Just In
- 32 min ago
ഒരു മര്യാദയൊക്കെ വേണ്ടേ? സെക്യൂരിറ്റി ഡെപ്പോസിറ്റ് കണ്ടുകെട്ടിയ ബിഎസ്എൻഎല്ലിന് 10 ലക്ഷം രൂപ പിഴ
- 44 min ago
എന്തോ.. എന്നെ ഇഷ്ടമാണ് ആളുകൾക്ക്!! ജിയോയുടെ ഏറ്റവും പോപ്പുലറായ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ | Jio
- 1 hr ago
വിമാനയാത്രികർക്ക് ശവക്കുഴി തോണ്ടുമോ? എയർപോർട്ട് പരിസരത്തെ 5ജിയിൽ വിശദപഠനത്തിന് ടെലിക്കോം വകുപ്പ്
- 2 hrs ago
BharOS | ഗൂഗിളിനെ കടപുഴക്കാൻ "ആത്മനിർഭർ" ഒഎസുമായി ഇന്ത്യ; അറിയേണ്ടതെല്ലാം
Don't Miss
- Lifestyle
ഈ ചെറുവിത്തില്‍ തടി, കൊളസ്ട്രോള്‍, പ്രമേഹം പരിഹരിക്കാം: പക്ഷേ കഴിക്കേണ്ടതിങ്ങനെ
- Travel
യാത്രകൾ പ്ലാൻ ചെയ്യാം, പക്ഷേ, ഈ സ്ഥലങ്ങളിലേക്ക് വേണ്ട! ഈ വർഷവും പ്രവേശനമില്ല!
- Automobiles
എസ്യുവിയിൽ പെട്രോളിന് പകരം ഡീസല്‍ നിറച്ചതോടെ കുടുംബം നടുറോഡില്‍; മഹീന്ദ്ര ചെയ്തത് എന്താണെന്നറിയാമോ...
- Movies
'ഉമ്മ വെക്കലൊക്കെ പേഴ്സണൽ കാര്യങ്ങളാണ്; സോഷ്യൽ മീഡിയയിലൂടെ നാട്ടുകാരെ കാണിക്കില്ല!', ശരണ്യയും ഭർത്താവും
- News
കൊച്ചിയില്‍ പട്ടാപ്പകല്‍ യുവതിയുടെ കഴുത്തറുത്ത് യുവാവ്; കാരണം വിസാ തര്‍ക്കം
- Finance
1 ലക്ഷം രൂപ 5 വര്‍ഷത്തേക്ക് നിക്ഷേപിക്കുമ്പോള്‍ ബാങ്ക് സ്ഥിര നിക്ഷേപമോ മ്യൂച്വല്‍ ഫണ്ടോ? ഏതാണ് മികച്ചത്
- Sports
നേരിടാന്‍ പ്രയാസപ്പെട്ട പാക് പേസറാര്? അക്തറല്ല-വെളിപ്പെടുത്തി റോബിന് ഉത്തപ്പ
VI Plans: പോക്കറ്റ് കീറാതിരിക്കാൻ വിഐയുടെ "ഏഴൈ തോഴൻ" പ്ലാനുകൾ
ടെലിക്കോം കമ്പനികൾ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകളെക്കുറിച്ച് ആവർത്തിച്ച് ആവർത്തിച്ച് പറയുന്നതിന് ഒരു കാരണമുണ്ട്. പെട്രോളും ഡീസലും ആഹാര സാധനങ്ങളുമെന്ന പോലെ ഓരോ ഇന്ത്യക്കാരന്റെയും ജീവതത്തെയും കുടുംബ ബജറ്റിനെയും സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് റീചാർജ് പ്ലാനുകളും. അവയുടെ ഏറ്റക്കുറച്ചിലുകളെക്കുറിച്ചും മികച്ച പ്ലാനുകളെക്കുറിച്ചും എല്ലാ യൂസേഴ്സിനും ധാരണ ഉണ്ടായിരിക്കുകയും വേണം (VI Plans).

രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ടെലിക്കോം കമ്പനിയായ വോഡഫോൺ ഐഡിയ ( വിഐ ) സാധാരണക്കാർക്കായി ഓഫർ ചെയ്യുന്ന ചില പ്രീപെയ്ഡ് പ്ലാനുകളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഏറ്റവും സാധാരണക്കാരായ, ടൈറ്റ് ബജറ്റിൽ ജീവിക്കുന്നവർക്ക് അനുയോജ്യമായ പ്ലാനുകളാണ് ഇവയെന്ന് മനസിലാക്കണം.

കഴിഞ്ഞ നവംബറിൽ സ്വകാര്യ ടെലിക്കോം കമ്പനികൾ താരിഫ് ഹൈക്ക് നടപ്പിലാക്കിയിരുന്നു. ഓരോ ഉപഭോക്താവിൽ നിന്നുമുള്ള വരുമാനം ( എആർപിയു ) കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനികൾ നിരക്ക് വർധനവ് കൊണ്ട് വന്നത്. അധികം റീചാർജ് ചെയ്യാൻ ശേഷിയില്ലാത്തവരെ പൂർണമായും അവഗണിച്ചായിരുന്നു നിരക്ക് വർധനവ് നടപ്പിലാക്കിയത് എന്നും മനസിലാക്കണം.

ഇതിന് ശേഷം 150 രൂപയിൽ താഴെ വില വരുന്ന നല്ല ഓഫറുകൾ ഒന്നും ലഭ്യമല്ലാതെയുമായി. ഇനി ഉള്ളവയാണെങ്കിൽ ഒരു ഉപകാരവും ഇല്ലാത്ത പ്ലാനുകളുമാണ്. അഫോർഡബിൾ റേറ്റിൽ പ്ലാനുകൾ നൽകുന്ന പൊതുമേഖല ടെലിക്കോം സ്ഥാപനമാണ് ബിഎസ്എൻഎൽ. എന്നാൽ ഇന്നും 4ജി സേവനങ്ങൾ നൽകാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ലെന്നത് ഉപയോക്താക്കളെ ആകർഷിക്കുന്നതിന് തടസമായി നിൽക്കുന്നു.

എന്നാൽ സാധാരണക്കാരായ ഉപയോക്താക്കൾക്ക് സെലക്റ്റ് ചെയ്യാവുന്ന ചില പ്ലാനുകൾ വിഐ ഓഫർ ചെയ്യുന്നുണ്ട്. വലിയ ചിലവ് ഇല്ലാതെ മാന്യമായ വാലിഡിറ്റിയും മറ്റ് ആനുകൂല്യങ്ങളും ഈ പ്ലാനുകൾ ഓഫർ ചെയ്യുന്നു. നേരത്തെ പറഞ്ഞത് പോലെ ടൈറ്റ് ബജറ്റിൽ ജീവിക്കുന്ന യൂസേഴ്സിന് സെലക്റ്റ് ചെയ്യാവുന്ന മികച്ച പ്ലാനുകളാണ് ഇവ. ഈ പ്ലാനുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

120 രൂപയിൽ താഴെയുള്ള വിഐ പ്രീപെയ്ഡ് പ്ലാനുകൾ
നിങ്ങളുടെ പോക്കറ്റ് കത്താതിരിക്കാൻ സഹായിക്കുന്ന, 120 രൂപയിൽ താഴെ മാത്രം വില വരുന്ന മൂന്ന് പ്രീപെയ്ഡ് പ്ലാനുകളാണ് വിഐയ്ക്ക് ഉള്ളത്. അൺലിമിറ്റഡ് ആനുകൂല്യങ്ങൾ ഓഫർ ചെയ്യുന്നവയല്ല. ഈ പ്ലാനുകൾ എന്ന കാര്യം യൂസേഴ്സ് അറിഞ്ഞിരിക്കണം. അത് ന്യായമായ തീരുമാനവും ആണെന്ന് പറയാം.

120 രൂപയ്ക്ക് താഴെ അൺലിമിറ്റഡ് ആനുകൂല്യങ്ങൾ സ്വകാര്യ ടെലിക്കോം കമ്പനികൾ ഓഫർ ചെയ്യുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. 99 രൂപ, 107 രൂപ, 111 രൂപ എന്നീ പ്രൈസ് ടാഗുകളിലാണ് ഈ പ്ലാനുകൾ വരുന്നത്. ഈ മൂന്ന് വിഐ പ്ലാനുകളെക്കുറിച്ചും അവ നൽകുന്ന ആനുകൂല്യങ്ങളെക്കുറിച്ചും വിശദമായി അറിയാൻ തുടർന്ന് വായിക്കുക.

99 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ
വോഡഫോൺ ഐഡിയ ഓഫർ ചെയ്യുന്ന 99 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ, ടൈറ്റ് ബജറ്റിൽ ജീവിക്കുന്ന യൂസേഴ്സിന് ഒരു മികച്ച ഓപ്ഷൻ ആണെന്ന് തന്നെ പറയാം. 200 എംബി ഡാറ്റയാണ് 99 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. 28 ദിവസത്തെ വാലിഡിറ്റിയിലാണ് 99 രൂപയുടെ പ്ലാൻ വരുന്നത്. 99 രൂപ ടോക്ക്ടൈമും ഈ പ്ലാനിന് ഒപ്പം വരുന്നുണ്ട്.

സെക്കൻഡിൽ 2.5 പൈസ നിരക്കിൽ 66 മിനിറ്റ് കോളുകൾ ചെയ്യാൻ ഈ ടോക്ക്ടൈം ഉപയോഗിക്കാം. 99 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ എസ്എംഎസ് ആനുകൂല്യങ്ങൾ ഒന്നും ഓഫർ ചെയ്യുന്നില്ല. എസ്എംഎസ് ആനുകൂല്യം ഇല്ലാതെ തന്നെ പോർട്ട് ചെയ്യാൻ ഉള്ള സൌകര്യവും പ്ലാനിൽ ഉണ്ട്. യൂസേഴ്സിന് 1900 എന്ന നമ്പരിലേക്ക് എസ്എംസ് അയച്ച് പോർട്ട് ചെയ്യാം.

107 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ
107 രൂപയുടെ പ്ലാനും 120 രൂപയിൽ താഴെയുള്ള മികച്ച വിഐ പ്രീപെയ്ഡ് പ്ലാനുകളിൽ ഒന്നാണ്. 99 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് സമാനമായ രീതിയിലാണ് 107 രൂപയുടെ പ്ലാനും വരുന്നത്. എന്നാൽ നൽകുന്ന വാലിഡിറ്റിയിലും ഓഫർ ചെയ്യുന്ന മൊത്തം ടോക്ക്ടൈമിലും ചെറിയ വ്യത്യാസങ്ങൾ ഉണ്ട്.

30 ദിവസത്തെ വാലിഡിറ്റിയാണ് 107 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. 107 രൂപയുടെ ടോക്ക്ടൈമും ഈ പ്ലാനിന് ഒപ്പം ലഭിക്കുന്നു. സെക്കന്റിന് 2.5 പൈസ എന്ന നിരക്കിലാണ് ഈ ടോക്ക്ടൈം ഓഫർ എന്ന് മനസിലാക്കുക. 107 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് ഒപ്പം ഉപയോക്താക്കൾക്ക് 200 എംബി ഡാറ്റയും വിഐ ഓഫർ ചെയ്യുന്നുണ്ട്.

എസ്എംഎസ് ആനുകൂല്യം ഇല്ലാതെ തന്നെ പോർട്ട് ചെയ്യാൻ ഉള്ള സൌകര്യം 107 രൂപയുടെ പ്ലാനിലും ഓഫർ ചെയ്യപ്പെടുന്നു. യൂസേഴ്സിന് 1900 എന്ന നമ്പരിലേക്ക് എസ്എംസ് അയച്ച് പോർട്ട് ചെയ്യാം. വിഐ ഓഫർ ചെയ്യുന്ന 111 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനെക്കുറിച്ച് വിശദമായി മനസിലാക്കുവാൻ തുടർന്ന് വായിക്കുക.

111 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ
120 രൂപയിൽ താഴെ വിലയുള്ള മൂന്നാമത്തെ വിഐ പ്രീപെയ്ഡ് പ്ലാൻ ആണിത്. 31 ദിവസത്തെ വാലിഡിറ്റിയാണ് 111 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് ഉള്ളത്. മറ്റ് രണ്ട് പ്ലാനുകളെയും അപേക്ഷിച്ച് വാലിഡിറ്റിയിലും മൊത്തം ടോക്ക്ടൈമിലും 111 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ വ്യത്യസ്തമാണ്.

111 രൂപ വിലയുള്ള വിഐ പ്രീപെയ്ഡ് പ്ലാൻ 200 എംബി ഡാറ്റയാണ് ഓഫർ ചെയ്യുന്നത്. 111 രൂപ മൂല്യമുള്ള ടോക്ക്ടൈമും ഈ വിഐ പ്രീപെയ്ഡ് പ്ലാൻ നൽകുന്നു. സെക്കൻഡിന് 2.5 പൈസ എന്ന നിരക്കിലാണ് ഈ ടോക്ക്ടൈം ഓഫർ എന്ന് മനസിലാക്കുക. എസ്എംഎസ് ആനുകൂല്യം ഇല്ലാതെ തന്നെ പോർട്ട് ചെയ്യാൻ ഉള്ള സൌകര്യം 111 രൂപയുടെ പ്ലാനിലും ലഭ്യമാണ്. യൂസേഴ്സിന് 1900 എന്ന നമ്പരിലേക്ക് എസ്എംസ് അയച്ച് പോർട്ട് ചെയ്യാം.

പോർട്ടിങ് സൌകര്യം
കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളിൽ എസ്എംഎസ് ആനുകൂല്യങ്ങൾ നൽകാത്ത കാര്യം ശ്രദ്ധിച്ചിരിക്കും. എസ്എംഎസ് ആനുകൂല്യങ്ങൾ ഇല്ലാത്തതിനാൽ തന്നെ പോർട്ട് ചെയ്ത് വേറെ കാരിയറിലേക്ക് പോകാൻ സാധാരണ ഉപയോക്താക്കൾക്ക് കഴിയാറില്ല. ഇത് ഒരു തരത്തിലും അംഗീകരിക്കാൻ പാടില്ലാത്ത കാര്യമാണ്. വലിയ റീചാർജുകൾ ചെയ്യാൻ കാശില്ലാത്തവരെ മറ്റൊരു കമ്പനിയുടെ സർവീസ് തിരഞ്ഞെടുക്കാൻ അനുവദിക്കാത്തത് ഒരു മനുഷ്യവകാശ പ്രശ്നം പോലെ കാണേണ്ടതുണ്ട്.

ഈ സമീപനം കാണിക്കുന്ന മറ്റ് സ്വകാര്യ കമ്പനികൾക്ക് മാതൃകയാണ് വിഐ. എസ്എംഎസ് ആനുകൂല്യങ്ങൾ നൽകാത്തപ്പോൾ തന്നെ യൂസേഴ്സിന് പോർട്ട് ചെയ്യാനുള്ള സൌകര്യം വിഐ തങ്ങളുടെ നിരക്ക് കുറഞ്ഞ പ്ലാനുകൾക്ക് ഒപ്പം ഓഫർ ചെയ്യുന്നുണ്ട്. നേരത്ത പറഞ്ഞ മൂന്ന് പ്ലാനുകളിലും ഈ സൌകര്യം ലഭ്യമാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470