ദീപാവലി; ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ 250 ശതമാനം വര്‍ദ്ധനവ്

Posted By:

ഇത്തവണത്തെ ദീപാവലി സീസണില്‍ കൊച്ചിയുള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ ഓണ്‍ലൈന്‍ വില്‍പനയില്‍ വന്‍ വര്‍ദ്ധനവ്. സാധാരണ സമയങ്ങളെ അപേക്ഷിച്ച് ഇ കൊമേഴ്‌സില്‍ ഏകദേശം 250 ശതമാനം വര്‍ദ്ധനവുണ്ടായതായാണ് പ്രമുഖ ഓണ്‍ലൈന്‍ വില്‍പനക്കാരില്‍ നിന്നു ലഭിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് അസോചം സെക്രട്ടറി ജനറല്‍ ഡി.എസ്. റാവത്ത് പറഞ്ഞു.

ദീപാവലി; ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ 250 ശതമാനം വര്‍ദ്ധനവ്

ഡല്‍ഹി, ലക്‌നൗ, കോല്‍കത്ത, ചാണ്ഡിഗഡ്, ഡെറാഡൂണ്‍, പൂനെ, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, കൊച്ചി, ചെന്നൈ, ഉദയ്പൂര്‍, ജയ്പൂര്‍ എന്നീ നഗരങ്ങളിലാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് വന്‍തോതില്‍ വര്‍ദ്ധിച്ചത്.

സമ്മാനങ്ങള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, ആഭരണങ്ങള്‍, കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍, ഗാര്‍ഹികോപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, സ്വര്‍ണാഭരണം, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, ഫിറ്റ്‌നസ് ഉപകരണങ്ങള്‍ എന്നിവയ്ക്കാണ് ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ ഏറ്റവും കുടുതല്‍ ഡിമാന്‍ഡ് ഉണ്ടായിരുന്നത്. അതോടൊപ്പം ഹോട്ടല്‍ റൂമുകള്‍ ബുക് ചെയ്യാനും ഏറെ പേര്‍ ഓണ്‍ലൈന്‍ സംവിധാനമാണ് ഉപയോഗിച്ചത്.

ഒക്‌ടോബര്‍ മാസത്തില്‍ മാത്രം പ്രമുഖ നഗരങ്ങളില്‍ ഓണ്‍ലൈന്‍ വഴി 5000 കോടി രൂപയുടെ വില്‍പന നടന്നതായും അസോചം ശസക്രട്ടറി ജനറല്‍ പറഞ്ഞു.

രാത്രിയോ പകലോ വ്യത്യാസമില്ലാതെ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള സൗകര്യം, ആകര്‍ഷകമായ വിലക്കുറവ്, ഹോം ഡെലിവറി, താരതമ്യം ചെയ്യുന്നതിനുള്ള സൗകര്യം എന്നിവയൊക്കെയാണ് ആളുകളെ ഓണ്‍ലൈന്‍ ഷോപ്പിംഗിലേക്ക് അടുപ്പിക്കുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot