വിന്‍ഡോസ് ഫോണ്‍ 8 ഉപകരണങ്ങള്‍ക്കായി ധൂം 3 ബൈക് റേസിംഗ് ഗെയിം ആപ്ലിക്കേഷന്‍

Posted By:

ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആമിര്‍ഖാന്‍ നായകനായെത്തുന്ന ധൂം 3. ആദ്യ രണ്ടു ഭാഗങ്ങളെ പോലെ ഇതിലും ഏറെ ത്രസിപ്പിക്കുന്ന ബൈക് റേസിംഗ് രംഗങ്ങള്‍ ഉണ്ട്. അതുകൊണ്ടുതന്നെ സിനിമയുടെ പ്രചരണാര്‍ഥം ധൂം 3 റേസിംഗ് ഗെയിം ആപ്ലിക്കേഷന്‍ പുറത്തിറങ്ങി.

വിന്‍ഡോസ് ഫോണ്‍ ഫോണ്‍ 8 ഒ.എസ്. ആയിട്ടുള്ള ഉപകരണങ്ങളില്‍ മാത്രമെ ഇത് ലഭിക്കു. ഈ മാസം ആദ്യം മറ്റൊരു ബ്ലോക് ബസ്റ്ററായ ക്രിഷ് 3 ഗെയിം ആപ്ലിക്കേഷനും പുറത്തിറങ്ങിയിരുന്നു.

വിന്‍ഡോസ് ഫോണ്‍ 8 ഉപകരണങ്ങള്‍ക്കായി ധൂം 3 ബൈക് റേസിംഗ് ഗെയിം ആപ്ലിക്കേ

ധൂം 3 യുടെ നിര്‍മാതാക്കളായ യഷ് രാജ് ഫിലിംസ്, 99 ഗെയിംസ് ഓണ്‍ലൈന്‍ പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്നാണ് ബൈക് റേസിംഗ് ഗെയിം പുറത്തിറക്കിയത്. ടെംപിള്‍ റണ്‍, സബ്‌വെ സര്‍ഫേഴ്‌സ് തുടങ്ങിയ ഗെയിമുകളുടെ മാതൃകയിലാണ് ഇതും.

ആമീര്‍ഖാന്റെ ബൈകിനെ അഭിഷേക് ബച്ചനും ഉദയ് ചോപ്രയും മറ്റു രണ്ടു ബൈക്കുകളില്‍ പിന്തുടരുന്നതാണ് ഗെയിം. ഉപയോഗിക്കുന്നയാള്‍ ആമിര്‍ ഖാന്റെ ബൈക്കാണ് നിയന്ത്രിക്കുക. 3 D യിലാണ് ഗെയിം ഒരുക്കിയിരിക്കുന്നത്.

ധൂം 3 ഗെയിം ആപ്ലിക്കേഷനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

<center><iframe width="100%" height="360" src="//www.youtube.com/embed/U0zuM-sWROs?feature=player_embedded" frameborder="0" allowfullscreen></iframe></center>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot