മടിക്കേണ്ട, ജിയോ ഈ പ്ലാനിൽ എല്ലാം വാരിക്കോരി നൽകുന്നുണ്ട്, കൂടുതൽ ആഗ്രഹിച്ചാൽ അത് അത്യാഗ്രഹം!
വ്യത്യസ്തങ്ങളായ പ്രീപെയ്ഡ് പ്ലാനുകൾ എല്ലാ കമ്പനികളുടെ പക്കലും കാണും. ഉദാഹരണത്തിന് വിഐയുടെ കാര്യം തന്നെയെടുക്കാം. ജിയോയ്ക്കും എയർടെലിനും പിന്നിലായി മൂന്നാമത് മാത്രമാണ് വിഐയുടെ സ്ഥാനം. എന്നാൽ റീച്ചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ ഈ സ്ഥാനമൊന്നും ഒരു വിഷയമേയല്ല എന്ന നിലയ്ക്ക് കൗതുകകരമായ ആനുകൂല്യങ്ങളും ഓഫറുകളും വാഗ്ദാനം ചെയ്യുന്ന വിഐ പ്ലാനുകൾ ധാരാളമുണ്ട്. വിഐ പ്രീപെയ്ഡ് പ്ലാനുകളിൽ കാണുന്ന വിഐ ഹീറോ ആനുകൂല്യങ്ങൾ അതിന് ഒരു ഉദാഹരണമാണ്. കൂടാതെ ഇന്ത്യൻ ടെലിക്കോം കമ്പനികളിൽ 4ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഏക സ്ഥാപനവും വൊഡാഫോൺ ഐഡിയ എന്ന വിഐയാണ്.
ഇന്ത്യൻ ടെലിക്കോം കമ്പനികളിൽ ഏറ്റവും കുറവ് വരിക്കാരുള്ള ബിഎസ്എൻഎല്ലിന്റെ പ്ലാനുകൾ പരിശോധിച്ചാൽ പോലും മറ്റ് കമ്പനികൾ നൽകുന്ന ആനുകൂല്യങ്ങളുടെ ഇരട്ടി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ കാണാൻ സാധിക്കും. കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ എന്നതാണ് ബിഎസ്എൻഎല്ലിന്റെ പ്രത്യേകത. എയർടെൽ പ്രധാനമായും കണ്ണുവയ്ക്കുന്നത് മികച്ച സേവനങ്ങൾ നൽകുന്നതിനാണ്. അതിന് തക്കതായ തുകയും അവർ ഈടാക്കുന്നു.

ഇന്ത്യൻ ടെലിക്കോം കമ്പനികളിൽ ഒന്നാമനായ ജിയോ ഇവയുടെയെല്ലാം സമ്മിശ്ര രൂപമാണ് എന്ന് പറയാം. വ്യത്യസ്തങ്ങളായ ആനുകൂല്യങ്ങളും മികച്ച സേവനവും ആകർഷകമായ പ്രീപെയ്ഡ് പ്ലാനുകളുമൊക്കെ ജിയോയുടെ പക്കൽ ധാരാളം ഉണ്ട്. ഏത് ഉപയോക്താവിനും തങ്ങളുടെ പോക്കറ്റിന് യോജിക്കുന്ന ബജറ്റിൽ, ആവശ്യങ്ങൾ നിറവേറ്റാൻ അനുയോജ്യമായ പ്ലാനുകൾ ജിയോ നൽകിവരുന്നു.
ജിയോയുടെ റീച്ചാർജ് പ്ലാനുകളുടെ കൂട്ടത്തിലെ ഏറെ വ്യത്യസ്തമായ പ്രീപെയ്ഡ് പ്ലാനാണ് 296 രൂപയുടേത്. ബൾക്ക് ഡാറ്റ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. അതായത് ഈ പ്ലാനിലെ ഡാറ്റ പ്രതിദിന പരിധിയില്ലാതെ ഉപയോഗിക്കാൻ സാധിക്കും. അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ സഹിതമാണ് പ്ലാൻ എത്തുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം.

റിലയൻസ് ജിയോയുടെ 296 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംഎസ്, 25 ജിബി ഡാറ്റ എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുക. ജിയോ ഈ പ്ലാനിനൊപ്പം വെൽക്കം ഓഫറും വാഗ്ദാനം ചെയ്യുന്നു, ഇത് യഥാർത്ഥത്തിൽ അൺലിമിറ്റഡ് 5G ഡാറ്റ ഓഫറാണ്.
30 ദിവസമാണ് ഈ ജിയോ പ്ലാനിന്റെ വാലിഡിറ്റി. ജിയോസിനിമ, ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഈ പ്ലാനിൽ ഉൾപ്പെടുന്നു. 30 ദിവസത്തേക്ക് എല്ലാ ആനുകൂല്യങ്ങളും ഇഷ്ടം പോലെ ലഭ്യമാകുന്ന ഇത്രയും കുറഞ്ഞ നിരക്കിലുള്ള പ്ലാൻ വേറെ കാണാനാകില്ല. ജിയോ ഫ്രീഡം പ്ലാൻ എന്നാണ് 296 രൂപയുടെ പ്ലാൻ അറിയപ്പെടുന്നത്.
ജിയോ 5ജി ലഭ്യമായ പ്രദേശങ്ങളിലുള്ള 5ജി ഫോണുള്ള ജിയോ ഉപയോക്താക്കൾക്കാണ് ഈ പ്ലാനിന്റെ പ്രയോജനം പൂർണ്ണമായി ആസ്വദിക്കാൻ കഴിയുക. 5ജി ലഭ്യമാകാത്ത ജിയോ വരിക്കാർ ആണെങ്കിൽ 25ജിബി ഡാറ്റകൊണ്ട് ഒരു മാസം തള്ളിനീക്കേണ്ടിവരും. എങ്കിലും പ്രതിദിന പരിധിയൊന്നുമില്ലാതെ ഈ 25ജിബി ഉപയോഗിക്കാൻ സാധിക്കും.

5ജി ഉള്ള ജിയോ വരിക്കാർ ആണെങ്കിൽ മാസം മുഴുവൻ കുശാൽ ആണ്. ആകെ 25 ജിബി ഡാറ്റയേ പ്ലാനിൽ ഉൾപ്പെടുന്നുള്ളൂ എന്നതിനാൽ ഇതിന് നിരക്ക് കുറവാണ്. എന്നാൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാകുന്നതിനാൽ പരിധിയില്ലാതെ അതിവേഗ ഡാറ്റ ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യും.
പുതിയ 5ജി പ്ലാനുകൾ വരും വരെ മാത്രമേ ഈ സുഖസൗകര്യങ്ങൾ ഉണ്ടാകൂ എന്നുമാത്രം.296 രൂപയുടെ പ്ലാനിൽ ഇതിൽക്കൂടുതൽ ആനുകൂല്യങ്ങൾ പ്രതീക്ഷിക്കുന്നുണ്ട് എങ്കിൽ അത് അത്യാഗ്രഹമാകും. കാരണം, ഒടിടി സബ്സ്ക്രിപ്ഷനുകൾ ഒഴിച്ച് ഒരു ഉപയോക്താവിന് ഒരു മാസം ആർഭാടമായി എല്ലാ ആവശ്യങ്ങളും നിറവേറ്റാനുള്ള ആനുകൂല്യങ്ങൾ ഈ പ്ലാനിൽ അടങ്ങുന്നുണ്ട്.


Click it and Unblock the Notifications








