Just In
- 8 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 11 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 16 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 19 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- News
മധ്യവര്‍ഗവുമായി കൂടുതല്‍ ബന്ധപ്പെടൂ; കേന്ദ്ര മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദേശം
- Sports
IND vs NZ: ഗില്ലിന് ഒരു ഫോര്‍മാറ്റ് മാത്രമേ കഴിയൂ! ആത്മവിശ്വാസം തകര്‍ക്കരുത്, ഫാന്‍സ് പറയുന്നു
- Movies
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
ഫോണിൽ സംസാരിക്കവേ ഭാര്യയുടെ നിലവിളി, പിന്നാലെ ഒരു സന്ദേശവും; ഒടുവിൽ ആപ്പിളിന് നന്ദി പറഞ്ഞ് ഭർത്താവ്! കാരണം...
''കടയിലേക്കുപോയ ഭാര്യയുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാൻ, പെട്ടെന്നാണ് ഭാര്യയുടെ ഭീകരമായ നിലവിളി ഫോണിലൂടെ കേട്ടത്. പിന്നാലെ കോൾ കട്ട് ആകുകയും ചെയ്തു. എന്താണ് സംഭവിച്ചത് എന്നറിയാതെ കുഴങ്ങിനിന്ന നിമിഷം ഫോണിലേക്ക് ഒരു സന്ദേശമെത്തി. ഭാര്യ അപകടത്തിൽ ആണെന്നായിരുന്നു സന്ദേശം. ഒപ്പം തന്നെ അപകടം നടന്ന സ്ഥലം സംബന്ധിച്ച വ്യക്തമായ ലൊക്കേഷനും ഉണ്ടായിരുന്നു.

ഇതോടെ അതിവേഗം അവിടേക്ക് കുതിച്ച് ഞാൻ ആംബുലൻസ് എത്തുന്നതിനും മുമ്പ് അപകടസ്ഥലത്തെത്തുകയും പിന്നാലെ ഭാര്യയെ ആശുപത്രിയിലെത്തിക്കുന്നതിന് മുൻകൈയെടുക്കുകയും ചെയ്തു. ഇപ്പോൾ ഭാര്യ സുഖമായിരിക്കുന്നു. അപകടം സംബന്ധിച്ച് കൃത്യമായ വിവരം നൽകിയ ആപ്പിളിന്റെ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചറിന് ഞാൻ ഈ ഘട്ടത്തിൽ നന്ദി പറയുന്നു''- റെഡ്ഡിറ്റിൽ പേര് വെളിപ്പെടുത്താത്ത ഒരു യൂസർ കുറിച്ച വാക്കുകളാണിത്.

ജീവിതത്തിലെ അത്രയുമൊരു വലിയ പ്രതിസന്ധി ഘട്ടത്തിൽ തുണയായത് ആപ്പിളിന്റെ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ ആണെന്നും എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അയാൾ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഇതോടെ ആപ്പിളിന്റെ ഫീച്ചറുകൾ രക്ഷിച്ച ജീവനുകളുടെ പട്ടികയിലേക്ക് ഒരു പേരുകൂടി എഴുതിച്ചേർക്കപ്പെട്ടിരിക്കുകയാണ്. ഒരു വൈകുന്നേരമായിരുന്നു സംഭവമെന്നും സാധനങ്ങൾ വാങ്ങിയ ശേഷം വീട്ടിലേക്കുള്ള യാത്രയിൽ തന്നോട് സംസാരിച്ചുകൊണ്ട് കാറിൽ വരികയായിരുന്നു ഭാര്യയെന്നും അയാൾ കുറിപ്പിൽ പറയുന്നു.

ഇതിനിടെ നിയന്ത്രണം തെറ്റിയൊരു വാഹനം റോഡിന്റെ നടുവിലെ വരകൾ മറികടന്ന് തന്റെ ഭാര്യയുടെ കാറിലേക്ക് വന്ന് ഇടിക്കുകയായിരുന്നു
എന്നും ഇപ്പോൾ ഭാര്യയും അപകടമുണ്ടാക്കിയ വാഹനത്തിലെ ഡ്രൈവറും ആശുപത്രിയിൽ സുഖം പ്രാപിച്ച് വരുന്നു. അപകടം ഉണ്ടായതോടെ തന്നെ വിവരം അറിയിക്കാൻ ചുറ്റും ഉണ്ടായിരുന്നവർ ശ്രമിച്ചു. എന്നാൽ അപകടത്തിന്റെ ഞെട്ടലിൽ ആയിരുന്ന ഭാര്യയ്ക്ക് നമ്പർ ശരിയായി പറഞ്ഞു നൽകാൻ കഴിഞ്ഞില്ല.

എങ്കിലും അവളെ ആംബുലൻസിൽ കയറ്റുമ്പോൾ ഒപ്പം ഞാൻ ഉണ്ടായിരുന്നു. അതിന് നന്ദി പറയേണ്ടത് ആപ്പിളിനോടാണ്. അവളുടെ ഐഫോൺ ഇല്ലായിരുന്നു എങ്കിൽ അപകടം നടന്ന വിവരവും അപകടസ്ഥലവും ഞാൻ അറിയുമായിരുന്നില്ല. എങ്ങനെ നന്ദി പറയണമെന്ന് അറിയാത്തതിനാലാണ് ഈ കുറിപ്പ് എഴുതുന്നത്. ചിലർക്ക് ഇത് വിശ്വാസയോഗ്യമായി തോന്നില്ലായിരിക്കാം, ചിലർക്ക് ഇതൊരു കഥ പോലെ തോന്നുമായിരിക്കാം.

എന്നാൽ ഇതൊക്കെ സത്യമാണെന്ന് വിശ്വസിപ്പിക്കാൻ തൽക്കാലം നിവൃത്തിയില്ല. ആരെയെങ്കിലും വിശ്വസിപ്പിക്കാനും ബ്ലോഗർമാർക്ക് പ്രസിദ്ധീകരിക്കാനും ചികിത്സയിലുള്ള ഭാര്യയുടെ പടമെടുത്ത് പോസ്റ്റ് ചെയ്യുന്നത് ശരിയാണെന്ന് താൻ കരുതുന്നില്ല എന്നും, എന്തായാലും ക്രാഷ് ഡിറ്ക്ഷൻ ഫീച്ചർ തനിക്ക് ഏറെ ധൈര്യം പകരുന്നുവെന്നും അയാൾ കുറിപ്പിൽ പറയുന്നു.

പുത്തൻ ടെക്നോളജികൾ തങ്ങളുടെ പ്രോഡക്ടുകളിൽ ഉൾപ്പെടുത്താൻ ആപ്പിൾ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇത്തരത്തിൽ ആപ്പിൾ കൊണ്ടുവരുന്ന സാങ്കേതികവിദ്യകൾ പലതും ആളുകൾക്ക് അത്രയേറെ ഉപകാരപ്പെടുന്നവയുമാണ്. ആപ്പിളിന്റെ ഈ ടെക്നോളജി ഫീച്ചറുകൾ മനുഷ്യരുടെ ജീവൻ രക്ഷിക്കുന്നതിലേക്ക് പോലും നയിച്ച സംഭവങ്ങൾ നിരവധിയാണ്. ആപ്പിൾ വാച്ചിലെയും മറ്റും ആരോഗ്യസുരക്ഷാ ഫീച്ചറുകളാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്.

ഉടമയുടെ ജീവൻ രക്ഷിക്കാൻ ഐഫോണിൽ ആപ്പിൾ ഒരുക്കിയിട്ടുള്ള ക്രാഷ് ഡിറ്റക്ഷൻ ഫീച്ചറും ആളുകളുടെ ജീവൻ രക്ഷിച്ചിട്ടുള്ള സംഭവങ്ങൾ നിരവധിയാണ്. ഏതാനും നാൾ മുമ്പ് അമേരിക്കയിൽ ഒരു കാർ മരത്തിലിടിച്ച് അപകടത്തിൽപ്പെട്ടു. കാറിലുണ്ടായിരുന്നവരിൽ ഒരാളുടെ ഐഫോണിൽ നിന്ന് ഉടൻ തന്നെ പോലീസ് സ്റ്റേഷനിലേക്ക് സന്ദേശമെത്തുകയും അതുപ്രകാരം അവർ കൃത്യമായി അപകട സ്ഥലത്ത് എത്തുകയും ചെയ്തു. എന്നാൽ കാറിലുണ്ടായിരുന്ന അഞ്ചു പേരിൽ ഒരു യുവതി ഒഴികെ എല്ലാവരും മരിച്ചിരുന്നു. പരുക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കാൻ പോലീസിന് സാധിച്ചു. എന്നാൽ പിന്നീട് ഇവരും മരിച്ചു.

ഇത്തവണ തങ്ങളുടെ ഐഫോൺ 14 സീരീസ് പുറത്തിറക്കിയ ലോഞ്ചിങ് ചടങ്ങിൽ ആപ്പിൾ ഏറെ പ്രാധാന്യത്തോടെ പരിചയപ്പെടുത്തിയ ഫീച്ചർ ആയിരുന്നു ക്രാഷ് ഡിറ്റക്ഷൻ. വാഹനാപകടങ്ങൾ തിരിച്ചറിഞ്ഞ് എമർജൻജി സമ്പരിലേക്ക് സന്ദേശം അയച്ച് സഹായം അഭ്യർഥിക്കുന്ന സംവിധാനമാണ് ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ. ഐഫോൺ 14 ന്റെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഫീച്ചറുകളിൽ ഒന്നാണ് ക്രാഷ് ഡിറ്റക്ഷൻ. ഐഫോൺ 14 നൊപ്പം പുറത്തിറക്കിയ ആപ്പിൾ വാച്ചിലും ഈ ക്രാഷ് ഡിറ്റക്ഷൻ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. എന്നാൽ ഈ ഫീച്ചർ ആദ്യമായി പുറത്തിറക്കിയത് ആപ്പിൾ അല്ല.

എങ്കിലും ആപ്പിൾ ഇവന്റിലെ അവതരണത്തിലൂടെ ക്രാഷ് ഡിറ്റക്ഷൻ കൂടുതൽ ആളുകളുടെ ശ്രദ്ധയിലേക്കെത്തി. ആക്സിലറോമീറ്റര്‍, ജൈറോസ്‌കോപ്പ് പോലുള്ള സെന്‍സറുകള്‍ ഉപയോഗിച്ചാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. ക്രാഷ് ഡിറ്റക്ഷന്റെ മികച്ച കൃത്യതയ്ക്കായി ചലനം കണ്ടെത്തുന്ന അല്‍ഗോരിതങ്ങള്‍ ഉൾപ്പെടെ മെച്ചപ്പെടുത്തിയതായി ആപ്പിൾ അറിയിച്ചിരുന്നു. അപകടം നടന്ന ഉടൻ തന്നെ ഐഫോണിലെ ക്രാഷ് ഡിറ്റക്ഷൻ മോഡ് പ്രവർത്തനം ആരംഭിക്കും.

അപകടം നടന്നെന്ന് മനസിലാക്കുന്നതിന് പിന്നാലെ 10 മുതൽ 1 വരെ എന്ന ക്രമത്തിൽ 10 സെക്കൻഡ് ഫോൺ എണ്ണാൻ തുടങ്ങും. ഈ സമയം ഉടമയ്ക്ക് അപകടം സംഭവിച്ചിട്ടില്ല എങ്കിൽ ഈ ഫീച്ചർ ഓഫ് ആക്കണം. അല്ലാത്ത പക്ഷം മുൻപ് തയാറാക്കി വച്ചിരിക്കുന്ന അപകട സന്ദേശം മുമ്പ് നിശ്ചയിച്ച് വച്ചിട്ടുള്ള നമ്പറിലേക്ക് ഫോൺ അയയ്ക്കും. അപകടത്തിന്റെ ലൊക്കേഷനും ഇതോടൊപ്പം അയയ്ക്കും. ഇതുവഴി അപകടം നടന്നാൽ ഒട്ടും വൈകാതെ രക്ഷാപ്രവർത്തനം ആരംഭിക്കാൻ സാധിക്കും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470