ഡിക്ഷ്ണറി ഇനി സൗജന്യമായി "ആപി"ലും...!

Written By:

ലോകത്തെ പ്രമുഖ ഓണ്‍ലൈന്‍ ഡിക്ഷ്ണറി ദാതാക്കളായ ഡിക്ഷ്ണറി.കോം ആപ് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കി തുടങ്ങി. ഇതോടെ Dictionary.com--ന്റെ പ്രധാന ഡിക്ഷ്ണറികളെല്ലാം ഒരു ആപ്ലിക്കേഷനില്‍ സൗജന്യയി ഇനി ലഭിക്കും.

1995 മുതല്‍ ഡിക്ഷ്ണറി.കോം ഇന്റര്‍നെറ്റില്‍ സജീവമാണ്. സ്റ്റാന്‍ഡേര്‍ഡ് ഡിക്ഷ്ണറി കൂടാതെ സ്ലാങ് ഡിക്ഷ്ണറി, മെഡിക്കല്‍ ഡിക്ഷ്ണറി, സയന്‍സ് ഡിക്ഷ്ണറി, റൈമിങ് ഡിക്ഷ്ണറി തുടങ്ങിയവയും ഇവരുടേതായിയുണ്ട്.

ഡിക്ഷ്ണറി ഇനി സൗജന്യമായി

വാക്യങ്ങളിലുള്ള ഉദാഹരണങ്ങള്‍, ഇരുപതിലേറെ ഭാഷകളിലേക്കുള്ള മൊഴിമാറ്റം, വ്യാകരണ നിര്‍ദ്ദേശങ്ങള്‍, ശൈലികളും പ്രയോഗങ്ങളും, എന്‍സൈക്ലോപീഡിയ തുടങ്ങി ഭാഷയുമായി ബന്ധപ്പെട്ട നിരവധി സേവനങ്ങള്‍ ഡിക്ഷ്ണറി.കോം ന്ല്‍കുന്നു. നേരത്തേ ഇവയുമായി ബന്ധപ്പെട്ട് ആപ് ഉണ്ടായിരുന്നെങ്കിലും അവ സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുമായിരുന്നില്ല.

ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ മാത്രമാണ് ഇപ്പോള്‍ ഉപയോഗിക്കാന്‍ സാധിക്കുക. ആപ് ആപ്പിള്‍ സ്‌റ്റോറില്‍ നിന്നും സൗജന്യമായി ഉപയോക്താക്കള്‍ക്ക് ഈ സേവനം ഡൗണ്‍ലോഡു ചെയ്യാവുന്നതാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot