എയർടെലും ജിയോയും ഇതെന്ത് ഭാവിച്ചാണ്? ഇഷ്ടപ്പെട്ടതെല്ലാം വെട്ടിനിരത്തിയാൽ പിന്നെ ഞങ്ങളെന്ത് ചെയ്യും?

|

രാജ്യത്തെ ടെലിക്കോം രംഗത്ത് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള കമ്പനികളാണ് റിലയൻസ് ജിയോയും ഭാരതി എയർടെലും. ഈ രണ്ട് കമ്പനികളും നിരക്കുകളിലും പ്ലാനുകളിലും വരുത്തുന്ന മാറ്റങ്ങൾ എക്കാലത്തും യൂസേഴ്സിനെ ബാധിക്കാറുണ്ട്. അത് നല്ല രീതിയിലായും ശരി ചീത്ത രീതിയിലായാലും ശരി. അത്തരത്തിൽ ഈ രണ്ട് ടെലിക്കോം കമ്പനികളും കൊണ്ട് വരുന്ന വലിയ മാറ്റങ്ങളിലൊന്നാണ് തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളിൽ നിന്ന് Disney+ Hotstar ആനുകൂല്യങ്ങൾ ഒഴിവാക്കുന്നത്. ഇതിനുള്ള കാരണങ്ങൾ പരിശോധിക്കുന്നതിന് മുമ്പ് നീക്കം ചെയ്തതും മാറ്റം വരുത്തിയതുമായ പ്ലാനുകൾ നോക്കാം.

 

റിലയൻസ് ജിയോ

റിലയൻസ് ജിയോ

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ ഓഫർ ചെയ്തിരുന്ന പ്ലാനുകൾ എല്ലാം തന്നെ നേരത്തെ കമ്പനി നീക്കം ചെയ്തിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രീമിയം സബ്സ്ക്രിപ്ഷൻ ഓഫർ ചെയ്തിരുന്ന രണ്ട് പ്ലാനുകൾ മാത്രമാണ് അവശേഷിച്ചിരുന്നത്. ഇപ്പോൾ ഇതും നീക്കം ചെയ്തതോടെ പ്രീപെയ്ഡ് പ്ലാനിനൊപ്പം ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ലഭിക്കുന്ന ഒറ്റ പ്ലാൻ പോലും ജിയോ പ്രീപെയ്ഡ് യൂസേഴ്സിന് ലഭ്യമല്ലാതായിരിക്കുകയാണ്.

റിലയൻസ് ജിയോ നീക്കം ചെയ്ത പ്ലാനുകൾ

റിലയൻസ് ജിയോ നീക്കം ചെയ്ത പ്ലാനുകൾ

1,499 രൂപ, 4,199 രൂപ നിരക്കുകളിൽ ലഭ്യമാക്കിയിരുന്ന പ്ലാനുകളാണ് ജിയോ നീക്കം ചെയ്തിരിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രീമിയം സബ്സ്ക്രിപ്ഷനാണ് ഈ രണ്ട് പ്ലാനുകളും ഓഫർ ചെയ്തിരുന്നത്. സൌജന്യമായി റീചാർജ് പ്ലാനിനൊപ്പം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ നേടാൻ ജിയോ യൂസേഴ്സിന് ഉണ്ടായിരുന്ന അവസാന വഴികളായിരുന്നു ഈ പ്ലാനുകൾ.

ബോണസ് ഡാറ്റയാണ് പ്രത്യേകത; ലിമിറ്റഡ് പിരീയഡ് ഓഫറുമായി VIബോണസ് ഡാറ്റയാണ് പ്രത്യേകത; ലിമിറ്റഡ് പിരീയഡ് ഓഫറുമായി VI

1,499 രൂപയുടെ പ്ലാൻ
 

1,499 രൂപയുടെ പ്ലാൻ

2 ജിബി ഡെയിലി ഡാറ്റയാണ് 1,499 രൂപ വിലയുള്ള പ്ലാനിൽ റിലയൻസ് ജിയോ ഓഫർ ചെയ്തിരുന്നത്. 84 ദിവസത്തെ വാലിഡിറ്റിയും ഈ പ്ലാൻ ഓഫർ ചെയ്തിരുന്നു. എന്നാൽ ഒപ്പം ലഭിച്ചിരുന്ന ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷന് ഒരു വർഷത്തെ വാലിഡിറ്റിയും ലഭിച്ചിരുന്നു. അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യങ്ങളും പ്രതിദിനം 100 എസ്എംഎസുകളും 1,499 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ പാക്ക് ചെയ്തിരുന്നു. ഒപ്പം ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ലഭ്യമാക്കിയിരുന്നു.

4,199 രൂപയുടെ പ്ലാൻ

4,199 രൂപയുടെ പ്ലാൻ

3 ജിബി ഡെയിലി ഡാറ്റയാണ് 4,199 രൂപയുടെ പ്ലാനിൽ റിലയൻസ് ജിയോ ഓഫർ ചെയ്തിരുന്നത്. 365 ദിവസത്തെ വാലിഡിറ്റി ലഭിച്ചിരുന്ന ഓഫറിനൊപ്പമുണ്ടായിരുന്ന ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ഒരു വർഷത്തെ കാലാവധിയിലാണ് വന്നിരുന്നത്. ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷൻ, പ്രതിദിനം 100 എസ്എംഎസുകൾ, വോയ്സ് കോളിങ് ആനുകൂല്യങ്ങൾ എന്നിവയും 4,199 രൂപയുടെ പ്ലാൻ ലഭ്യമാക്കിയിരുന്നു.

ഭാരതി എയർടെൽ

ഭാരതി എയർടെൽ

ജിയോയ്ക്ക് ശേഷം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആനുകൂല്യം തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളിൽ നിന്ന് നീക്കം ചെയ്ത രണ്ടാമത്തെ കമ്പനിയാണ് എയർടെൽ. രണ്ട് കമ്പനികളുടെയും നടപടികളിലുള്ള വ്യത്യാസം ജിയോ, ആ പ്ലാനുകൾ അപ്പാടെ ഒഴിവാക്കിയപ്പോൾ പ്ലാനുകൾ നിലനിർത്തി അതിലെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആനുകൂല്യം മാത്രം നീക്കം ചെയ്യുകയാണ് എയർടെൽ ചെയ്തത്. അതേ സമയം രണ്ട് പ്ലാനുകളിൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആനുകൂല്യം നിലനിർത്തിയിട്ടുമുണ്ട്.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ലഭ്യമാകുന്ന എയർടെൽ പ്ലാനുകൾ

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ലഭ്യമാകുന്ന എയർടെൽ പ്ലാനുകൾ

499 രൂപയും 3359 രൂപയും വില വരുന്ന എയർടെൽ പ്ലാനുകൾക്കൊപ്പം മാത്രമാണ് ഇനി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആനുകൂല്യം ലഭ്യമാകുക. 28 ദിവസം വാലിഡിറ്റിയുള്ള 2 ജിബി ഡെയിലി ഡാറ്റ പ്ലാനാണ് 499 രൂപയുടേത്. ആമസോൺ പ്രൈം മൊബൈൽ സബ്സ്ക്രിപ്ഷൻ ഓഫർ ചെയ്യുന്ന 2.5 ജിബി വാർഷിക പ്ലാനാണ് 3359 രൂപയ്ക്ക് ലഭ്യമാകുന്നത്. 181 രൂപ, 399 രൂപ, 599 രൂപ, 839 രൂപ, 2999 രൂപ നിരക്കുകളിൽ വരുന്ന പ്ലാനുകളിൽ നിന്നാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആനുകൂല്യം ഒഴിവാക്കിയത്.

500 രൂപയിൽ താഴെയുള്ള കിടിലൻ Recharge Plans; മത്സരം എയർടെലും വിഐയും ജിയോയും ബിഎസ്എൻഎല്ലും തമ്മിൽ500 രൂപയിൽ താഴെയുള്ള കിടിലൻ Recharge Plans; മത്സരം എയർടെലും വിഐയും ജിയോയും ബിഎസ്എൻഎല്ലും തമ്മിൽ

എയർടെലും ജിയോയും ഇത് എന്ത് ഭാവിച്ച്?

എയർടെലും ജിയോയും ഇത് എന്ത് ഭാവിച്ച്?

ടെലിക്കോം കമ്പനികളുമായുള്ള പങ്കാളിത്തം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് രാജ്യത്ത് വലിയ രീതിയിലുള്ള വളർച്ച നേടാൻ സഹായിച്ചിട്ടുണ്ട്. ഡിജിറ്റൽ കണ്ടന്റ് പ്ലാറ്റ്ഫോമുകളിൽ കൂടുതൽ പണം ഇറക്കുന്ന റിലയൻസിന് ജിയോ കസ്റ്റമേഴ്സിനെ ആ പ്ലാറ്റ്ഫോമുകളിലേക്ക് വഴി തിരിച്ചുവിടാനുള്ള ആഗ്രഹമായിരിക്കാം ഈ നീക്കങ്ങൾക്ക് പിന്നിലെന്നാണ് വിലയിരുത്തലുകൾ.

ഡിജിറ്റൽ കണ്ടന്റ് മേഖല

ഐപിഎൽ സ്ട്രീമിങ് റൈറ്റ്സ് റിലയൻസിന്റെ വയാകോം18 അടുത്തിടെ സ്വന്തമാക്കിയിരുന്നു. ഇതും ജിയോയുടെ കണക്ക് കൂട്ടലുകളെ സ്വാധീനിക്കുന്നുണ്ടാവാം. ജിയോയുടെ ലക്ഷ്യങ്ങൾ വ്യക്തമാണെങ്കിലും എയർടെലിന്റെ നീക്കത്തിന് പിന്നിലുള്ള കാരണങ്ങളിൽ വ്യക്തതക്കുറവുണ്ട്. ഡിജിറ്റൽ കണ്ടന്റ് മേഖലയിലേക്കുള്ള പടർന്ന് കയറ്റത്തിന് തന്നെയാണ് സാധ്യത. കൂടുതൽ ഒടിടി പ്ലാനുകൾ പിന്നീട് അവതരിപ്പിക്കാനും സാധ്യതയുണ്ട്.

Best Mobiles in India

English summary
Changes in rates and plans by Reliance Jio and Bharti Airtel always affect users, whether good or bad. One of the major changes that these two telecom companies will be implementing is the removal of Disney+ and Hotstar benefits from their prepaid plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X