ദീപാവലിക്ക് വന്‍ ഡാറ്റ ഓഫറുകള്‍: വേഗമാകട്ടേ!
ഉത്സവ സമയം ആരംഭിച്ചു കഴിഞ്ഞു. സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കും മറ്റു ഗാഡ്ജറ്റുകള്‍ക്കും വന്‍ ഓഫറുകളും ഡിസ്‌ക്കൗണ്ടുകളും നല്‍കിയിരിക്കുന്നു.
എന്നാല്‍ ഉത്പന്നങ്ങള്‍ക്കു മാത്രമല്ല ഓഫറുകള്‍ നല്‍കിയിരിക്കുന്നത്. ടെലികോം ഓപ്പറേറ്റര്‍മാരും പുതിയ ഓഫറുകളും ഡിസ്‌ക്കൗണ്ടുകളും കൊണ്ടു വന്നിട്ടുണ്ട്.

അടുത്തിടെ താരിഫ് പ്ലാന്‍ ഓഫറുകള്‍ റിലയന്‍സ് ജിയോയുടെ കുറഞ്ഞ പദ്ധതികളോട് മത്സരിക്കാന്‍ മറ്റു സേവനദാദാക്കള്‍ എത്തിയിരിക്കുന്നു.
അനേകം 4ജി താരിഫ് പ്ലാനുകളാണ് പല ടെലികോം കമ്പനികളും കൊണ്ടു വന്നിരിക്കുന്നത്.
ദീപാവലിക്കു നല്‍കുന്ന ഏറ്റവും മികച്ച താരിഫ് പ്ലാനുകളുടെ വിശേഷങ്ങള്‍ ഗിസ്‌ബോട്ട് ഇവിടെ നല്‍കാം.

റിലയന്‍സ് ജിയോ വെല്‍ക്കം ഓഫര്‍ ഡിസംബര്‍ 2017 വരെ
ചില തിരഞ്ഞെടുത്ത സ്മാര്‍ട്ട്‌ഫോണുകളില്‍ റിലയന്‍സ് ജിയോ വെല്‍ക്കം ഓഫര്‍ 2017 ഡിസംബര്‍ വരെ നല്‍കുന്നുണ്ട്. ചുരുക്കി പറഞ്ഞാല്‍ ലൈഫ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് അടുത്ത വര്‍ഷം അവസാനം വരെ ഉപയോഗിക്കാം. ഈ ഓഫര്‍ ആരംഭിച്ചത് LYF ഫ്‌ളെയിം 7എസ് എത്തിയതിനു ശേഷമാണ്.

എയര്‍ടെല്‍ ഓഫര്‍
എയര്‍ടെല്‍ ഈയിടെ വളരെ നല്ല ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കു കൊണ്ടു വന്നിരിക്കുന്നത്. അതായത് 10ജിബി 4ജി ഡാറ്റ വെറും 259 രൂപയ്ക്ക്. ഈ ഓഫര്‍ ഇന്ത്യയിലുടനീളം ലഭ്യമാകുമ്പോള്‍ ഉപയോക്കള്‍ക്ക് അധിക ചാര്‍ജ്ജ് നല്‍കാതെ തന്ന സേവനം ആസ്വദിക്കാന്‍ കഴിയും.

വോഡാഫോണ്‍
രാജ്യത്ത് റോമിങ്ങ് നിരക്കുകള്‍ കുറയ്ക്കുമെന്ന് വോഡാഫോണ്‍ അറിയിച്ചു. റിലയന്‍സ് ജിയോയുമായുളള മത്സരത്തില്‍ കമ്പനി പ്രഖ്യാപിച്ച വാഗ്ദാനമാണ് ദീപാവലി ആഘോഷം.

ബിഎസ്എന്‍എല്‍
10% അധിക ടോക്ടൈം ഓഫറാണ് ബിഎസ്എന്‍എല്‍ ദീപാവലി ബോണസ് ഓഫറില്‍ നല്‍കിയിരിക്കുന്നത്. അതായത് ഓരോ റീച്ചാര്‍ജ്ജിലും 10% അധിക ടോക്ടൈമും ഡാറ്റയും.

ഐഡിയ
ഐഡിയ, 1 രൂപയ്ക്ക് അണ്‍ലിമിറ്റഡ് 4ജി ഡാറ്റയാണ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നിരുന്നാലും ഇതില്‍ ഒരു ക്യാച്ച് ഉണ്ട്. സേവനദാദാവ് ഈ അണ്‍ലിമിറ്റഡ് ഡാറ്റ ഓഫര്‍ ഒരു മണിക്കൂര്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ.


Click it and Unblock the Notifications