സ്ത്രീ ശാക്തീകരണത്തിനായി നാരി (NARI) പോര്‍ട്ടലുമായി സര്‍ക്കാര്‍

|

സ്ത്രീ ശാക്തീകരണത്തിനായി നിയമനിര്‍മ്മാണങ്ങള്‍ അടക്കമുള്ള നിരവധി നടപടികള്‍ സര്‍ക്കാരുകള്‍ കൈക്കൊണ്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും ഒടുവലിത്തേതാണ് നാരി പോര്‍ട്ടല്‍.

സ്ത്രീ ശാക്തീകരണത്തിനായി നാരി (NARI) പോര്‍ട്ടലുമായി സര്‍ക്കാര്‍

സ്ത്രീകളുടെ ഉന്നമനത്തിനായി സര്‍ക്കാരുകള്‍ നടപ്പാക്കുന്ന പദ്ധതികളെ കുറിച്ചും സംരംഭങ്ങളെ പറ്റിയും അറിവ് പകരുകയാണ് പോര്‍ട്ടലിന്റെ ലക്ഷ്യം. വനിതാ- ശിശുവികസന മന്ത്രി മനേക ഗാന്ധി പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു.

സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ അടക്കമുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ അനായാസം ലഭ്യമാക്കുന്നതിനായി ആദ്യമായാണ് രാജ്യത്ത് ഒരു വെബ് പോര്‍ട്ടല്‍ ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ നടപ്പാക്കുന്ന പദ്ധതികളുടെ ലിങ്കുകള്‍ പോര്‍ട്ടലില്‍ ലഭിക്കും. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാനും പരാതികള്‍ക്ക് പരിഹാരം കാണാനും ഇതിലൂടെ കഴിയുമെന്നും അവര്‍ വ്യക്തമാക്കി.

www.nari.nic.in എന്ന പോര്‍ട്ടല്‍ സന്ദര്‍ശിച്ച് ഈ സേവനം പ്രയോജനപ്പെടുത്താനാകും. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന 350 പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ പോര്‍ട്ടലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സമയാസമയങ്ങളില്‍ പുതിയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.

ലോകത്തിലെ ആദ്യ 88-ഇഞ്ച്‌ 8-കെ റെസല്യൂഷന്‍ ടിവിയുമായി എല്‍ജിലോകത്തിലെ ആദ്യ 88-ഇഞ്ച്‌ 8-കെ റെസല്യൂഷന്‍ ടിവിയുമായി എല്‍ജി

വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, ഭവന- പാര്‍പ്പിട സൗകര്യം, കുറ്റകൃത്യങ്ങള്‍, തീരുമാനങ്ങള്‍, സാമൂഹിക പിന്തുണ എന്നിങ്ങനെ ഏഴ് വിഭാഗങ്ങളിലായി പദ്ധതികള്‍ തരംതിരിച്ചിരിക്കുന്നു. ഇതോടൊപ്പം എന്‍ജിഒ-കള്‍ക്ക് വേണ്ടിയുള്ള വെബ്‌സൈറ്റായി ഇ- സംവാദിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.

ഇതുവഴി എന്‍ജിഒകള്‍ക്ക് വിവിധ മന്ത്രാലയങ്ങളുമായി ആശയവിനിമയം നടത്താനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുമാകും.

ജനുവരി 26 മുതല്‍ പാനിക് ബട്ടണോട് കൂടിയ മൊബൈല്‍ ഫോണുകളുടെ ട്രയല്‍ റണ്‍ ആരംഭിക്കുമെന്ന് മനേക ഗാന്ധി ചടങ്ങില്‍ പറഞ്ഞു. ഉത്തര്‍പ്രദേശിനെയാണ് ട്രയല്‍ റണ്ണിനായി തിരഞ്ഞെടുത്തിരിക്കുന്നത്. മൊബൈല്‍ ഫോണുകളില്‍ പാനിക് ബട്ടണ്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ 2016 ഏപ്രിലില്‍ ഉത്തരവിറക്കിയിരുന്നു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായായിരുന്നു ഈ നീക്കം. പാനിക് ബട്ടണില്‍ അമര്‍ത്തിയാലുടന്‍ അപകടസന്ദേശം തൊട്ടടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ ലഭിക്കും.

Best Mobiles in India

Read more about:
English summary
To provide women citizens with easy access to information on government schemes and initiatives for women, Union Minister for women and child development Maneka Gandhi has now announced the launch of a new web portal for women.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X