വേണ്ടതെല്ലാം ഇവിടുണ്ട്; പിന്നെന്തിന് മറ്റ് പ്ലാനുകൾ? അറിയാം ഈ അടിപൊളി വിഐ ഓഫറിനെക്കുറിച്ച്

|

രാജ്യത്തെ എല്ലാ ടെലിക്കോം കമ്പനികളും തങ്ങളുടെ യൂസേഴ്സിനായി നിരവധി പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകളും ഓഫറുകളും വൌച്ചറുകളും ഒക്കെ നൽകുന്നു. മിക്കവാറും പ്ലാനുകൾ എല്ലാം ഏതെങ്കിലും ഒരു ആനുകൂല്യത്തിൽ മാത്രമാകും മെച്ചപ്പെട്ട് നിൽക്കുക. ഉദാഹരണത്തിന് ഡാറ്റ സെൻട്രിക്ക് ആയി വരുന്ന പ്ലാനുകൾ കൂടുതൽ ഡാറ്റ ആനുകൂല്യങ്ങൾ നൽകുമ്പോൾ മറ്റ് ആനുകൂല്യങ്ങളിൽ പിന്നോട്ട് പോകുന്നു. വാലിഡിറ്റി കേന്ദ്രീകരിച്ച് വരുന്ന പ്ലാനുകൾ ഡാറ്റ അടക്കമുള്ള ആനുകൂല്യങ്ങളിൽ പിന്നോട്ട് പോകുന്നതും പതിവ് കാഴ്ചയാണ്.

 

വിഐ

യൂസേഴ്സിന് ആവശ്യമായ എല്ലാ ആനുകൂല്യങ്ങളും നൽകുന്ന ചില പ്ലാനുകളും ടെലിക്കോം കമ്പനികൾ ഓഫർ ചെയ്യുന്നുണ്ട്. രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ടെലിക്കോം കമ്പനിയായ വിഐ ഓഫർ ചെയ്യുന്ന അത്തരത്തിൽ ഒരു പ്ലാനിനെക്കുറിച്ചാണ് ഈ ലേഖനം. വിഐ അഥവാ വോഡഫോൺ ഐഡിയ നിരവധി മികച്ച പ്രീപെയ്ഡ് പ്ലാനുകൾ തങ്ങളുടെ യൂസേഴ്സിന് ഓഫർ ചെയ്യുന്നു. നേരത്തെ പറഞ്ഞത് പോലെ യൂസേഴ്സിന് ആവശ്യമുള്ള എല്ലാ ആനുകൂല്യങ്ങളും നൽകുന്ന പ്ലാനും വിഐ ഓഫർ ചെയ്യുന്നുണ്ട്. എന്നാൽ ഈ പ്ലാനിന് അൽപ്പം നിരക്ക് കൂടുതൽ ആണെന്ന കാര്യവും യൂസേഴ്സ് മനസിലാക്കിയിരിക്കണം.

ഒരിക്കൽ റീചാർജ് ചെയ്താൽ പിന്നെ തിരിഞ്ഞ് നോക്കണ്ട; ജിയോയുടെ കിടിലൻ പ്ലാനുകൾഒരിക്കൽ റീചാർജ് ചെയ്താൽ പിന്നെ തിരിഞ്ഞ് നോക്കണ്ട; ജിയോയുടെ കിടിലൻ പ്ലാനുകൾ

പ്ലാൻ

അൽപ്പം വില കൂടിയ പ്ലാൻ സെലക്റ്റ് ചെയ്യാൻ തയ്യാറാകുന്ന യൂസേഴ്സിന് മികച്ച വാലിഡിറ്റി, അൺലിമിറ്റഡ് വോയ്സ് കോളിങ്, പ്രതിദിനം 100 എസ്എംഎസുകൾ, പ്രതിദിന ഡാറ്റ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയെല്ലാം ആവശ്യമായി വരും. വിഐയുടെ 3,099 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഈ ആവശ്യങ്ങൾ എല്ലാം നിറവേറ്റാൻ ഏറ്റവും അനുയോജ്യമായ പ്രീപെയ്ഡ് പ്ലാൻ ആണ്.

3,099 രൂപ
 

3,099 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ, 365 ദിവസത്തെ വാലിഡിറ്റിയാണ് യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റയും 3,099 രൂപയുടെ വാർഷിക പ്ലാൻ ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിന് ഒപ്പം ലഭിക്കും. പ്രതിദിനം 100 എസ്എംഎസുകളും 3,099 രൂപയുടെ വാർഷിക പ്ലാൻ യൂസേഴ്സിന് ഓഫർ ചെയ്യുന്നു.

56 ദിവസം വാലിഡിറ്റിയും 500 രൂപയിൽ താഴെ വിലയും; അറിയാം ഈ അടിപൊളി എയർടെൽ പ്ലാനിനെക്കുറിച്ച്56 ദിവസം വാലിഡിറ്റിയും 500 രൂപയിൽ താഴെ വിലയും; അറിയാം ഈ അടിപൊളി എയർടെൽ പ്ലാനിനെക്കുറിച്ച്

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ

എന്നാൽ ആനുകൂല്യങ്ങളുടെ പട്ടിക ഇവിടെ അവസാനിക്കുന്നില്ല. ഉപയോക്താക്കൾക്ക് ഒരു വർഷത്തേക്ക് സൗജന്യ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ക്ലെയിം ചെയ്യാം ( സാധാരണ 499 രൂപ വില വരുന്ന സബ്സ്ക്രിപ്ഷൻ ആണിത് ). വിഐ മൂവീസ് & ടിവിയിലേക്കും യൂസേഴ്സിന് ആക്സസ് ലഭിക്കുന്നു. വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും യൂസേഴ്സിന് ലഭിക്കും.

ബിഞ്ച് ഓൾ നൈറ്റ് ഓഫർ

ഈ ആനുകൂല്യങ്ങളിൽ ബിഞ്ച് ഓൾ നൈറ്റ് ഓഫർ, വീക്കെൻഡ് ഡാറ്റ റോൾ ഓവർ, ഡാറ്റ ഡിലൈറ്റ്സ് എന്നിവയും ഉൾപ്പെടുന്നുണ്ട്. 2021ൽ താരിഫ് വർധന നടപ്പാക്കിയപ്പോൾ കമ്പനി അവതരിപ്പിച്ച പുതിയ ഓഫറായിരുന്നു ഡാറ്റ ഡിലൈറ്റ്സ്. ഡാറ്റ ഡിലൈറ്റ്സ് ഓഫറിനൊപ്പം ഉപയോക്താക്കൾക്ക് എല്ലാ മാസവും 2 ജിബി ബാക്കപ്പ് ഡാറ്റ ലഭിക്കും. നേരത്തെ പറഞ്ഞത് പോലെ യൂസേഴ്സിന് ആവശ്യമായ എല്ലാ കാര്യങ്ങളും നൽകുന്ന പ്ലാൻ ആണ് 3,099 രൂപയുടെ വിഐ ഓഫർ.

ബിഎസ്എൻഎല്ലിന്റെ 400 രൂപ മുതൽ 700 രൂപ വരെ വിലയുള്ള കിടിലൻ പ്ലാനുകൾബിഎസ്എൻഎല്ലിന്റെ 400 രൂപ മുതൽ 700 രൂപ വരെ വിലയുള്ള കിടിലൻ പ്ലാനുകൾ

പ്രീപെയ്ഡ്

മികച്ച പ്രീപെയ്ഡ് പ്ലാനുകളാണ് വിഐ നൽകുന്നത്. സൗജന്യങ്ങളും അധിക ഓഫറുകളും / ആനുകൂല്യങ്ങളും കണക്കിലെടുത്താൽ വിഐ പ്ലാനുകൾ കൂടുതൽ മികവ് പുലർത്തുന്നു. വിഐയുടെ പ്രീപെയ്ഡ് പ്ലാനുകൾ ജിയോയെ അപേക്ഷിച്ച് നോക്കുമ്പോൾ അൽപ്പം ചെലവ് കൂടിയവയാണ്. എന്നാൽ വിഐ പ്ലാനുകളുടെ സവിശേഷതയായ അധിക ആനുകൂല്യങ്ങൾ ആ പ്രീപെയ്ഡ പ്ലാനുകളെ മൂല്യവത്താക്കുന്നു. അതേ സമയം നെറ്റ്‌വർക്ക് എക്സ്പീരിയൻസിന്റെ കാര്യത്തിൽ, ജിയോയോ എയർടെലോ തങ്ങളുടെ ഉപഭോക്താക്കൾക്ക് ഡെലിവർ ചെയ്യുന്നത് പോലെ മികച്ച പ്രകടനം ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഉള്ള വിഐ ഉപയോക്താക്കൾക്ക് ലഭിക്കണം എന്നില്ല. പക്ഷെ ആവശ്യങ്ങൾക്ക് പര്യാപ്തമായിരിക്കുകയും ചെയ്യും.

Best Mobiles in India

English summary
VI or Vodafone Idea, the third largest private telecom company in the country, offers its users a number of excellent prepaid plans. VI also offers a plan that provides all the benefits that users need.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X