളുടെ വൻതോതിലുള്ള ലഭ്യതയെത്തുടർന്ന് വരുമാനത്തിൽ 20% വർദ്ധനവ് ആണ് ബിഎസ്എൻഎൽ പ്രതീക്ഷിക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 4ജി വ്യാപിപ്പിക്കുന്നത്.

അ‌തേസമയം 4ജി വ്യാപിപ്പിക്കുന്നതോടൊപ്പം ബിഎസ്എൻഎൽ നിരക്കുകൾ വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അ‌ടുത്തിടെ ബിഎസ്എൻഎൽ ബോർഡ് ഡയറക്ടർ പറഞ്ഞിരുന്നു. മത്സരാധിഷ്ഠിത പ്ലാനുകൾ അ‌വതരിപ്പിക്കുന്നതിൽ മുന്നിലുള്ള ബിഎസ്എൻഎൽ അ‌തിൽനിന്ന് പിന്നോട്ടുപോയി ഉടൻ ഒരു നിരക്കവർധന നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നാണ് അ‌ദ്ദേഹം വ്യക്തമാക്കിയത്. അ‌തിനാൽത്തന്നെ താങ്ങാനാകുന്ന നിരക്കിൽ ബിഎസ്എൻഎൽ 4ജി സേവനങ്ങൾ സാധാരണക്കാർക്കുൾപ്പെടെ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

More from GizBot

Best Mobiles in India

English summary
Bharat Sanchar Nigam Limited (BSNL), the country's only public sector telecom company, is performing well by following all the norms, the central government informed the Rajya Sabha. The Union Minister also informed that BSNL's landline and mobile network services are functioning satisfactorily in all License Service Areas (LSAs).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X