18 ലക്ഷത്തിൽ അധികം ഇന്ത്യൻ അക്കൌണ്ടുകൾ നിരോധിച്ച് വാട്സ്ആപ്പ്

|

എല്ലാ മാസവും ലക്ഷക്കണക്കിന് ഇന്ത്യൻ വാട്സ്ആപ്പ് അക്കൌണ്ടുകളാണ് കമ്പനി നിരോധിക്കുന്നത്. മാർച്ചിലും ഈ പ്രവണതയ്ക്ക് ഒരു മാറ്റവും വന്നിട്ടില്ല. മാർച്ചിൽ മാത്രം 18 ലക്ഷത്തിലധികം അക്കൌണ്ടുകളാണ് വാട്സ്ആപ്പ് ഇന്ത്യയിൽ നിരോധിച്ചിരിക്കുന്നത്. കമ്പനിയുടെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ ഉള്ളത്. പുതിയ ഐടി റൂൾസ് 2021 അനുസരിച്ചാണ് കമ്പനി പ്രതിമാസ റിപ്പോർട്ട് പബ്ലിഷ് ചെയ്യുന്നത്. മാർച്ച് 1നും 31നും ഇടയിലുള്ള കണക്കാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ഫെബ്രുവരിയിലേതിനെക്കാളും എട്ട് ലക്ഷത്തിൽ അധികം അക്കൌണ്ടുകൾക്കെതിരെയാണ് വാട്സ്ആപ്പ് മാർച്ചിൽ നടപടി സ്വീകരിച്ചത്. ഫെബ്രുവരിയിൽ 10 ലക്ഷം അക്കൌണ്ടുകളാണ് വാട്സ്ആപ്പ് നിരോധിച്ചത്.

 

ഐടി നിയമം

പുതുക്കിയ ഐടി നിയമം അനുസരിച്ചാണ് വാട്സ്ആപ്പ് പ്രതിമാസ റിപ്പോർട്ട് പുറത്ത് വിടുന്നത്. ഈ ഉപയോക്തൃ സുരക്ഷാ റിപ്പോർട്ടിൽ വാട്സ്ആപ്പിന് ലഭിച്ച ഉപയോക്തൃ പരാതികളുടെയും അതിൽ വാട്സ്ആപ്പ് സ്വീകരിച്ച അനുബന്ധ നടപടികളുടെയും വിശദാംശങ്ങളും വാട്ട്‌സ്ആപ്പിന്റെ സ്വന്തം പ്രതിരോധ നടപടികളും അടങ്ങിയിരിക്കുന്നു. തങ്ങളുടെ പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യുന്നത് തടയാൻ വേണ്ടിയാണ് വാട്സ്ആപ്പ് നടപടികൾ സ്വീകരിക്കുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ്; സ്റ്റാറ്റസ് അപ്ഡേറ്റിലും ഇനി ഇമോജി റിയാക്ഷൻസ്കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ്; സ്റ്റാറ്റസ് അപ്ഡേറ്റിലും ഇനി ഇമോജി റിയാക്ഷൻസ്

വാട്സ്ആപ്പ്

ആപ്പിന്റെ നയങ്ങളും മാർഗനിർദേശങ്ങളും പാലിക്കാത്ത അക്കൗണ്ടുകളാണ് വാട്സ്ആപ്പ് നിരോധിക്കുന്നത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയോ ഉപയോക്താക്കളുമായി സംശയാസ്പദമായ ലിങ്കുകൾ പങ്കിടുകയോ ചെയ്യുന്ന അക്കൌണ്ടുകൾക്കെതിരെ വാട്സ്ആപ്പ് നടപടി സ്വീകരിക്കുന്നു. കോൺടാക്റ്റുകളുമായി സ്ഥിരീകരിക്കാത്ത ഫോർവേഡ് മെസേജുകൾ ഷെയർ ചെയ്യുന്ന അക്കൗണ്ടുകളും സാധാരണയായി നിരോധിക്കപ്പെടാറുണ്ട്. നിരോധിക്കപ്പെട്ട അക്കൌണ്ടുകളിൽ ചിലത് ആളുകളുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കാനും ഉപയോഗിച്ചിട്ടുണ്ട്.

മെസേജ് ഫോർവേഡിങ്
 

മോശം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന അക്കൌണ്ടുകളാണ് വാട്സ്പ്പ് നിരോധിക്കുന്നത്. ഹരാസ്മെന്റ്, ഫേക്ക് ഇൻഫർമേഷൻ ഫോർവേഡ് ചെയ്യുന്നത്, മറ്റ് ഉപയോക്താക്കളെ കബളിപ്പിക്കൽ എന്നിവ പോലെയുള്ള കാര്യങ്ങൾ ചെയ്യുന്നതായി തെളിഞ്ഞ അക്കൌണ്ടുകളെയാണ് വാട്സ്ആപ്പ് ഈ ക്യാറ്റഗറിയിൽ ഉൾപ്പെടുത്തി നിരോധിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, വാട്സ്ആപ്പ് തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നത് തടയാൻ നിരവധി നടപടികൾ സ്വീകരിച്ചിരുന്നു. മെസേജ് ഫോർവേഡിങ് പരിമിതപ്പെടുത്തിയത് പോലെയുള്ള പുതിയ ഫീച്ചറുകളും വ്യാജ വാർത്തകൾ പ്രചരിക്കുന്നത് തടയാൻ വേണ്ടി കഴിഞ്ഞ ഒരു വർഷത്തിനിടെ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു.

ഒരു വാട്സ്ആപ്പ് അക്കൌണ്ട് ഒന്നിലധികം ഫോണുകളിൽ ഉപയോഗിക്കാം, പുതിയ ഫീച്ചർ വരുന്നുഒരു വാട്സ്ആപ്പ് അക്കൌണ്ട് ഒന്നിലധികം ഫോണുകളിൽ ഉപയോഗിക്കാം, പുതിയ ഫീച്ചർ വരുന്നു

പ്ലാറ്റ്ഫോം

പ്ലാറ്റ്ഫോം ദുരുപയോഗം തടയാൻ പുതിയ സാങ്കേതികവിദ്യയും വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഒരു അക്കൌണ്ടിന്റെ ലൈഫ് സൈക്കിളിൽ മൂന്ന് സ്റ്റേജുകളായാണ് വാട്സ്ആപ്പിന്റെ ഈ സാങ്കേതികവിദ്യ പ്രവർത്തിക്കുന്നത്. രജിസ്ട്രേഷൻ, മെസേജിങിനിടെ, നെഗറ്റീവ് ഫീഡ്ബാക്കിനുള്ള റെസ്പോൺസ് എന്നീ ഘട്ടങ്ങളാണ് ഇവ. ലോകത്ത് ഏറ്റവും പ്രചാരമുള്ള ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകളിൽ ഏറ്റവും കൂടുതൽ സുരക്ഷ ഫീച്ചറുകൾ ഉള്ള ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്സ്ആപ്പ്. വാട്സ്ആപ്പിൽ ഉടൻ പ്രതീക്ഷിക്കാവുന്ന രണ്ട് ഫീച്ചറുകളെക്കുറിച്ച് വിശദമായി അറിയാൻ തുടർന്ന് വായിക്കുക.

വാട്സ്ആപ്പ് ആർക്കൈവ്ഡ് ചാറ്റുകൾ

വാട്സ്ആപ്പ് ആർക്കൈവ്ഡ് ചാറ്റുകൾ

വാട്സ്ആപ്പ് അതിന്റെ യൂണിവേഴ്‌സൽ വിൻഡോസ് പ്ലാറ്റ്‌ഫോമും അപ്‌ഡേറ്റ് ചെയ്യാൻ തുടങ്ങിയിരിക്കുന്നു. വിൻഡോസ് 2.2213.3.0-നുള്ള വാട്സ്ആപ്പ് ബീറ്റ പുറത്തിറക്കിയതോടെ ചാറ്റ് ആർക്കൈവ് ചെയ്യാനോ അൺആർക്കൈവ് ചെയ്യാനോ ഉള്ള സംവിധാനം വാട്സ്ആപ്പ് വിൻഡോസിൽ ഉപയോഗിക്കുന്ന എല്ലാ യൂസേഴ്സിനും ലഭിക്കുന്നു. അപ്‌ഡേറ്റിനൊപ്പം മീഡിയ, ഫയലുകൾ, ലിങ്കുകൾ, എൻക്രിപ്ഷൻ, ഗ്രൂപ്പുകൾ എന്നിവ ഉൾപ്പെടുന്ന ചാറ്റ് ഓപ്‌ഷനുകൾക്കൊപ്പം ആർക്കൈവ് ഓപ്ഷന് വേണ്ടി പുതിയ ഐക്കണുകളും കമ്പനി അവതരിപ്പിക്കുന്നു.

പണമയച്ച് പണം നേടാം; വാട്സ്ആപ്പ് പേയിലൂടെ ക്യാഷ്ബാക്ക് നേടുന്നതെങ്ങനെപണമയച്ച് പണം നേടാം; വാട്സ്ആപ്പ് പേയിലൂടെ ക്യാഷ്ബാക്ക് നേടുന്നതെങ്ങനെ

വാട്സ്ആപ്പ് ക്രിയേറ്റ് പോൾ

വാട്സ്ആപ്പ് ക്രിയേറ്റ് പോൾ

വാട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകളിൽ ഒരു വോട്ടെടുപ്പ് നടത്തുന്നതിന് ഉപയോക്താക്കളെ സഹായിക്കുന്ന ഒരു ഫീച്ചർ കൂടി വാട്സ്ആപ്പ് കൊണ്ട് വന്നിരിക്കുകയാണ്. ഈ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് 12 ഓപ്ഷനുകൾ വരെ ചേർക്കാൻ കഴിയും. ഗ്രൂപ്പിൽ അഭിപ്രായങ്ങളും മറ്റും എടുക്കുന്ന അവസരത്തിൽ ഉപയോഗിക്കാൻ പറ്റിയ മികച്ചൊരു ഫീച്ചറാണ് പോൾ ഫീച്ചർ. ഈ ഫീച്ചറും വൈകാതെ എല്ലാ യൂസേഴ്സിനും ലഭ്യമാകും.

Best Mobiles in India

English summary
The company bans millions of Indian WhatsApp accounts every month. This trend has not changed in March either. In March alone, more than 18 lakh WhatsApp accounts were banned in India. The company's latest report reveals this. The company publishes its monthly report in accordance with the new IT Rules 2021.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X