ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. ഉപകരണങ്ങള്‍ക്കുള്ള ധൂം 3 ഗെയിം ലോഞ്ച് ചെയ്തു

Posted By:

ആമിര്‍ ഖാന്‍ നായകനായി അഭിനയിക്കുന്ന ധൂം 3 എന്ന സിനിമ ബോളിവുഡ് ആംകാംഷയോടെ കാത്തിരിക്കുകയാണ്. എന്നാല്‍ ചിത്രം ഇറങ്ങുന്നതിനു മുമ്പേ സിനിമയെ അടിസ്ഥാനമാക്കി ഇറങ്ങിയ ഗെയിം സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്. 3 ഡിയിലാണ് ഗെയിം ഒരുക്കിയിരിക്കുന്നത്.

മൂന്നാഴ്ച മുമ്പ് ലോഞ്ച് ചെയ്ത വിന്‍ഡോസ് ഫോണ്‍ ഒ.എസ്. ഉപകരണങ്ങള്‍ക്കുള്ള ധൂം 3 ഗെയിം ഇതിനോടകം പത്തുലക്ഷം ഡൗണ്‍ലോഡുകള്‍ പിന്നിട്ടു. ഇതേതുടര്‍ന്ന് ഇപ്പോള്‍ ഐ.ഒ.എസ്., ആന്‍ഡ്രോയ്ഡ് ഉപകരണങ്ങള്‍ക്കുള്ള ഗെയിമും ലോഞ്ച് ചെയ്തു.

സാക്ഷാല്‍ ആമിര്‍ ഖാന്‍ തന്നെയാണ് ഗെയിമിന്റെ ലോഞ്ചിംഗ് നിര്‍വഹിച്ചത്. 99 ഗെയിംസ് എന്ന കമ്പനിയാണ് ഗെയിം പുറത്തിറക്കുന്നത്. ഇന്ത്യന്‍ സിനിമകളെ ആധാരമാക്കി ഇറക്കിയ ഗെയിമുകളില്‍ വളരെ പെട്ടെന്ന് ഇത്രയും പ്രചാരം നേടിയ ആദ്യ ഗെയിം ധൂം 3 ആണെന്ന് 99 ഗെയിംസ് സി.ഇ.ഒ. രോഹിത് ഭട്ട് പറഞ്ഞു.

വിന്‍ഡോസ് ഫോണ്‍ ഉപകരണങ്ങളില്‍ മാത്രം ദിവസം 80,000 ഡൗണ്‍ലോഡുകളാണ് ഉള്ളത്. 5-ല്‍ 4.5 ആണ് ഗെയിമിനു ലഭിച്ചിരിക്കുന്ന റേറ്റിംഗ് എന്നും രോഹിത് ഭട്ട് പറഞ്ഞു. ഡിസംബര്‍ 20-നാണ് ധൂം 3 റിലീസ് ചെയ്യുന്നത്. അപ്പോഴേക്കും ഒരു കോടിയിലധികം ഡൗണ്‍ലോഡുകള്‍ ഗെയിമിനുണ്ടാകുമെന്നാണ് കരുതുന്നതെന്നും രോഹിത് ഭട്ട് പറഞ്ഞു.

ഗെയിമിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ചുവടെ.

ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. ഉപകരണങ്ങള്‍ക്കുള്ള ധൂം 3 ഗെയിം ലോഞ്ച് ചെയ്തു

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot