Home
News

ATMൽ കയറുമ്പോൾ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക! ചതികൾ നിരവധി..

By Shafik

തട്ടിപ്പും കൊള്ളയും കൊലയും വഞ്ചനയുമെല്ലാം എല്ലാ രംഗത്തും ഉള്ളത് പോലെത്തന്നെ ബാങ്ക് ATMകൾ കേന്ദ്രീകരിച്ചും പല തരത്തിലുള്ള തട്ടിപ്പുകളും പ്രശ്നങ്ങളും മറ്റുമുണ്ടാകാറുണ്ട്. പ്രത്യേകിച്ചും കാര്യമായി ഇതിനെ കുറിച്ച് അറിയാത്ത സാധാരണക്കാരാണ് പലപ്പോഴും ഇത്തരത്തിൽ മറ്റുള്ളവരുടെ ചതിയിൽ കുടുങ്ങാറുള്ളത്. എന്തായാലും ഇന്നിവിടെ ATM ഇടപാടുകൾ നടത്തുമ്പോൾ ഏതൊരാളും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയുകയാണ് ഇന്നിവിടെ.

ചെയ്യേണ്ട കാര്യങ്ങൾ

ചെയ്യേണ്ട കാര്യങ്ങൾ

പൂർണ്ണമായ സ്വകാര്യതയിൽ നിങ്ങളുടെ ATM ഇടപാടുകൾ നടത്തുക. നിങ്ങളുടെ വ്യക്തിപരമായ ഐഡന്റിഫിക്കേഷൻ നമ്പർ (എ ടി എം പാസ്സ്‌വേർഡ്) ആർക്കും പറഞ്ഞുകൊടുക്കാതിരിക്കുക.

ഇടപാട് പൂർത്തിയായ ശേഷം എ.ടി.എം. സ്ക്രീനിൽ സ്വാഗത സ്ക്രീൻ വന്നോ എന്ന് ഉറപ്പാക്കുക.

നിങ്ങളുടെ നിലവിലെ മൊബൈൽ നമ്പർ ബാങ്കില് രജിസ്റ്റര് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാണം. കാരണം അതുവഴി നിങ്ങളുടെ എല്ലാ ഇടപാടുകൾക്കും അലേർട്ടുകൾ ലഭിക്കും.

എ.ടി.എമ്മിന് ചുറ്റുമുള്ള ആളുകളുടെ സംശയാസ്പദമായ ചലനങ്ങൾ സൂക്ഷിക്കുക. അതുപോലെ അവിടെ കാണുന്ന അപരിചിതരുടെ കഴിവതും ഇടപെടാതിരിക്കാൻ ശ്രമിക്കുക.

ചെയ്യാതിരിക്കേണ്ട കാര്യങ്ങൾ

ചെയ്യാതിരിക്കേണ്ട കാര്യങ്ങൾ

കാർഡിൽ നിങ്ങളുടെ പിൻ ഒരിക്കലും എഴുതരുത്. എങ്ങനെയെങ്കിലും നിങ്ങളുടെ PIN നമ്പർ ഓർമ്മയിൽ സൂക്ഷിക്കാൻ ശ്രമിക്കുക.

അപരിചിതരിൽ നിന്ന് സഹായം എടുക്കുകയോ കാർഡ് ഉപയോഗിക്കുന്നതിന് ആർക്കെങ്കിലും കൊടുക്കുകയോ ചെയ്യാതിരിക്കുക.

ബാങ്ക് ജീവനക്കാർ ആവട്ടെ നിങ്ങളുടെ കുടുംബാംഗങ്ങൾ ആവട്ടെ ആരുമായും നിങ്ങളുടെ PIN വെളിപ്പെടുത്തരുത്.

നിങ്ങൾ പണം എടുക്കുന്ന സമയത്ത് മൊബൈൽ ഫോണിൽ സംസാരിക്കുന്നത് ഒഴിവാക്കുക. ശ്രദ്ധ തെറ്റാനും അതുവഴി പല പ്രശ്നങ്ങളും ഉണ്ടാവാനും അത് കാരണമാകും.

ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ

ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ

സംശയാസ്പദമായി സാഹചര്യത്തിൽ എ.ടി.എമ്മുകളിൽ എന്തെങ്കിലും ഉപകരണങ്ങൾ ചേർത്തിട്ടുണ്ടോ എന്ന് നോക്കുക.

എ ടി എം കാർഡ് നഷ്ടപ്പെടുകയോ മോഷ്ടിക്കുകയോ ചെയ്താൽ ഉടൻ തന്നെ ബാങ്ക് അറിയിക്കുക.

ട്രാൻസാക്ഷൻ അലേർട്ട് എസ്എംഎസ്, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ എന്നിവ പതിവായി പരിശോധിക്കുക.

പ്രായമായവരെ ATMൽ അയക്കുമ്പോൾ..

പ്രായമായവരെ ATMൽ അയക്കുമ്പോൾ..

ഈ ഒരു കാര്യം കൂടെ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും വിദേശത്തു നിന്നും മറ്റുമൊക്കെ നാട്ടിലേക്ക് പണമയക്കുമ്പോൾ നമ്മുടെ പ്രായമായ മാതാപിതാക്കളെയോ മറ്റോ എല്ലാം തന്നെ ATMലേക്ക് നമുക്ക് അയക്കേണ്ടി വരാറുണ്ട്. പലർക്കും എങ്ങനെ പനമെടുക്കണം എന്നറിയാം എങ്കിലും പെട്ടെന്ന് എന്തെങ്കിലും എററോ മറ്റോ മെഷീനിൽ വരികയാണെങ്കിൽ സ്വാഭാവികമായും അവർ അവിടെയുള്ള മറ്റുള്ളവരുടെ സഹായം തേടും. ആരോടാണോ സഹായം ചോദിക്കുന്നത്, അവരുടെ സ്വഭാവം പോലെ പണം നഷ്ടപ്പെടാൻ ഒരു സാധ്യത അവിടെയുമുണ്ട്. അതിനാൽ മുകളിൽ പറഞ്ഞ കാര്യങ്ങളൊക്കെ നിങ്ങളുടെ പ്രായമായ മാതാപിതാക്കളെ പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ട്.

More from GizBot

Best Mobiles in India

English summary
Do's and Dont's of ATM Transactions.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X