എസിക്കും ടിവിക്കും വാഷിങ് മെഷീനുമൊക്കെ അടിപൊളി ഡിസ്കൌണ്ടുകൾ; അറിയേണ്ടതെല്ലാം

|

രാജ്യത്തെ ഏറ്റവും വലിയ കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡുകളിൽ ഒന്നാണ് സാംസങ്. ഗുണമേന്മയേറിയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കൊപ്പം അടിപൊളി ആനുകൂല്യങ്ങളും ഡിസ്കൌണ്ടുകളും എല്ലാം സാംസങ് തങ്ങളുടെ യൂസേഴ്സിന് നൽകുന്നു. സ്ഥിരമായി സാംസങ് പ്രോഡക്ട്സ് വാങ്ങുന്ന യൂസേഴ്സിന് ആനുകൂല്യങ്ങൾ നൽകാൻ ആയി കമ്പനി അവതരിപ്പിച്ച കൺസ്യൂമർ ലോയൽറ്റി പ്രോഗ്രാമുകളിൽ ഒന്നാണ് 'സാംസങ് ഹോം'. ഇടക്കാലത്ത് നിർത്തി വച്ചിരുന്ന സാംസങ് ഹോം പ്രോഗ്രാം കമ്പനി വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ്. ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നീ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളുമായി സഹകരിച്ചാണ് സാംസങ് ഹോം പ്രോഗ്രാം കമ്പനി തിരികെ കൊണ്ട് വരുന്നത്.

 
എസിക്കും ടിവിക്കും വാഷിങ് മെഷീനുമൊക്കെ അടിപൊളി ഡിസ്കൌണ്ടുകൾ

'സാംസങ് ഹോം' പ്രോഗ്രാമിന് കീഴിൽ, ഏതെങ്കിലും സാംസങ് ഗ്യാലക്സി അല്ലെങ്കിൽ കൺസ്യൂമർ ഡ്യൂറബിൾ ഉത്പന്നം വാങ്ങുന്ന ഉപഭോക്താക്കൾക്ക് 5 ശതമാനം കിഴിവ് ( 2,500 രൂപ വരെ ) ആണ് ലഭിക്കുന്നത്. സാംസങിൽ നിന്നും ആദ്യമായി ഉത്പന്നങ്ങൾ വാങ്ങുമ്പോൾ ഈ ഡിസ്കൌണ്ട് ലഭിക്കില്ലെന്ന കാര്യം മനസിലാക്കണം. ഒരിക്കൽ സാംസങ് പ്രോഡക്ട്സ് വാങ്ങിയവർ വീണ്ടും സാംസങ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വാങ്ങുമ്പോഴാണ് ഡിസ്കൌണ്ട് ലഭിക്കുക. തുടർന്നുള്ള പർച്ചേസുകളിൽ എല്ലാം ( സാംസങ് പ്രോഡക്ട്സ് വാങ്ങുമ്പോൾ ) സമാനമായ ഡിസ്കൌണ്ട് ലഭിക്കും. 2022 സെപ്റ്റംബർ 30 വരെയാണ് ഓഫറിന്റെ കാലാവധി. ടെലിവിഷനുകൾ, എയർ കണ്ടീഷണറുകൾ, റഫ്രിജറേറ്ററുകൾ, വാഷിങ് മെഷീൻ, ഡിഷ് വാഷറുകൾ എന്നിവയൊക്കെ വാങ്ങുമ്പോൾ ഈ ഓഫർ ബാധകമാണ്.

ഫ്ലിപ്പ്കാർട്ടിലും ആമസോണിലും 'സാംസങ് ഹോം' പ്രോഗ്രാം ലഭ്യമാണ്. ഇനി വാങ്ങുന്നവർക്ക് മാത്രമല്ല, നേരത്തെ സാംസങ് പ്രോഡക്ട്സ് വാങ്ങിയവർക്കും സാംസങ് ഹോം ഓഫർ പ്രകാരമുള്ള ഡിസ്കൌണ്ട് ലഭിക്കും. ഫ്ലിപ്പ്കാർട്ടിലും ആമസോണിലും ഇതിന് രണ്ട് സമയ പരിധികളും വച്ചിട്ടുണ്ട്. 2022 എപ്രിൽ 21നോ അതിന് ശേഷമോ ഫ്ലിപ്പ്കാർട്ട് വഴി സാംസങ് ഉപകരണങ്ങൾ വാങ്ങിയവർക്കും ഇനി വാങ്ങുന്നവർക്കുമാണ് ഡിസ്കൌണ്ട് ലഭിക്കുക. 2022 മെയ് 18നോ അതിന് ശേഷമോ ആമസോണിൽ നിന്നും സാംസങ് ഉപകരണങ്ങൾ വാങ്ങിയവർക്കും ഇനി വാങ്ങുന്നവർക്കുമാണ് ഡിസ്കൌണ്ട് ലഭിക്കുക. ഈ വ്യത്യാസം കൃത്യമായി മനസിലാക്കി വേണം പർച്ചേസ് പ്ലാൻ ചെയ്യാൻ.

"സാംസങ് ഹോം പ്രോഗ്രാം രാജ്യത്ത് ഉടനീളമുള്ള സാംസങ് ബ്രാൻഡ് ലോയലിസ്റ്റുകളെ തിരിച്ചറിയുകയും ബ്രാൻഡിനെ വിശ്വസിക്കുന്നതിനും സാംസങ് ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഉപഭോക്താക്കൾക്ക് അവരുടെ താമസസ്ഥലം അവരുടെ അഭിരുചിക്കനുസരിച്ചും പ്രീമിയം സാങ്കേതികവിദ്യ ഉപയോഗിച്ചും നവീകരിക്കാനുമുള്ള അവസരമാണ് ഈ പ്രോഗ്രാം. വൈവിധ്യമാർന്ന ഉത്പന്നങ്ങൾക്ക് ഈ പ്രോഗ്രാം ബാധകമാണ്. ഇതിലൂടെ ഞങ്ങളുടെ ഉപഭോക്താക്കളുടെ വികസിച്ച് കൊണ്ടിരിക്കുന്ന ആവശ്യങ്ങളും ഡിമാൻഡുകളും അഭിസംബോധന ചെയ്യുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്," സാംസങ് ഇന്ത്യയിലെ കൺസ്യൂമർ ഇലക്ട്രോണിക്‌സ് ബിസിനസ് സീനിയർ വൈസ് പ്രസിഡന്റ് മോഹൻദീപ് സിംഗ് പറഞ്ഞു.

'സാംസങ് ഹോം' ലോയൽറ്റി പ്രോഗ്രാം പ്രയോജനപ്പെടുത്താം

  • 2022 ഓഗസ്റ്റ് 15ന് മുമ്പ് ഫ്ലിപ്പ്കാർട്ടിലും ആമസോണിലും ആദ്യത്തെ സാംസങ് ഉത്പന്നം വാങ്ങണം.
  • ആദ്യ വാങ്ങലിന് ശേഷം, സാംസങ് ഹോം പ്രോഗ്രാം ഓട്ടോമാറ്റിക്കായി ആക്ടീവ് ആകും.
  • ഉപഭോക്താക്കൾക്ക് സാംസങ്ങിന്റെ ഏറ്റവും പുതിയ ടെലിവിഷനുകൾ, വാഷിങ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ, എയർ കണ്ടീഷണറുകൾ, അല്ലെങ്കിൽ ഡിഷ്വാഷറുകൾ എന്നിവയുടെ രണ്ടാമത്തെയും തുടർന്നുള്ള പർച്ചേസുകൾ 2022 സെപ്റ്റംബർ 30 വരെ ഫ്ലിപ്പ്കാർട്ടിലും ആമസോണിലും പ്ലാൻ ചെയ്യാം.
  • ഈ ആനുകൂല്യം ലഭിക്കുന്നതിന്, ഒന്നാമത്തെയും രണ്ടാമത്തെയും പർച്ചേസുകൾക്കിടയിൽ 14 ദിവസത്തെ ഇടവേള ഉണ്ടായിരിക്കണം, ഫ്ലിപ്പ്കാർട്ടിലെ രണ്ടാമത്തെയും മൂന്നാമത്തെയും പർച്ചേസുകൾക്കിടയിൽ ഒരു ഇടവേളയും ആവശ്യമില്ല. ഫ്ലിപ്പ്കാർട്ടിലെ രണ്ടാമത്തെയും മൂന്നാമത്തെയും പർച്ചേസിൽ ഉപഭോക്താക്കൾക്ക് ഈ ഓഫർ ലഭിക്കും.
 
  • ആമസോണിനെ സംബന്ധിച്ചിടത്തോളം, ഓരോ പർച്ചേസിനും ഇടയിൽ കുറഞ്ഞത് 10 ദിവസത്തെ ഇടവേള ഉണ്ടായിരിക്കണം, കൂടാതെ ഓഫർ കാലയളവിനുള്ളിൽ ആമസോണിൽ യോഗ്യതയുള്ള സാംസങ് ഉത്പന്നങ്ങളുടെ എല്ലാ തുടർന്നുള്ള പർച്ചേസുകളിലും ഉപഭോക്താക്കൾക്ക് ഈ ഓഫർ ലഭിക്കും.
  • രണ്ടാമത്തേതും തുടർന്നുള്ളതുമായ പർച്ചേസിൽ, ഈ ഓഫറിന് കീഴിൽ ഉപഭോക്താക്കൾക്ക് ഓരോ വിഭാഗത്തിൽ നിന്നും പരമാവധി രണ്ട് യൂണിറ്റുകൾ വാങ്ങാം.
Best Mobiles in India

English summary
Samsung is one of the largest consumer electronics brands in the country. 'Samsung Home' is one of the company's consumer loyalty programs introduced to provide benefits to users who regularly purchase Samsung products. The company is bringing back the program, which was discontinued in the meantime, in collaboration with e - commerce platforms such as Amazon and Flipkart.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X