Home
News

70 ലക്ഷം മൊബൈൽ നമ്പറുകൾ സർക്കാർ സസ്പെൻഡ് ചെയ്തു; എല്ലാം ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി!

രാജ്യത്തെ 70 ലക്ഷത്തോളം മൊ​ബൈൽ നമ്പറുകൾ സർക്കാർ സസ്പെൻഡ് ചെയ്തു. സംശയാസ്പദമായ ഇടപാടുകളെ തുടർന്നാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത് എന്ന് ഫിനാൻഷ്യൽ സർവീസ് സെക്രട്ടറി വിവേക് ജോഷി പറഞ്ഞു. ഡിജിറ്റൽ തട്ടിപ്പുകൾ രാജ്യത്ത് വർധിച്ചുവരികയാണ്. ഇതിനെതിരേയുള്ള നടപടി എന്ന നിലയിലാണ് സംശയാസ്പദമായ നമ്പറുകൾ സസ്പെൻഡ് ചെയ്തിരിക്കുന്നത്.

വർധിച്ചുവരുന്ന ഡിജിറ്റൽ പേയ്‌മെന്റ് തട്ടിപ്പ് തടയുന്നതിനുള്ള സംവിധാനവും പ്രക്രിയകളും ശക്തിപ്പെടുത്താൻ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സാമ്പത്തിക സൈബർ സുരക്ഷയും വർദ്ധിച്ചുവരുന്ന ഡിജിറ്റൽ പേയ്‌മെന്റ് തട്ടിപ്പും സംബന്ധിച്ച പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള യോഗത്തിന് ശേഷം അ‌ദ്ദേഹം അ‌റിയിച്ചു. വ്യാപാരികൾക്ക് കെവൈസി മാനദണ്ഡമാക്കുന്നത് സംബന്ധിച്ച് ചർച്ച നടന്നതായും അദ്ദേഹം പറഞ്ഞു.

70 ലക്ഷം മൊബൈൽ നമ്പറുകൾ സർക്കാർ സസ്പെൻഡ് ചെയ്തു

സാമ്പത്തിക സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ മീറ്റിംഗുകൾ നടക്കുമെന്നും അടുത്ത മീറ്റിംഗ് ജനുവരിയിൽ ഷെഡ്യൂൾ ചെയ്യുമെന്നും വിവേക് ജോഷി പറഞ്ഞു. ആധാർ എനേബിൾഡ് പേയ്‌മെന്റ് സിസ്റ്റം (എഇപിഎസ്) തട്ടിപ്പുമായി ബന്ധപ്പെട്ട്, പ്രശ്നം പരിശോധിച്ച് ഡാറ്റാ പരിരക്ഷ ഉറപ്പാക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അ‌റിയിച്ചു.

സൈബർ തട്ടിപ്പ് തടയുന്നതിനുള്ള ഒരു മാർഗ്ഗം സമൂഹത്തിൽ അതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ്, അതുവഴി കബളിപ്പിക്കപ്പെടുന്ന ഉപഭോക്താക്കളെ കബളിപ്പിക്കുന്നതിൽ നിന്ന് സംരക്ഷിക്കാൻ കഴിയും. ആളുകളുടെ ഫോണുകളിലേക്ക് എത്തുന്ന വ്യാജ സന്ദേശങ്ങൾ അ‌ശ്രദ്ധമായി ​കൈകാര്യം ചെയ്യുന്നത് അ‌പകടം വിളിച്ചുവരുത്തുമെന്ന് അ‌വരെ ബോധവാന്മാരാക്കേണ്ടിയിരിക്കുന്നു. ആളുകളുടെ മനസ്സിൽ ആ ജാഗ്രത വളർത്തിയെടുക്കാൻ കഴിയുന്നില്ലെങ്കിൽ, പൗരന്മാർ അപകടത്തിലാകും.

70 ലക്ഷം മൊബൈൽ നമ്പറുകൾ സർക്കാർ സസ്പെൻഡ് ചെയ്തു

ഒരു ഫോൺ കോളിലൂടെയോ എസ്എംഎസിലൂടെയോ സൈബർ തട്ടിപ്പുകൾ ആളുകളെ കബളിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്ന സംഭവങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സുരക്ഷാ മുൻകരുതലുകൾ കേന്ദ്രം ശക്തമാക്കിയിരിക്കുന്നത്. സൈബർ തട്ടിപ്പ് തടയുന്നതിന് വിവിധ ഏജൻസികൾക്കിടയിൽ മികച്ച ഏകോപനം എങ്ങനെ ഉറപ്പാക്കാമെന്നും ഫിനാൻഷ്യൽ സർവീസസ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചർച്ച ചെയ്തു.

ടെലിക്കോം വകുപ്പ്, ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (MeitY), സാമ്പത്തിക കാര്യ വകുപ്പ്, റവന്യൂ വകുപ്പ്, ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ, നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ ഈ യോഗത്തിൽ പങ്കെടുത്തതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

യോഗത്തിൽ, ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ (NCRP) റിപ്പോർട്ട് ചെയ്ത ഡിജിറ്റൽ പേയ്‌മെന്റ് തട്ടിപ്പുകളുടെ ഏറ്റവും പുതിയ കണക്കുകൾ അവതരിപ്പിച്ചു. അത്തരം പ്രശ്‌നങ്ങൾ നേരിടുന്നതിനുള്ള വെല്ലുവിളികളും ചർച്ചയായി. കൂടാതെ, എസ്ബിഐ പ്രതിനിധികൾ തങ്ങൾ നടപ്പാക്കിയ പ്രോആക്ടീവ് റിസ്ക് മോണിറ്ററിംഗ് (പിആർഎം) തന്ത്രത്തെക്കുറിച്ച് ഹ്രസ്വ അവതരണം നടത്തി.

70 ലക്ഷം മൊബൈൽ നമ്പറുകൾ സർക്കാർ സസ്പെൻഡ് ചെയ്തു

പേടിഎം റേസർപേ പ്രതിനിധികളും ​സൈബർ തട്ടിപ്പുകൾ തടയുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങൾ യോഗത്തിൽ പങ്കുവച്ചു. യു‌കോ ബാങ്കും ബാങ്ക് ഓഫ് ബറോഡയും സമീപകാലത്ത് സാക്ഷ്യം വഹിച്ച ഡിജിറ്റൽ തട്ടിപ്പുകൾ കൂടി കണക്കിലെടുത്താണ് ഇത്തരമൊരു യോഗം അ‌ടിയന്തരമായി ചേർന്നത്. 820 കോടി രൂപയുടെ ഇടപാടാണ് യൂകോ ബാങ്കുമായി ബന്ധപ്പെട്ട് നടന്നത്.

കൊൽക്കത്ത ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ യു‌കോ ബാങ്ക് ഈ മാസം ആദ്യം ഇമ്മീഡിയറ്റ് പേയ്‌മെന്റ് സർവീസ് (ഐഎംപിഎസ്) വഴി ബാങ്കിന്റെ അക്കൗണ്ട് ഉടമകൾക്ക് 820 കോടി രൂപ തെറ്റായി ക്രെഡിറ്റ് ചെയ്തതായി റിപ്പോർട്ട് വന്നിരുന്നു. യാതൊരു ഇടപെടലും കൂടാതെ ഒരു തത്സമയ ഇന്റർബാങ്ക് ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ സംവിധാനമാണ് ഐഎംപിഎസ്.

ഐഎംപിഎസിലെ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം നവംബർ 10-13 കാലയളവിൽ, മറ്റ് ബാങ്കുകളുടെ ഉടമകൾ നടത്തിയ ചില ഇടപാടുകൾ യഥാർത്ഥ അ‌ക്കൗണ്ടിലേക്ക് എത്താതെ യൂകോ ബാങ്കിലെ അക്കൗണ്ട് ഉടമകൾക്ക് ക്രെഡിറ്റ് ആവുകയായിരുന്നു എന്നാണ് വിവരം. ഇത് സാങ്കേതിക തകരാർ മൂലമാണോ, മനുഷ്യന്റെ പിഴവ് മൂലമാണോ അതോ ഹാക്കിംഗ് ശ്രമമാണോയെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്ക് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

സംഭവത്തിൽ, ബാങ്ക് സ്വീകർത്താക്കളുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയും 820 കോടി രൂപയിൽ 649 കോടി രൂപ ( തുകയുടെ 79% ) വീണ്ടെടുക്കുകയും ചെയ്തു. എങ്കിലും, ആവശ്യമായ നടപടികൾക്കായി ബാങ്ക് ഇക്കാര്യം നിയമ നിർവ്വഹണ ഏജൻസികൾക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളും യോഗത്തിന്റെ മുഖ്യ ചർച്ചയായിരുന്നു.

More from GizBot

Best Mobiles in India

English summary
The government has suspended about 70 lakh mobile numbers in the country. The action follows suspicious financial transactions. After the Yoga on Cyber Security and Digital Payment Fraud, Financial Services Secretary Vivek Joshi said that banks have been asked to strengthen their systems and processes to prevent increasing digital payment fraud.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X