ഈ കോളുകൾക്ക് മറുപടി നൽകരുത്; മുന്നറിയിപ്പ് നൽകി എസ്ബിഐ

|

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). കെവൈസി തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഏതാനും ഫോൺ നമ്പറുകളും എസ്ബിഐ പുറത്ത് വിട്ടിട്ടുണ്ട്. ഈ നമ്പറുകളിൽ നിന്നുള്ള കോളുകൾക്ക് മറുപടി നൽകരുതെന്നും തങ്ങളുടെ ഉപഭോക്താക്കളോട് എസ്ബിഐ അഭ്യർഥിച്ചു. ഫിഷിങ് സ്കാമുകളിൽ ഉൾപ്പെട്ടിട്ടുള്ള നമ്പറുകളാണ് ഇവയെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകുന്ന വിശദീകരണം. കെ‌വൈ‌സി വെരിഫിക്കേഷൻ എന്ന പേരിൽ ഫിഷിങ് ലിങ്കുകളും തട്ടിപ്പുകാർ ഉപയോഗിക്കുന്നു. ഇത്തരം ലിങ്കുകളിൽ കസ്റ്റമേഴ്സ് ക്ലിക്ക് ചെയ്യരുതെന്നും എസ്ബിഐയുടെ അറിയിപ്പിൽ പറയുന്നുണ്ട്.

 

ഓൺലൈൻ

അടുത്തിടെയായി ഓൺലൈൻ തട്ടിപ്പുകളുടെയും സ്കാമുകളുടെയും എണ്ണം വർധിച്ച് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുകളുമായി എസ്ബിഐ രംഗത്ത് വരുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴിയാണ് പ്രധാനമായും ഇത്തരം മുന്നറിയിപ്പുകൾ വരുന്നത്. തങ്ങളുടെ കസ്റ്റമേഴ്സിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നപടികൾ സ്വീകരിച്ച് വരുന്നതായും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.

മോഡേൺ കൂളറുകൾ പായ്ക്ക് ചെയ്യുന്ന അടിപൊളി ഫീച്ചറുകൾമോഡേൺ കൂളറുകൾ പായ്ക്ക് ചെയ്യുന്ന അടിപൊളി ഫീച്ചറുകൾ

എസ്ബിഐ മുന്നറിയിപ്പ്

എസ്ബിഐ മുന്നറിയിപ്പ്

കെവൈസി സ്കാമുകൾ പോലെയുള്ള തട്ടിപ്പിൽ പെടാനുള്ള സാധ്യതയെക്കുറിച്ചാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ യൂസേഴ്സിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള എസ്ബിഐയുടെ ട്വീറ്റിൽ രണ്ട് ഫോൺ നമ്പറുകളും ബാങ്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ നമ്പറുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ബന്ധമില്ലാത്തതാണെന്നും സ്കാമേഴ്സ് ഉപയോ​ഗിക്കുന്നതാണെന്നും എസ്ബിഐ അറിയിച്ചു. കൂടുതൽ വിവരങ്ങൾ അറിയാൻ തുട‍ർന്ന് വായിക്കുക.

കെവൈസി
 

ഇവയിൽ നിന്നും കെവൈസി അപ്ഡേറ്റുകളുമായി ബന്ധപ്പെട്ട് വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ട്വീറ്റിൽ പറയുന്നത്. ഇത്തരം ലിങ്കുകൾ തട്ടിപ്പിന് വേണ്ടിയുളളതാണെന്നും എസ്ബിഐ മുന്നറിയിപ്പ് നൽകുന്നു. +91-8294710946, +91-7362951973 എന്നിവയാണ് ഫിഷിങ് സ്‌കാമുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന രണ്ട് ഫോൺ നമ്പറുകൾ. ഈ നമ്പരുകളിൽ നിന്ന് കോളുകൾ വന്നാൽ ബാങ്കിൽ അറിയിക്കണമെന്നും എസ്ബിഐ ആവശ്യപ്പെടുന്നു.

ഇന്ത്യയിലെ വില കുറഞ്ഞ മികച്ച സ്മാർട്ട് വാച്ചുകൾഇന്ത്യയിലെ വില കുറഞ്ഞ മികച്ച സ്മാർട്ട് വാച്ചുകൾ

ഓൺലൈൻ തട്ടിപ്പിൽ വർധന

ഓൺലൈൻ തട്ടിപ്പിൽ വർധന

കൊവിഡ് മഹാമാരിക്കാലം തൊട്ട് ഓൺലൈൻ തട്ടിപ്പുകളും അതുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണത്തിലും വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിനും സെപ്തംബറിനുമിടയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മൊത്തം 4,071 ഓൺലൈൻ തട്ടിപ്പ് കേസുകളാണ് രേഖപ്പെടുത്തിയത്. സാധാരണക്കാരും സാങ്കേതിക പരിജ്ഞാനം കുറഞ്ഞവരുമാണ് കൂടുതലായും പറ്റിക്കപ്പെടുന്നത്. ഇതിനായി തട്ടിപ്പുകാർ പുതിയ രീതികൾ ആവിഷ്കരിക്കുന്നതായും കാണാൻ കഴിയും. ഇത്തരത്തിൽ പണം തട്ടിയെടുത്ത നിരവധി സംഭവങ്ങളാണ് അടുത്ത കാലത്ത് രേഖപ്പെടുത്തിയത്.

ഫിഷിങ്

അത്തരം സംഭവങ്ങളോ, ഫിഷിങ് ആക്രമണ ശ്രമങ്ങളോ ഉണ്ടായിട്ടുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച് ഒരു മെയിലും എസ്ബിഐ തങ്ങളുടെ യൂസേഴ്സിന് അയച്ചിട്ടുണ്ട്. ഫിഷിങ് ഇ മെയിലുകൾ ലഭിച്ചാൽ ബാങ്കിനെ അറിയിക്കാൻ വേണ്ടിയുള്ള മെയിൽ ഐഡിയും ഈ ഇമെയിലിൽ എസ്ബിഐ നൽകിയിട്ടുണ്ട്. report.phishing@sbi.co.in എന്ന ഐഡിയിലേക്ക് ഇത്തരം സംഭവങ്ങളെക്കുറിച്ച് മെയിൽ ചെയ്താൽ മതിയാകും.

ഇൻസ്റ്റഗ്രാമിലെ റീൽസ് നിങ്ങളുടെ സ്മാർട്ട്ഫോണിലേക്ക് ഡൗൺലോഡ് ചെയ്യാംഇൻസ്റ്റഗ്രാമിലെ റീൽസ് നിങ്ങളുടെ സ്മാർട്ട്ഫോണിലേക്ക് ഡൗൺലോഡ് ചെയ്യാം

നിയമ നടപടികൾ

ബാങ്കുകൾ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്നതിനാൽ ഈ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നതാണ് നല്ലത്. ഇത്തരം സംഭവങ്ങൾ തടയുന്നതിന് ഉപഭോക്താക്കളിൽ അവബോധം വളർത്തുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. തട്ടിപ്പ് രീതികളും അവയ്ക്കെതിരായ നിയമ നടപടികളും മനസിലാക്കിക്കഴിഞ്ഞാൽ സാമ്പത്തിക നഷ്ടമടക്കമുള്ള കാര്യങ്ങൾ ഒഴിവാക്കാൻ കഴിയും. ബാങ്കിങുമായി ബന്ധപ്പെട്ട് വരുന്ന കോളുകൾ, മെസേജുകൾ, ഇമെയിലുകൾ എന്നിവയുടെ ഉറവിടം എപ്പോഴും ശ്രദ്ധിക്കണം. ആധികാരികം ആണെന്ന് ഉറപ്പിച്ച് കഴിഞ്ഞ ശേഷം മാത്രമെ പ്രധാനപ്പെട്ട വിവരങ്ങൾ കൈമാറാൻ പാടുള്ളൂ. സെൻസിറ്റീവ് വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെടുന്ന എന്തെങ്കിലും സന്ദേശമോ കോളോ ലഭിക്കുമ്പോൾ ഇവ മനസിൽ വയ്ക്കുക.

Most Read Articles
Best Mobiles in India

English summary
State Bank of India (SBI) has warned that fraudsters are targeting consumers. SBI has also leaked some phone numbers used by KYC fraudsters. SBI has also asked its customers not to answer calls from these numbers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X