ദീപാവലി ഇലക്ട്രോണിക്സ്‌ ഓഫറുകള്‍ 2015

Written By:

നിങ്ങളുടെ പ്രിയപെട്ടവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുവാന്‍ ആഗ്രഹിക്കുന്നുണ്ടോ? എന്നാല്‍ ഇതാണ് ശരിയായ സമയം. ഈ ദീപാവലിയോടനുബന്ധിച്ച് നിരവധി ഓഫറുകളാണ് ഓണ്‍ലൈന്‍ സൈറ്റുകളില്‍ വരുന്നത്. പ്രത്യേകിച്ചും ഇലക്ട്രോണിക്സ്‌ ഉത്പന്നങ്ങള്‍ വമ്പിച്ച വിലക്കുറവിലാണ് ലഭിക്കുന്നത്. ഇനിയൊട്ടും വൈകേണ്ട.

ഓഫറുകളെക്കുറിച്ച് കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങുക:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ദീപാവലി ഇലക്ട്രോണിക്സ്‌ ഓഫറുകള്‍ 2015

അസ്യൂസ് ഈയിടെ അവതരിപ്പിച്ച 'എ' സീരീസ് ലാപ്ടോപ്പുകലാണ് എ555എല്‍എഫും എ555എല്‍ഏയും. വളരെ സ്ലീക്ക് ഡിസൈനും ട്രെന്‍ഡി ലുക്കുമാണ് എ സീരീസിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നത്. എ555എല്‍എയ്ക്ക് 28,990രൂപയും എ555എല്‍എഫിന് 34,190രൂപയുമാണുള്ളത്. അതുകൂടാതെ സോണിക്മാസ്റ്റര്‍ സൗണ്ട് സിസ്റ്റവും 15.6ഇഞ്ച്‌ ഡിസ്പ്ലേയും ഇവയെ മ്യൂസിക്കിന്‍റെയും സിനിമയുടെയും ഗെയിംസിന്‍റെയും കാര്യത്തില്‍ മികവുറ്റതാക്കുന്നു. ആറ് വ്യത്യസ്ത നിറങ്ങളില്‍ വരുന്ന 'എ' സീരീസ്‌ ലാപ്ടോപ്പുകള്‍ നിങ്ങള്‍ക്ക് ഓണ്‍ലൈനായും അസ്യൂസ് സ്റ്റോറുകളില്‍ നിന്നും വാങ്ങാവുന്നതാണ്.

ദീപാവലി ഇലക്ട്രോണിക്സ്‌ ഓഫറുകള്‍ 2015

മെറ്റാലിക് സീരീസില്‍പെട്ട എം812ല്‍ സ്നാപ്ഡ്രാഗന്‍801 പ്രോസ്സസറാണ് ഉപയോഗിച്ചിരിക്കുന്നത്. 3ജിബി റാമും 5.5സ്ക്രീനുമുളള ഈ സ്മാര്‍ട്ട്‌ഫോണില്‍ 4ജി സപ്പോര്‍ട്ടുമുണ്ട്. ഇന്‍ഫോക്കസ് തരുന്ന സവിശേഷതകള്‍ വച്ച് നോക്കുമ്പോള്‍ 19,999രൂപ വരെ തുച്ഛമാണ്. സ്നാപ്ഡീലിലൂടെ നിങ്ങള്‍ക്ക് ഇന്‍ഫോക്കസ് എം812 സ്വന്തമാക്കാവുന്നതാണ്.

ദീപാവലി ഇലക്ട്രോണിക്സ്‌ ഓഫറുകള്‍ 2015

മാറ്റ്-മെറ്റാലിക് രൂപകല്‍പ്പനയില്‍ ഗ്ലാസ്സ് ഫിനിഷിലാണ് ഇന്‍ഫോക്കസ് എം810നെ വിപണിയിലെത്തിക്കുന്നത്. 2.5ക്വാഡ്കോര്‍ സ്നാപ്ഡ്രാഗന്‍801 പ്രോസ്സസറില്‍ എത്തുന്ന എം810ന് 2ജിബി റാമിന്‍റെ കരുത്തുമുണ്ട്. 11,990രൂപയാണ് ഇതിന്‍റെ വില.

ദീപാവലി ഇലക്ട്രോണിക്സ്‌ ഓഫറുകള്‍ 2015

ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ സൈറ്റാണ് ഗ്രീന്‍ഡസ്റ്റ്. ഉപയോഗിച്ച ഇലക്‌ട്രോണിക്സ് തുടങ്ങി അനവധി ഉല്‍പ്പന്നങ്ങള്‍ വളരെ വിശ്വാസ്യതയോടെയാണ് ഈ സൈറ്റില്‍ കൈകാര്യം ചെയ്യുന്നത്. ഈ ദീപാവലി പ്രമാണിച്ച് 'ദസ് കാ ദം' എന്ന ഓഫര്‍ ഒക്ടോബര്‍ 22 മുതല്‍ 31വരെ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ ഓഫറുകള്‍ അറിയാന്‍ ഗ്രീന്‍ഡസ്റ്റ് സൈറ്റ് സന്ദര്‍ശിക്കുക.

ദീപാവലി ഇലക്ട്രോണിക്സ്‌ ഓഫറുകള്‍ 2015

ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന ഇന്ത്യന്‍ സൈറ്റാണ് ലേറ്റസ്റ്റ്-വണ്‍. ഈ ദീപാവലിക്ക് അവര്‍ ചില ഉപകരണങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ആന്‍ഡ്രോയിഡിലും ഐഒഎസ്സിലും ബ്ലൂടൂത്ത് വാച്ച്, റിസ്റ്റ്ബാന്റ്റ്‌, ഫിറ്റ്‌നസ് ട്രാക്കര്‍ എന്നിവയാണ് കൂട്ടത്തില്‍ മുന്‍പന്തിയില്‍. 5 വ്യത്യസ്ത നിറങ്ങളിലാണ് ഇവ ലഭിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Diwali deals in India

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot