വരുന്നു, വൈ-ഫൈക്കു പകരം ലൈ-ഫൈ...

Posted By:

റേഡിയോ ഫ്രീക്വന്‍സി ഉപയോഗിച്ച് വയര്‍ലെസ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന സംവിധാനമാണ് വൈ-ഫൈ. എന്നാല്‍ അതിനേക്കാള്‍ ചെലവുകുറഞ്ഞതും വേഗത കൂടുതലുള്ളതുമായ ഒരു സംവിധാനം ചൈനീസ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. അതിന്റെ പേരാണ് ലൈ-ഫൈ. ലൈറ്റ് ബള്‍ബുകള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ കഴിയുന്ന രീതിയാണ് ഇത്.

വൈ-ഫൈയിലെ റേഡിയോ ഫ്രീക്വന്‍സിക്കു പകരം LED ബള്‍ബില്‍നിന്നുള്ള ലൈറ്റ് ആണ് ഇവിടെ ഉപയോഗിക്കുന്നത്. ഒരു വാട്ട് LED ബള്‍ബ് പുറത്തുവിടുന്ന തരംഗമുപയോഗിച്ച് നാല് കമ്പ്യൂട്ടറുകളില്‍ വരെ ഒരു സമയം ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാന്‍ കഴിയുമെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കുന്ന ഷാങ്ഹായിലെ ഫുഡാന്‍ സര്‍വകലാശാല പ്രൊഫസര്‍ ചി നാന്‍ പറഞ്ഞു.

വരുന്നു, വൈ-ഫൈക്കു പകരം ലൈ-ഫൈ...

പുതിയ സംവിധാനത്തിന് ചൈനയിലെ ശരാശരി ബ്രാഡ്ബാന്‍ഡിനേക്കാള്‍ വേഗത ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നവംബര്‍ അഞ്ചിന് തുടങ്ങാനിരിക്കുന്ന ചൈന ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രി ഫെയറില്‍ ലൈ-ഫൈയുടെ 10 സാംപിള്‍ കിറ്റുകള്‍ പ്രദര്‍ശിപ്പിക്കും. ചൈനയില്‍ സാധാരണ ബള്‍ബുകള്‍ക്കു പകരം ആളുകള്‍ കൂടുതലായി എല്‍.ഇ.ഡി. ബള്‍ബുകളാണ് ഉപയോഗിക്കുന്നത് എന്നതിനാല്‍ ഈ സംവിധാനം ഏറെ ഉപകാരപ്രദമായിരിക്കുകയും ചെയ്യും.

എന്നാല്‍ വ്യവസായിക അടിസ്ഥാനത്തില്‍ ലൈ-ഫൈ വികസിപ്പിക്കാന്‍ സമയമെടുക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇനിയും പല കടമ്പകളും കടക്കേണ്ടതുണ്ട്. ലൈ-ഫൈ സംവിധാനം ഉപയോഗിക്കുമ്പോള്‍ ലൈറ്റ് പോവുകയോ ഓഫ് ആക്കുകയോ ചെയ്താല്‍ ഇന്റര്‍നെറ്റ് കണക്ഷനും ഇല്ലാതാകും. ഇതുപോലെയുള്ള പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot