സ്വര്‍ണവും രത്‌നവും പതിച്ച ആപ്പിളിന്റെ മാക്ബുക്ക് പ്രോ വാങ്ങുന്നോ ?

Posted By: Staff

പണക്കാര്‍ക്ക് വേണ്ടിയാണ് ആപ്പിളിന്റെ ഉപകരണങ്ങള്‍ എന്ന് പൊതുവേ ഒരു സംസാരമുണ്ട്.കാര്യം ശരിയുമാണ്. ഐഫോണോ, ഐപാഡോ ഒന്നും സാധാരണക്കാരന് ഒരുതരത്തിലും എത്തിപ്പിടിയ്ക്കാനാകുന്ന ഉയരത്തിലല്ല നില്‍ക്കുന്നത്. കൂടാതെ എല്ലാ ഉപകരണങ്ങളുടെയും സ്വര്‍ണത്തിലും, രത്‌നത്തിലുമൊക്കെ പൊതിഞ്ഞ സ്‌പെഷ്യല്‍ പതിപ്പുകളും ഇറക്കാറുണ്ട് ആപ്പിള്‍. ഇപ്പോള്‍ അത്തരത്തിലൊരു പുതിയ വാര്‍ത്ത വന്നിട്ടുണ്ട്. ലാപ്‌ടോപ് വാങ്ങുന്നവരുടെയൊക്കെ ഏറ്റവും വലിയ ആഗ്രഹമായ മാക്ബുക്ക് പ്രോയുടെ ഒരു വിശേഷാല്‍ പതിപ്പാണ് സംഭവം. സ്വര്‍ണ-രത്‌നാലങ്കാരങ്ങള്‍ നിറഞ്ഞതാണ് ഈ വിലപ്പെട്ട ലാപ്‌ടോപ്. ആപ്പിള്‍ ചിഹ്നത്തില്‍ പലനിറത്തില്‍ തിളങ്ങുന്ന രത്‌നങ്ങള്‍ കാണാം.30 ഡോളര്‍, അതായത് ഏതാണ്ട് 16.5 ലക്ഷം രൂപയാണ് ഇതിന്റെ വില.

കമ്പ്യൂട്ടര്‍ ചോപ്പേഴ്‌സ് എന്ന കമ്പനിയാണ് ഈ പുതിയ മാക്ബുക്ക് പുറത്തിറക്കിയത്. കമ്പനിയില്‍ നിന്നുള്ള ലാപ്‌ടോപ്പില്‍ ഇത്തരം വിലകൂടിയ അലങ്കാരങ്ങള്‍ ചേര്‍ക്കുന്നത് അവരാണ്. മാക്ബുക്കിന്റെ വൈറ്റ്, റോസ്, യെല്ലോ ഗോള്‍ഡ്, കോപ്പര്‍, ബ്ലാക്ക്, സില്‍വര്‍ ക്രോം തുടങ്ങിയ പതിപ്പുകളും ലഭ്യമാണ്.

ഇതിപ്പോ മാക്ബുക്ക് മാത്രമല്ല ആപ്പിളിന്റെ ഒരുമാതിരിപ്പെട്ട ഉപകരണങ്ങളുടെയെല്ലാം ഇത്തരം വിലയേറിയ അലങ്കാരരൂപങ്ങള്‍ ആവശ്യമനുസരിച്ച് ലഭ്യമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot