Airtel Plans: എയർടെലിലേക്ക് കുടിയേറുന്നവർ അറിഞ്ഞിരിക്കാൻ 2 GB Daily Data Plans

|

രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം സർവീസ് പ്രൊവൈഡേഴ്സാണ് ഭാരതി എയർടെൽ. യൂസേഴ്സിന്റെ എണ്ണത്തിൽ രണ്ടാമതാണെങ്കിലും എആ‍‍ർപിയുവിന്റെ ( ഓരോ യൂസറിൽ നിന്നുമുള്ള വരുമാനം ) കാര്യത്തിൽ ജിയോയെക്കാളും മുമ്പിലാണ് എയ‍‌ർടെൽ. കൂടുതൽ പണം ചിലവഴിച്ച് റീചാ‍ർജ് ചെയ്യാൻ മ‌ടിയില്ലാത്ത യൂസേഴ്സ് എയ‍‍ർടെലിന് കൂടുതലാണെന്നാണ് ഇത് അ‍ർഥമാക്കുന്നത്. മറ്റ് ടെലിക്കോം കമ്പനികളിൽ നിന്നും എയർടെലിലേക്ക് മാറിയെത്തിയ യൂസേഴ്സ് അറിഞ്ഞിരിക്കേണ്ട ചില എയർടെൽ പ്ലാനുകൾ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ. (Airtel Plans)

പ്രതിദിനം രണ്ട് ജിബി ഡാറ്റ

പ്രതിദിനം രണ്ട് ജിബി ഡാറ്റ നൽകുന്ന എയർടെൽ പ്ലാനുകളാണ് യൂസേഴ്സിനായി ഞങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്. സാധാരണ രീതിയിൽ ഡാറ്റ ഉപയോഗിക്കുന്നവർക്ക് രണ്ട് ജിബി ഡെയിലി ഡാറ്റ മതിയാകും എന്നതിനാലാണ് രണ്ട് ജിബി പ്ലാനുകൾ ലിസ്റ്റ് ചെയ്യുന്നതും. മാത്രമല്ല 500 രൂപയിൽ താഴെയാണ് ഈ പ്ലാനുകൾക്ക് വില വരുന്നത്. ഇത് പോക്കറ്റ് കീറാതെ ഡെയിലി രണ്ട് ജിബി ഡാറ്റ ഉപയോഗിക്കാൻ യൂസേഴ്സിനെ സഹായിക്കുന്നു.

ഇനി 17 നഗരങ്ങൾ മാത്രം; നിർണായക നേട്ടത്തിലേക്ക് ചുവട് വച്ച് Airtelഇനി 17 നഗരങ്ങൾ മാത്രം; നിർണായക നേട്ടത്തിലേക്ക് ചുവട് വച്ച് Airtel

രണ്ട് ജിബി ഡെയിലി ഡാറ്റ

രണ്ട് ജിബി ഡെയിലി ഡാറ്റയ്ക്ക് ഒപ്പം ഓരോ പ്ലാനുകളുടെയും വാലിഡിറ്റി കാലയളവ്, സ്ട്രീമിങ് ആനുകൂല്യങ്ങൾ, എസ്എംഎസ് ആനുകൂല്യം മറ്റ് അധിക അനുകൂല്യങ്ങളും ഓഫറുകളും എന്നിവയെല്ലാം ഇവിടെ ഞങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഓരോ പ്ലാനും അതിന്റെ ബെനിഫിറ്റ്സും പരിശോധിച്ച് യൂസേഴ്സിന് തങ്ങൾക്ക് ആവശ്യമുള്ള പ്ലാൻ സെലക്റ്റ് ചെയ്യാവുന്നതാണ്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

319 രൂപയുടെ എയർടെൽ 2 ജിബി പ്ലാൻ

319 രൂപയുടെ എയർടെൽ 2 ജിബി പ്ലാൻ

ഒരു മാസത്തെ വാലിഡിറ്റി കാലയളവാണ് 319 രൂപ വിലയുള്ള എയർടെൽ പ്രീപെയ്ഡ് പ്ലാൻ യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും 319 രൂപയുടെ എയർടെൽ പ്ലാൻ യൂസേഴ്സിന് നൽകുന്നുണ്ട്. പ്രതിദിന എസ്എംഎസ് പരിധി കഴിഞ്ഞാൽ ഓരോ ലോക്കൽ എസ്എംഎസിനും ഒരു രൂപയും എസ്ടിഡി എസ്എംഎസുകൾക്ക് 1.5 രൂപയും കമ്പനി ഈടാക്കും.

മൊബൈൽ നമ്പർ മാറാതെ Vodafone Idea നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യാംമൊബൈൽ നമ്പർ മാറാതെ Vodafone Idea നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യാം

319 രൂപ

319 രൂപയുടെ പ്ലാനിന് ഒപ്പം ലഭിക്കുന്ന രണ്ട് ജിബി ഡാറ്റ പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം. ഫാസ്‌ടാഗിൽ 100 ​​രൂപ ക്യാഷ്ബാക്ക്, മൂന്ന് മാസത്തേക്ക് അപ്പോളോ 24/7 സർക്കിളിലേക്ക് സൗജന്യ ആക്‌സസ്, ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നീ അധിക ആനുകൂല്യങ്ങളും 319 രൂപയുടെ എയർടെൽ 2 ജിബി പ്ലാൻ സെലക്റ്റ് ചെയ്യുന്ന യൂസേഴ്സിന് ലഭിക്കും.

359 രൂപയുടെ എയർടെൽ 2 ജിബി പ്ലാൻ

359 രൂപയുടെ എയർടെൽ 2 ജിബി പ്ലാൻ

28 ദിവസത്തെ വാലിഡിറ്റിയാണ് 359 രൂപ വിലയുള്ള പ്ലാൻ ഓഫർ ചെയ്യുന്നത്. പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളുകളും ലഭിക്കും. 100 എസ്എംഎസ് പരിധി കഴിഞ്ഞാൽ ലോക്കൽ എസ്എംഎസിന് ഒരു രൂപയും എസ്ടിഡി എസ്എംഎസിന് 1.5 രൂപയും ഈടാക്കും. രണ്ട് ജിബി ഡാറ്റ പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയുമെന്നും അറിഞ്ഞിരിക്കണം.

399 രൂപ മുതൽ ആരംഭിക്കുന്ന Vodafone Idea പോസ്റ്റ്പെയ്ഡ് പ്ലാനുകൾ399 രൂപ മുതൽ ആരംഭിക്കുന്ന Vodafone Idea പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

359 രൂപ

മൂന്ന് മാസത്തേക്കുള്ള അപ്പോളോ 24/7 സർക്കിൾ സൗജന്യ ആക്‌സസ്, ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക്, ഫാസ്‌ടാഗിൽ 100 ​​രൂപ ക്യാഷ്ബാക്ക് എന്നിവയും 359 രൂപ വിലയുള്ള എയർടെൽ 2 ജിബി പ്ലാൻ ഓഫർ ചെയ്യുന്നു. 28 ദിവസത്തേക്ക് പ്രൈം വീഡിയോ മൊബൈൽ പതിപ്പ് ആക്സസും ഈ പ്ലാൻ വഴി യൂസേഴ്സിന് ലഭിക്കും.

499 രൂപയുടെ എയർടെൽ 2 ജിബി പ്ലാൻ

499 രൂപയുടെ എയർടെൽ 2 ജിബി പ്ലാൻ

28 ദിവസത്തെ വാലിഡിറ്റിയാണ് 499 രൂപയുടെ എയർടെൽ 2 ജിബി പ്ലാനിന് ഉള്ളത്. പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളുകളും 499 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. 101ാമത്തെ എസ്എംഎസ് മുതൽ ലോക്കൽ എസ്എംഎസിന് ഒരു രൂപയും എസ്ടിഡി എസ്എംഎസിന് 1.5 രൂപയും കമ്പനി ഈടാക്കും. പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയും.

Vodafone Idea ഇനി ഈ രണ്ട് പ്ലാനുകൾക്കൊപ്പം 75 ജിബി ഡാറ്റ വരെ അധികമായി നൽകുംVodafone Idea ഇനി ഈ രണ്ട് പ്ലാനുകൾക്കൊപ്പം 75 ജിബി ഡാറ്റ വരെ അധികമായി നൽകും

ഹെലോട്യൂൺസ്

ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക്, ഫാസ്‌ടാഗിൽ 100 ​​രൂപ ക്യാഷ്ബാക്ക്, മൂന്ന് മാസത്തേക്ക് അപ്പോളോ 24/7 സർക്കിളിലേക്ക് സൗജന്യ ആക്‌സസ്, ഫാസ്‌ടാഗിൽ 100 ​​രൂപ ക്യാഷ്ബാക്ക് എന്നിവയ്ക്കൊപ്പം ഒരു വർഷത്തെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ അംഗത്വവും യൂസേഴ്സിന് ലഭിക്കും. 499 രൂപ വില വരുന്ന സബ്സ്ക്രിപ്ഷനാണ് യൂസേഴ്സിന് ലഭിക്കുക.

Best Mobiles in India

English summary
We have selected Airtel plans for users that provide 2GB of data per day. 2GB plans are listed because 2GB of daily data is enough for most users. Moreover, the price of these plans is less than 500 rupees, and it is good for the users.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X