Just In
- 11 min ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
- 1 hr ago
ചന്ദ്രനിലെ തന്ത്രപ്രധാന ഭാഗം ചൈന കൈയടക്കുമെന്ന്; അമേരിക്കയ്ക്ക് ചൈനാപ്പേടി!
- 2 hrs ago
എഐ യേശുദാസിനെയും നാളെ പ്രതീക്ഷിക്കാം; ഗൂഗിൾ മ്യൂസിക്എൽഎം ലോകത്തിന് നൽകുന്ന സന്ദേശമെന്ത്?
- 4 hrs ago
കാത്തിരിക്കുന്നവർ അനവധി, ബിഎസ്എൻഎൽ 4ജിക്ക് എന്താണ് സംഭവിക്കുന്നത്?
Don't Miss
- Automobiles
ക്യൂട്ട്നസിനൊപ്പം കിടിലൻ റേഞ്ചും, മൈക്രോ ഇലക്ട്രിക് കാറുമായി ഒരു ഇസ്രയേലിയൻ കമ്പനി
- Finance
സ്ഥിര നിക്ഷേപത്തിന് 8.50% വരെ പലിശ നല്കുന്ന ബാങ്കുകള്‍; എത്ര തുക, എത്ര കാലത്തേക്ക് നിക്ഷേപിക്കണം
- News
വീൽചെയറിലെ വധു.. തിരൂരിലെ ഫാമിലി വെഡിങ് സെന്റിന് കയ്യടിയുമായി സോഷ്യൽമീഡിയ
- Movies
മൂന്ന് വര്‍ഷം രഹസ്യമാക്കി വച്ചു, മാളവികയെ നോക്കിയാലോന്ന് ചോദിച്ചത് ചേച്ചി; പ്രണയകഥ പറഞ്ഞ് താരം
- Lifestyle
രാഹുകാല പ്രകാരം ദിവസവും ഒന്നരമണിക്കൂര്‍ നിര്‍ണായകം: സര്‍വ്വദുരിതമാണ് ഫലം
- Sports
IND vs NZ: ആ ഡബിളിനു ശേഷം ഇഷാന് നേരെ താഴേക്ക്! കരകയറാന്‍ ഒരു വഴി മാത്രം
- Travel
വാലന്റൈൻസ് ദിനം: പ്രണയം ആഘോഷിക്കാം പ്രിയപ്പെട്ടവർക്കൊപ്പം, പോകാം ഈ യാത്രകൾ!
ആരോഗ്യകരമായതും രൂചിയേറിയതുമായ ഭക്ഷണത്തിനായി ഇത് "എക്ലക്റ്റിക് ഈറ്റ്സ്"
കോഴിക്കോട് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ എക്ലക്റ്റിക് ഈറ്റ്സ് അതിന്റെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി കൊച്ചിയിൽ ഡൈനപ്പ്സ് എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. വീട്ടിൽ പാചകം ചെയ്യ്ത ഭക്ഷണം ഓർഡർ ചെയ്യുന്നതിനുള്ള ഒരു അപ്ലിക്കേഷനാണ് ഡൈനപ്പ്സ്. ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്തുന്നതിനോടൊപ്പം വനിതാസംരംഭകത്വം വളര്‍ത്താനും ലക്ഷ്യം വെച്ചാണ് ഈ ആപ്പ് ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്.

വനിതകള്‍ക്ക് തങ്ങളുടെ പാചക അഭിരുചി പ്രദര്‍ശിപ്പിക്കാന്‍ വളരെ ലളിതമായി ഉപയോഗിക്കാവുന്ന ഒരു പ്ലാറ്റഫോം എന്ന നിലയിൽ സൗകര്യം ലഭ്യമാക്കാനും അതുവഴി ഒരു വരുമാനമാര്‍ഗം കണ്ടെത്താനും ഡൈന്‍ അപ്‌സ് അവസരമൊരുക്കുന്നു. വീടുകളിലെ പാചകക്കാരുമായി ബന്ധപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് വീട്ടിലുണ്ടാക്കിയ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള വേദിയാണ് ഡൈന്‍ അപ്‌സ് ലഭ്യമാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പരിസരത്തുള്ള വീടുകളില്‍ നിന്നുള്ള ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള സേര്‍ച്ച് ഓപ്ഷന്‍ ഈ ആപ്പ് നല്‍കുന്നു.

ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണത്തിനുള്ള വില ഓണ്‍ലൈനായി തന്നെ ഒടുക്കാവുന്നതാണ്. ഹോം ഡെലിവറി, അല്ലെങ്കില്‍ ഇന്‍-പേഴ്‌സണ്‍ പിക് അപ്പ് സൗകര്യവും ഇതിലുണ്ട്. കഴിച്ച ഭക്ഷണത്തെ ക്കുറിച്ചുള്ള പ്രതികരണങ്ങള്‍ രേഖപ്പെടുത്താനുള്ള സൗകര്യവും ഇതിലുണ്ട്. ഭക്ഷണത്തിലൂടെ സാംസ്‌കാരിക വൈവിധ്യങ്ങള്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടപ്പം തന്നെ ആരോഗ്യകരമായ ഭക്ഷണ ശീലം വളര്‍ത്താനുമാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ സ്ഥാപകയും പ്രസിഡന്റുമായ സജ്‌ന വീട്ടില്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

ഭക്ഷണം വീടുകളില്‍ എത്തിക്കുന്ന നിരവധി സംരംഭങ്ങളുണ്ടെങ്കിലും വീട്ടിലുണ്ടാക്കിയ ഭക്ഷണമെന്നത് കൂടുതല്‍ ആരോഗ്യപ്രദവും വിശ്വാസയോഗ്യവുമായിരിക്കുമെന്നും അവര്‍ പറഞ്ഞു. ഒരു സ്ത്രീക്ക് സംരംഭകയെന്ന നിലയില്‍ വിജയിക്കാന്‍ പ്രധാന തടസ്സം അഭിനിവേശത്തിന്റെ കുറവല്ല മറിച്ച് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവമാണെന്നും സജ്‌ന പറഞ്ഞു. ഇത്തരം ഫുഡ് ഡെലിവറി ആപ്പുകളുമായി കൊച്ചി നിവാസികള്‍ പരിചിതമായതിനാലാണ് കൊച്ചിയിലേക്ക് സംരംഭം വ്യാപിപ്പിക്കാന്‍ ഡൈന്‍അപ്‌സ് തീരുമാനിച്ചിരിക്കുന്നത്.

നിലവിലുള്ള സേവനങ്ങള്‍ക്ക് പകരമായി വീട്ടിലുണ്ടാക്കിയ ആരോഗ്യകരമായ ഭക്ഷണം പ്രോത്സാഹിപ്പിക്കുകയെന്നതാണ് ഡൈന്‍ അപ്‌സ് ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് അവസാനത്തോടെ സമാരംഭിക്കുന്ന ഒരു ഐ.ഓ.എസ് പതിപ്പിനൊപ്പം അപ്ലിക്കേഷൻ നിലവിൽ ഗൂഗിൾ പ്ലേയ് സ്റ്റോറിലും ലഭ്യമാകും. വാങ്ങുന്നവർക്ക് ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ ആവർത്തിച്ചുള്ള ഡെലിവറികൾ സജ്ജമാക്കാൻ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന സബ്സ്ക്രിപ്ഷൻ അധിഷ്ഠിത സേവനവും ഡൈനപ്പ്സ് ആരംഭിക്കുന്നു.

കോഴിക്കോട് സ്വദേശി സജ്‌ന വീട്ടിലിന്റെ മനസിലുദിച്ച ആശയമാണ് ഡൈന്‍ അപ്‌സ് ആപ്പ്. ഈ സംരംഭത്തില്‍ പിന്നീട് ചങ്ങനാശ്ശേരി സ്വദേശി സോമി സില്‍വി കമ്പനിയുടെ സിഒഒ ആയും ന്യൂയോര്‍ക് സ്വദേശി മാര്‍ക് വോങ് സിഎഫ്ഒ ആയും അവരോടൊപ്പം പങ്കുചേരുകയായിരുന്നു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സോമി സിൽവി പറയുന്നതനുസരിച്ച്, 500 + ഉപഭോക്താക്കളെയും 60 ലധികം പാചകക്കാരെയും രജിസ്റ്റർ ചെയ്തുകൊണ്ട് കോഴിക്കോട് ആപ്പിന് പ്രോത്സാഹജനകമായ പ്രതികരണം ലഭിച്ചിട്ടുണ്ട്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470