'ഇക്കാര്യത്തിൽ' ജിയോ പോലും ബിഎസ്എൻഎല്ലിന് മുന്നിൽ ഒന്നുമല്ല! 2 വെറൈറ്റി BSNL പ്ലാനുകൾ
ഇന്ത്യൻ ടെലിക്കോം രംഗത്തെ ഏറ്റവും വലിയ കമ്പനിയാണ് റിലയൻസ് ജിയോ (Reliance Jio). ടെലിക്കോം ആനുകൂല്യങ്ങൾ സൗജന്യ നിരക്കിൽ ലഭ്യമാക്കിക്കൊണ്ടാണ് ജിയോ ഇന്ത്യയിൽ കച്ചവടം പിടിച്ചത്. എന്നാലിപ്പോൾ സൗജന്യങ്ങൾ കുറച്ചെങ്കിലും ജിയോ പ്ലാനുകൾ മാന്യമായ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ തന്നെയാണ് നൽകിവരുന്നത്.
പക്ഷേ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ വരിക്കാർക്കായി അവതരിപ്പിക്കുന്നതിൽ ജിയോയെയും കടത്തിവെട്ടുന്നൊരു ടെലിക്കോം കമ്പനി ഇന്ത്യയിലുണ്ട്. സർക്കാർ സ്ഥാപനമായ ബിഎസ്എൻഎൽ ( BSNL ) ആണ് അത്. എന്നാൽ ജിയോയുടെ അത്ര നെറ്റ്വർക്ക് മികവ് ഇല്ലാത്തതിനാൽ ബിഎസ്എൻഎൽ ടെലിക്കോം സേവനങ്ങളോട് ആളുകൾക്ക് പൊതുവേ ഒരു താൽപര്യക്കുറവുണ്ട്.

വരിക്കാരുടെ എണ്ണം കുറവായതിനാൽ തന്നെ ബിഎസ്എൻഎൽ സാമ്പത്തികമായും പ്രതിസന്ധികൾ നേരിടുന്നുണ്ട്. എങ്കിലും വരുമാനം വർധിപ്പിക്കാൻ കൊള്ള നിരക്ക് ഈടാക്കാൻ ബിഎസ്എൻഎൽ തയാറല്ല. ഇന്ന് ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച ടെലിക്കോം പ്ലാനുകൾ ലഭിക്കുന്നത് എവിടെയാണ് എന്ന് ചോദിച്ചാൽ ബിഎസ്എൻഎൽ എന്നാണ് പറയേണ്ടിവരിക.
സാധാരണക്കാരായ വരിക്കാരെ കൂടി കണക്കിലെടുത്തുകൊണ്ട് മികച്ച ആനുകൂല്യങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്ന ധാരാളം റീച്ചാർജ് പ്ലാനുകൾ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ പട്ടികയിൽ കാണാൻ സാധിക്കും. ഇതിൽ ഏറ്റവും മികച്ച പ്ലാൻ ഏത് എന്ന് പറയുക പ്രയാസമാണ്. കാരണം ഓരോരുത്തരുടെയും ടെലിക്കോം ആവശ്യങ്ങൾ വ്യത്യസ്തമാണ്.

എങ്കിലും കുറഞ്ഞ നിരക്കിൽ വാലിഡിറ്റി നിലനിർത്തിപ്പോകാൻ അനുയോജ്യമായ ബിഎസ്എൻഎൽ പ്ലാനുകൾ സവിശേഷ ശ്രദ്ധ ആകർഷിക്കാറുണ്ട്. മാത്രമല്ല ഇപ്പോൾ ചില പ്രീപെയ്ഡ റീച്ചാർജ് പ്ലാനുകളിൽ ബിഎസ്എൻഎൽ എക്സ്ട്രാ വാലിഡിറ്റിയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇങ്ങനെ എക്സ്ട്രാ വാലിഡിറ്റിയോടെ എത്തുന്ന രണ്ട് ബിഎസ്എൻഎൽ പ്ലാനുകൾ 699 രൂപയും 999 രൂപ നിരക്കുകളിൽ എത്തുന്നു. ഇവയെ പരിചയപ്പെടാം.
699 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: 699 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ യഥാർഥത്തിൽ 120 ദിവസ വാലിഡിറ്റിയാണ് ഉള്ളത്. എന്നാലിപ്പോൾ 30 ദിവസത്തെ വാലിഡിറ്റി ബിഎസ്എൻഎൽ ഈ പ്ലാനിൽ അധികമായി ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ഈ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ ഇപ്പോൾ 150 ദിവസ വാലിഡിറ്റി ലഭിക്കും.
699 രൂപയുടെ ഈ ബിഎസ്എൻഎൽ പ്ലാനിൽ 0.5 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് സൗജന്യ വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ലഭിക്കുക. ആദ്യ 60 ദിവസത്തേക്ക് PRBT സൗജന്യവും ഉണ്ട്. നിശ്ചിത ഡാറ്റ പരിധിക്ക് ശേഷം, വേഗത 40 Kbps ആയി കുറയും.

999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ദീർഘകാല വാലിഡിറ്റിയുമാണ് ഈ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. മറ്റ് ആനുകൂല്യങ്ങളൊന്നും ഇതിലില്ല. 200 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. എന്നാൽ ഇപ്പോൾ 15 ദിവസം എക്സ്ട്രാ വാലിഡിറ്റി ചേർത്തിരിക്കുന്നതിനാൽ 215 ദിവസ വാലിഡിറ്റി ലഭിക്കും.
കുറഞ്ഞ നിരക്കിൽ വാലിഡിറ്റി നൽകുന്ന ബിഎസ്എൻഎൽ പ്ലാനുകളുണ്ടെങ്കിലും അതിൽ മുഴുവൻ വാലിഡിറ്റി കാലയളവിലേക്കുമുള്ള ആനുകൂല്യങ്ങൾ ഉണ്ടായിരിക്കണമെന്നില്ല. പക്ഷേ 999 രൂപയുടെ പ്ലാനിന്റെ നേട്ടം ഏറ്റവും കുറഞ്ഞ തുകയ്ക്ക് കൂടുതൽ വാലിഡിറ്റി ലഭിക്കുന്നതിനൊപ്പം അക്കാലയളവിലേക്ക് മുഴുവൻ അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ആസ്വദിക്കാൻ സാധിക്കും എന്നതാണ്. ഇത്ര കുറഞ്ഞ തുകയ്ക്ക് സമാന ആനുകൂല്യമുള്ള പ്ലാൻ മറ്റെവിടെയും കാണാനാകില്ല.


Click it and Unblock the Notifications








