മൂന്ന് മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാം വെറും 151 രൂപയ്ക്ക്!

|

ലോകത്ത് തന്നെ ഏറ്റവും ജനപ്രിയമായ ഒടിടി പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ. ജനപ്രിയ സീരീസുകളും സിനിമകളും ഐപിഎൽ പോലെയുള്ള ഇവന്റുകളും എല്ലാം ഹോട്ട്സ്റ്റാറിന്റെ സ്വീകാര്യത വർധിപ്പിക്കുന്നു. ഈ പ്ലാറ്റ്ഫോമിലേക്ക് വെറും 151 രൂപയ്ക്ക് യൂസേഴ്സിന് ആക്സസ് നേടാൻ കഴിയും. അതും മൂന്ന് മാസത്തേക്ക്. അതേ, മൂന്ന് മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷന് വെറും 151 രൂപ ചിലവഴിച്ചാൽ മതിയാകും. പ്രതിമാസം ചിലവ് വരുന്നത് വെറും 50 രൂപ മാത്രമാണെന്നതാണ് ഇതിന്റെ ഹൈലൈറ്റ്. എന്നാൽ ഇത് നേരിട്ടുള്ള സബ്സ്ക്രിപ്ഷൻ അല്ലെന്ന കാര്യം ആദ്യം തന്നെ യൂസേഴ്സ് മനസിലാക്കിയിരിക്കണം.

 

ഡിസ്നി

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ വെബ്സൈറ്റിൽ നിന്നും ഈ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാൻ കഴിയില്ല. വോഡഫോൺ ഐഡിയ ( വിഐ ) അടുത്തിടെ പ്രഖ്യാപിച്ച ഡാറ്റ വൌച്ചറുകളിൽ ഒന്നിനൊപ്പമാണ് ഈ ആനുകൂല്യം ലഭിക്കുക. വിഐയുടെ 151 രൂപ വൌച്ചറാണ് ഇത്. ഡാറ്റ ആനുകൂല്യങ്ങൾക്ക് ഒപ്പം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ എഡിഷന്റെ മൂന്ന് മാസത്തെ സബ്സ്ക്രിപ്ഷനും 151 രൂപയുടെ വൌച്ചർ നൽകുന്നു. ഈ വിഐ വൌച്ചറിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

ഏപ്രിൽ മാസത്തിലെ മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഇന്ത്യ 118-ാം സ്ഥാനത്ത്ഏപ്രിൽ മാസത്തിലെ മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഇന്ത്യ 118-ാം സ്ഥാനത്ത്

വിഐയുടെ 151 രൂപ വൌച്ചർ

വിഐയുടെ 151 രൂപ വൌച്ചർ

വിഐ തങ്ങളുടെ ഉപയോക്താക്കൾക്കായി അടുത്തിടെ നിരവധി 4ജി ഡാറ്റ വൌച്ചറുകൾ പ്രഖ്യാപിച്ചു. അക്കൂട്ടത്തിലാണ് 151 രൂപയുടെ ഡാറ്റ വൌച്ചറും കമ്പനി ഓഫ‍‍ർ ചെയ്യുന്നത്. 8 ജിബി ഡാറ്റയാണ് യൂസേഴ്സിന് 151 രൂപയുടെ വൌച്ചർ നൽകുന്നത്. ഈ ഡാറ്റ ലപ്സം രീതിയിൽ ഉപയോഗിക്കാനും സാധിക്കും. ഇത് 4ജി ഒൺലി വൗച്ചർ ആണ് എന്ന കാര്യവും യൂസേഴ്സ് ശ്രദ്ധിക്കണം.

ഡാറ്റ
 

ഇതിനാൽ തന്നെ ഉപയോക്താക്കൾക്ക് ഡാറ്റ മാത്രമേ ലഭിക്കൂ. വോയ്‌സ് കോളിങോ എസ്എംഎസ് ആനുകൂല്യങ്ങളോ 151 രൂപയുടെ വൌച്ചറിനൊപ്പം കമ്പനി ഓഫർ ചെയ്യുന്നില്ല. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ഈ ഡാറ്റ വൗച്ചറിനൊപ്പം ഒരു കോംപ്ലിമെന്ററി ഓഫർ എന്ന നിലയിലാണ് യൂസേഴ്സിന് ലഭിക്കുന്നത്. സബ്സ്ക്രിപ്ഷൻ ആക്റ്റിവേറ്റ് ചെയ്യുന്നതിന് യൂസേഴ്സ് അധികമായി പണം നൽകേണ്ടതില്ല.

ജിയോ, എയർടെൽ, വിഐ എന്നിവയുടെ ദീർഘകാല ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾജിയോ, എയർടെൽ, വിഐ എന്നിവയുടെ ദീർഘകാല ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ

ഒടിടി

ഇതിലും കുറച്ച് പണം ചിലവഴിച്ച് ഒടിടി പ്ലാറ്റ്ഫോമിലേക്ക് സബ്സ്ക്രിപ്ഷൻ നേടാൻ ആഗ്രഹിക്കുന്നുണ്ടോ. 100 രൂപയിൽ താഴെ വില വരുന്ന ഒരു ഡാറ്റ വൌച്ചറിനൊപ്പവും വിഐ സൌജന്യ ഒടിടി സബ്സ്ക്രിപ്ഷൻ ഓഫർ ചെയ്യുന്നുണ്ട്. 82 രൂപ വില വരുന്ന വിഐ ഡാറ്റ വൌച്ചർ ആണിത്. 82 രൂപയുടെ വൌച്ചറിനൊപ്പം സോണിലിവ് പ്ലാറ്റ്ഫോമിലേക്കാണ് യൂസേഴ്സിന് സൌജന്യ ആക്സസ് ലഭിക്കുന്നത്.

സോണിലിവ് സബ്‌സ്‌ക്രിപ്‌ഷൻ

സോണിലിവ് സബ്‌സ്‌ക്രിപ്‌ഷൻ

82 രൂപ ഡാറ്റ വൗച്ചറിന് ഒപ്പം വിഐ യൂസേഴ്സിന് 4 ജിബി ലംപ്സം ഡാറ്റ ലഭിക്കുന്നു. ഇത് 14 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. പ്ലാനിനൊപ്പം ഓഫർ ചെയ്യുന്ന സോണിലിവ് സബ്‌സ്‌ക്രിപ്‌ഷന് 28 ദിവസത്തെ വാലിഡിറ്റി മാത്രമാണ് ഉള്ളത് എന്ന കാര്യം ശ്രദ്ധിക്കുക. അതിനാൽ തന്നെ 28 ദിവസങ്ങൾക്ക് ശേഷം സോണിലിവ് സബ്‌സ്‌ക്രിപ്‌ഷൻ തുടരണം എങ്കിൽ നിങ്ങൾ ഇതേ ഡാറ്റ വൗച്ചർ വീണ്ടും റീചാർജ് ചെയ്യണം.

ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴിഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി

വിഐ ഹീറോ അൺലിമിറ്റഡ് പ്ലാനുകൾ

വിഐ ഹീറോ അൺലിമിറ്റഡ് പ്ലാനുകൾ

വിഐ തങ്ങളുടെ യൂസേഴ്സിനായി അവതരിപ്പിച്ച ഏറ്റവും പുതിയ പ്ലാനുകളാണ് വിഐ ഹീറോ അൺലിമിറ്റഡ് പ്ലാനുകൾ. സാധാരണ പ്ലാനുകളേക്കാൾ കൂടുതൽ പ്രതിദിന ഡാറ്റ പരിധി, മികച്ച ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ എന്നിവയെല്ലാം പുതിയ പ്ലാനുകളുടെ സവിശേഷതയാണ്. ഓൺലൈൻ ഗെയിമിങിലും വീഡിയോ സ്ട്രീമിങിലും ഫോക്കസ് ചെയ്യുന്ന യൂസേഴ്സിന് സെലക്റ്റ് ചെയ്യാവുന്ന പ്ലാനുകളാണിവ. വിഐയുടെ ആപ്പ് വഴിയും വെബ്സൈറ്റിൽ നിന്നും ഈ പ്ലാനുകൾ ആക്സസ് ചെയ്യാൻ സാധിക്കും. 299 രൂപ, 479 രൂപ, 719 രൂപ നിരക്കുകളിലാണ് പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്.

ടെലിക്കോം

ടെലിക്കോം വിപണിയിൽ മൂന്നാം സ്ഥാനമാണ് വിഐയ്ക്ക് ഉള്ളത്. ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഉള്ള റിലയൻസ് ജിയോയും ഭാരതി എയർടെലുമാണ് വിഐയുടെ മുഖ്യ എതിരാളികൾ. വിപണിയിലെ മത്സരം കടുപ്പിക്കുകയാണ് പുതിയ പ്ലാനുകളിലൂടെ വിഐ ചെയ്യുന്നത്. ആകർഷകമായ ആനുകൂല്യങ്ങളാണ് പുതിയ പ്ലാനുകളിൽ ഉള്ളത്. വീക്കെൻഡ് ഡാറ്റ റോൾ ഓവർ, രാത്രികാല അൺലിമിറ്റഡ് ഡാറ്റ എന്നിവയും ഈ പ്ലാനുകളിൽ ലഭ്യമാണ്.

1 ജിബിപിഎസ് വേഗത നൽകുന്ന ഇന്ത്യയിലെ മികച്ച ബ്രോഡ്ബാന്റ് പ്ലാനുകൾ1 ജിബിപിഎസ് വേഗത നൽകുന്ന ഇന്ത്യയിലെ മികച്ച ബ്രോഡ്ബാന്റ് പ്ലാനുകൾ

299 രൂപ വില വരുന്ന പ്ലാൻ

299 രൂപ വില വരുന്ന പ്ലാൻ

299 രൂപ വില വരുന്ന ഹീറോ അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റി നൽകുന്നു. പ്രതിദിനം 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 മെസേജുകൾ എന്നിവയും കമ്പനി ഓഫർ ചെയ്യുന്നു. രാത്രികാല സൌജന്യ ഡാറ്റ, വീക്കെൻഡ് ഡാറ്റ റോൾ ഓവർ, 2 ജിബി ഡാറ്റ ഒരു മാസത്തേക്ക് ബാക്കപ്പ് ഡാറ്റ എന്നീ ആനുകൂല്യങ്ങളും 299 രൂപ വിലയുള്ള ഹീറോ അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാനിനൊപ്പം ലഭിക്കും.

479 രൂപ വില വരുന്ന പ്ലാൻ

479 രൂപ വില വരുന്ന പ്ലാൻ

479 രൂപ വില വരുന്ന പുതിയ ഹീറോ അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. പ്രതിദിനം 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 മെസേജുകൾ എന്നിവയും കമ്പനി ഓഫർ ചെയ്യുന്നു. രാത്രികാല സൌജന്യ ഡാറ്റ, വീക്കെൻഡ് ഡാറ്റ റോൾ ഓവർ എന്നീ ആനുകൂല്യങ്ങളും 479 രൂപ വില വരുന്ന പുതിയ ഹീറോ അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാൻ യൂസേഴ്സിന് നൽകുന്നു.

ഇനി ഇന്ത്യയിലും 5ജി; രാജ്യത്തെ 5ജി ടെസ്റ്റ്ബെഡ് പ്രധാനമന്ത്രി ലോഞ്ച് ചെയ്തുഇനി ഇന്ത്യയിലും 5ജി; രാജ്യത്തെ 5ജി ടെസ്റ്റ്ബെഡ് പ്രധാനമന്ത്രി ലോഞ്ച് ചെയ്തു

719 രൂപ വില വരുന്ന പ്ലാൻ

719 രൂപ വില വരുന്ന പ്ലാൻ

719 രൂപയുടെ ഹീറോ അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയാണ് ഓഫർ ചെയ്യുന്നത്. അൺലിമിറ്റഡ് വോയിസ് കോളുകൾക്കൊപ്പം ദിവസവും 1.5 ജിബി ഡാറ്റയും 719 രൂപയുടെ പ്ലാൻ നൽകുന്നു. ഡെയിലി 100 എസ്എംഎസുകളും പുതിയ പ്ലാൻ നൽകുന്നു. രാത്രികാല സൌജന്യ ഡാറ്റ, വീക്കെൻഡ് ഡാറ്റ റോൾ ഓവർ എന്നീ ആനുകൂല്യങ്ങളും 719 രൂപയുടെ ഹീറോ അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാൻ നൽകുന്നു.

Best Mobiles in India

English summary
Disney Plus Hotstar is one of the most popular OTT platforms in the world. Popular series, movies and events like the IPL all add to Hotstar's acceptance. Users can access the Disney Plus Hotstar for just Rs 151. That too for three months.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X