കൈയ്യിൽ ഈ ഷവോമി ഫോണുകളുണ്ടോ; നിങ്ങൾക്കും നേടാം യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ

|

ഷവോമി സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവർക്ക് സൌജന്യ യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാൻ അവസരം. സെലക്റ്റഡ് ആയിട്ടുള്ള ഡിവൈസുകൾ വാങ്ങിയവർക്കും ഇനി വാങ്ങാൻ സാധ്യതയുള്ളവർക്കും ആണ് സൌജന്യ സബ്സ്ക്രിപ്ഷൻ ലഭിക്കുക. യൂട്യൂബുമായി സഹകരിച്ചാണ് ഷവോമി പുതിയ ആനുകൂല്യം നൽകുന്നത്. യോഗ്യരായ ഡിവൈസ് ഓണേഴ്സിന് മൂന്ന് മാസം വരെ സൌജന്യ യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ നേടാൻ കഴിയും. സൌജന്യ യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ ഓഫറിന് അർഹതയുള്ള ഷവോമി ഡിവൈസുകൾ ഏതൊക്കെയാണെന്ന് അറിയാൻ തുടർന്ന് വായിക്കുക.

 

ഷവോമി

ഷവോമി 11ഐ ഹൈപ്പർചാർജ്, ഷവോമി 11ഐ, ഷവോമി 12 പ്രോ 5ജി, ഷവോമി 11ടി പ്രോ 5ജി എന്നീ സ്മാർട്ട്ഫോണുകൾ വാങ്ങിയവർക്കും വാങ്ങുന്നവർക്കും മൂന്ന് മാസത്തെ സൌജന്യ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ ആണ് കമ്പനി ഓഫർ ചെയ്യുന്നത്. മറ്റ് ഷവോമി ഡിവൈസുകൾ വാങ്ങുന്നവ‍ർക്ക് ഒന്നും നിലവിൽ മൂന്ന് മാസത്തെ സൌജന്യ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ ലഭിക്കില്ല.

എയർടെൽ ചതിച്ചോ?, ഇനി പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ഈ ആനുകൂല്യം ലഭിക്കില്ലഎയർടെൽ ചതിച്ചോ?, ഇനി പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ഈ ആനുകൂല്യം ലഭിക്കില്ല

റെഡ്മി നോട്ട്

അതേ സമയം ഷവോമി പാഡ് 5, റെഡ്മി നോട്ട് 11 പ്രോ, റെഡ്മി നോട്ട് 11 പ്രോ 5ജി, റെഡ്മി നോട്ട് 11എസ്, റെഡ്മി നോട്ട് 11ടി 5ജി, റെഡ്മി നോട്ട് 11 പ്രോ, റെഡ്മി നോട്ട് 11 എന്നീ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് രണ്ട് മാസത്തെ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഈ ഡിവൈസുകൾ വാങ്ങിച്ചവർക്കെല്ലാം ഈ ആനുകൂല്യങ്ങൾ കിട്ടുമെന്ന് കരുതരുത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ഷവോമി സ്മാർട്ട്ഫോണുകൾ
 

അതേ, മുകളിൽ പറഞ്ഞ ഡിവൈസുകൾ വാങ്ങിയ എല്ലാവർക്കും ഈ ആനുകൂല്യം ലഭിക്കില്ല. 2022 ഫെബ്രുവരി 1നോ അതിന് ശേഷമോ യോഗ്യതയുള്ള ഷവോമി സ്മാർട്ട്‌ഫോണുകൾ വാങ്ങിയ ഡിവൈസ് ഓണേഴ്സിന് മാത്രമേ ഈ ഓഫർ ലഭ്യമാകൂ എന്ന് ഷവോമി അറിയിച്ചു. മുകളിൽ പറഞ്ഞ ഷവോമി സ്മാർട്ട്ഫോണുകൾ ഇനി വാങ്ങുന്നവർക്കും സമാനമായ ഓഫർ ലഭിക്കും.

കൊവിഡ് ബൂസ്റ്റർ ഡോസുകൾ കിട്ടാനുള്ള എളുപ്പവഴികൾകൊവിഡ് ബൂസ്റ്റർ ഡോസുകൾ കിട്ടാനുള്ള എളുപ്പവഴികൾ

സൌജന്യ യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ

2023 മാർച്ച് 1 വരെയാണ് നിലവിൽ ഈ സൌജന്യ യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ ലഭ്യമാകുക. മൂന്ന് മാസത്തെ ഓഫർ കാലാവധി കഴിഞ്ഞാൽ പ്രതിമാസം 129 രൂപ നിരക്കിൽ യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ തുടരും. താത്പര്യം ഉള്ള യൂസേഴ്സിന് സൌകര്യം തുടർന്നും ഉപയോഗിക്കാം. അല്ലാത്തവർക്ക് യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ ക്യാൻസൽ ചെയ്യുകയും ചെയ്യാം.

മ്യൂസിക് പ്രീമിയം

ഈ ഓഫറുകളുമായി ബന്ധപ്പെട്ട് യൂസേഴ്സ് മനസിലാക്കേണ്ടിയിരിക്കുന്ന മറ്റ് ചില കാര്യങ്ങളും ഉണ്ട്. ഇതിന് മുമ്പ് യൂട്യൂബ് റെഡ്, മ്യൂസിക് പ്രീമിയം, യൂട്യൂബ് പ്രീമിയം, ഗൂഗിൾ പ്ലേ മ്യൂസിക് എന്നിവ സബ്‌സ്‌ക്രൈബ് ചെയ്യാത്തവർക്ക് മാത്രമേ സൗജന്യ ട്രയലുകൾക്ക് അർഹതയുള്ളൂവെന്നും യൂട്യൂബ് അറിയിച്ചിട്ടുണ്ട്. യൂട്യൂബ് പ്രീമിയം സൗജന്യ സബ്സ്ക്രിപ്ഷൻ ഓഫറിനെക്കുറിച്ച് കൂടുതൽ അറിയാൻ തുട‍ർന്ന് വായിക്കുക.

യാത്ര ചെയ്യുന്നവർ വാങ്ങിയിരിക്കേണ്ട ഗാഡ്ജറ്റുകൾ ഇവയാണ്യാത്ര ചെയ്യുന്നവർ വാങ്ങിയിരിക്കേണ്ട ഗാഡ്ജറ്റുകൾ ഇവയാണ്

സ്റ്റാൻഡേർഡ്

കൂടാതെ, സൗജന്യ ട്രയലിൽ യൂട്യൂബ് പ്രീമിയം സ്റ്റാൻഡേർഡ് ടയറിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ ഉൾപ്പെടുന്നതായും കമ്പനി വ്യക്തമാക്കുന്നു. മുകളിൽ പറഞ്ഞ ഡിവൈസുകൾ വാങ്ങിയവർ ഈ ഓഫർ റിഡീം ചെയ്യാൻ യൂട്യൂബ് ആപ്പ് ഓപ്പൺ ചെയ്യണം. ട്രൈ യൂട്യൂബ് പ്രീമിയം എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യണം. തുടർന്ന് ഓൺ സ്ക്രീൻ നിർദേശങ്ങൾ പാലിച്ച് സൌജന്യ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാം.

ഫാമിലി സബ്‌സ്‌ക്രിപ്‌ഷൻ

സ്റ്റാൻഡേർഡ് യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷന് പ്രതിമാസം 129 രൂപയാണ് ഈടാക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. പകരമായി, ഉപയോക്താക്കൾക്ക് പ്രതിവർഷം 1,290 രൂപ വിലയുള്ള സാധാരണ വാർഷിക സബ്‌സ്‌ക്രിപ്‌ഷനും സെലക്റ്റ് ചെയ്യാൻ കഴിയും. പ്രതിമാസം 189 രൂപ വില വരുന്ന ഫാമിലി സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനും യൂസേഴ്സിന് ലഭ്യമാണ്. ഉപയോക്താക്കൾക്ക് ഈ രീതിയിൽ അഞ്ച് കുടുംബാംഗങ്ങളെ വരെ ചേർക്കാൻ കഴിയും. വിദ്യാർഥികൾക്ക് സെലക്റ്റ് ചെയ്യാവുന്ന പ്രതിമാസം 79 രൂപ ചെലവ് വരുന്ന യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനും ലഭ്യമാണ്.

വേണ്ടതെല്ലാം ഇവിടുണ്ട്; പിന്നെന്തിന് മറ്റ് പ്ലാനുകൾ? അറിയാം ഈ അടിപൊളി വിഐ ഓഫറിനെക്കുറിച്ച്വേണ്ടതെല്ലാം ഇവിടുണ്ട്; പിന്നെന്തിന് മറ്റ് പ്ലാനുകൾ? അറിയാം ഈ അടിപൊളി വിഐ ഓഫറിനെക്കുറിച്ച്

Most Read Articles
Best Mobiles in India

English summary
Users of Xiaomi smartphones have the opportunity to get a free YouTube Premium subscription. Free subscriptions are available for those who have purchased selected devices. Xiaomi is offering new benefit in collaboration with YouTube. Eligible device owners can get a free YouTube Premium Subscription for up to three months.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X