Home
News

ഓർഡിനറിയോ, ഫാസ്റ്റ് പാസഞ്ചറോ അ‌ല്ല, ജിയോ ​എയർഫൈബർ മിന്നലാണ് മിന്നൽ!

ട്രെയിനെ ഓടിത്തോൽപ്പിക്കുന്ന 'ഒരു ഒന്നൊന്നര മുതൽ' എന്ന് കെഎസ്ആർടിസി മിന്നൽ ബസുകളെ വിശേഷിപ്പിക്കുന്നത് നാം കേട്ടിട്ടുണ്ട്. സാങ്കേതികമായി ഒരു പരിധി വരെ ആ വിശേഷണത്തിൽ കുറച്ച് സത്യവുമുണ്ട്. ഇന്ന് കേരളത്തിലൂടെ സർവീസ് നടത്തുന്ന യാത്രാ ബസുകളിൽ ഏറ്റവുമധികം വേഗമുള്ള ബസ് കെഎസ്ആർടിസിയുടെ മിന്നലുകൾ ആണെന്നതിൽ സംശയമില്ല.

വേഗതയുടെ പര്യായമായി ഇന്ന് മലയാളികളോട് പറയാൻ പറ്റുന്ന ഏറ്റവും നല്ലപേര് മിന്നൽ തന്നെയാണ്. സാക്ഷാൽ മിന്നൽ പോലും അ‌ക്കാര്യത്തിൽ കെഎസ്ആർടിസി മിന്നലിന് പിന്നിലേ വരൂ. മിന്നലിനെ അ‌റിയാത്ത മലയാളി മലയാളിയല്ല എന്ന് പറയേണ്ടിവരും. എന്നാൽ അ‌ധികം ​വൈകാതെ ഈ മിന്നൽ വേഗത്തിന്റെ അ‌വകാശം കെഎസ്ആർടിസിക്ക് നഷ്ടമാകും.

ഓർഡിനറിയോ, ഫാസ്റ്റ് പാസഞ്ചറോ അ‌ല്ല, ജിയോ ​എയർഫൈബർ മിന്നലാണ് മിന്നൽ!

പകരം മറ്റൊരാൾ ഈ മിന്നൽ വേഗത്തിന്റെ പട്ടം സ്വന്തമാക്കും. ഇന്ത്യൻ വ്യവസായ രംഗത്തെ അ‌തികായനായ മുകഷേ് അ‌ംബാനിയുടെ സ്വന്തം ജിയോ എയർ​ഫൈബർ ആകും ഈ മിന്നൽ വേഗത്തിന്റെ പുതിയ അ‌വകാശി. ബ്രോഡ്ബാൻഡ് രംഗത്തെ പാരമ്പര്യ സങ്കൽപങ്ങളെയും രീതികളെയുമെല്ലാം തൂത്തെറിയാൻ പാകത്തിൽ ജിയോ എയർ​ഫൈബർ സേവനങ്ങൾ എത്തുന്ന വിവരം അ‌ടുത്തിടെ ഉറപ്പിക്കപ്പെട്ടിരുന്നു.

അ‌തിനുശേഷം ജിയോ എയർ​ഫൈബർ ആണ് ബ്രോഡ്ബാൻഡ് വിപണിയിലെയും ഇന്റർനെറ്റ് സേവന രംഗത്തെയും മുഖ്യ ചർച്ചാവിഷയം. 1.5ജിഗാ​ബൈറ്റ് വേഗത്തിലാണ് വീടുകളിലേക്ക് ഇന്റർനെറ്റ് എത്തിക്കുന്നത് എന്നതാണ് ജിയോ എയർ​ഫൈബറിന്റെ ഏറ്റവും പ്രധാന ​ഹൈലറ്റ്. അ‌തിവേഗ 5ജിയുടെ വേഗം മൊ​ബൈൽ ഉടമകൾക്ക് മാത്രമല്ല. വീട്ടിലുള്ളവർക്ക് ​ഒന്നാകെയും ആസ്വദിക്കാൻ കഴിയും വിധമാണ് ജിയോ എയർ​ഫൈബർ സേവനം എത്തുന്നത്.

ഓർഡിനറിയോ, ഫാസ്റ്റ് പാസഞ്ചറോ അ‌ല്ല, ജിയോ ​എയർഫൈബർ മിന്നലാണ് മിന്നൽ!

എയർ​ഫൈബർ നെറ്റ്‌വർക്കിന്റെ ശക്തി പോർട്ടബിൾ റൂട്ടറുകളേക്കാൾ വളരെ ശക്തമായിരിക്കും. കൂടാതെ എയർ​ഫൈബറിന്റെ ഡി​വൈസ് വീട്ടിലെ ഒരു 5ജി ഹോട്ട്സ്പോട്ട് കേന്ദ്രമായി മാറും. എയർ​ഫൈബർ ഉപയോഗിച്ച്, വീടോ ഓഫീസോ ഗിഗാബിറ്റ് സ്പീഡ് ഇന്റർനെറ്റിലേക്ക് വേഗത്തിൽ ബന്ധിപ്പിക്കാം. ഒരു ആപ്പ് വഴി ഇത് മാനേജ് ചെയ്യാനും സാധിക്കും. വെബ്‌സൈറ്റുകളോ ഉപകരണങ്ങളോ ബ്ലോക്ക് ചെയ്യാൻ ആപ്പ് രക്ഷിതാക്കളെ അനുവദിക്കും.

വയറുകളുടെ നൂലാമാലകളാൽ വീടിനെ അ‌ലങ്കോലമാക്കില്ല എന്നതാണ് ജിയോ എയർ​ഫൈബറിന്റെ മറ്റൊരു പ്രധാന സവിശേഷത. നിലവിൽ ജിയോയും എയർടെലും 5ജി സേവനങ്ങൾ അ‌തിവേഗം വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനോടകം ഏതാണ്ട് മൂവായിരത്തിലേറെ നഗരങ്ങളിൽ 5ജി എത്തിക്കഴിഞ്ഞു. ജിയോയുടെ 5ജി വ്യാപനം പൂർത്തിയാകുന്ന മുറയ്ക്ക് തന്നെ ജിയോ എയർ​ഫൈബർ സേവനങ്ങളും ആരംഭിക്കാൻ കമ്പനി തയാറെടുത്തുകൊണ്ടിരിക്കുകയാണ്.

റിലയൻസ് ജിയോയുടെ 45-ാം വാർഷിക പൊതുയോഗത്തിൽ ജിയോ എയർഫൈബർ അനാച്ഛാദനം ചെയ്‌തിരുന്നു. മറ്റുള്ളവർ ചിന്തിച്ച് എത്തുംമുമ്പേ പ്രവൃത്തിയിൽ എത്തിച്ചു എന്നതാണ് ജിയോ എയർ​ഫൈബറിന്റെ ഒരു പ്രത്യേകതയായി എടുത്തുപറയാനുള്ളത്. 5ജി വീടുകളിലേക്ക് എത്തിക്കുന്നതിനെപ്പറ്റി എതിരാളികൾ ഇപ്പോഴാകും ചിന്തിച്ചുതുടങ്ങിയിട്ടുണ്ടാകുക. ഇതിനോടകം അ‌വർ ആലോചന തുടങ്ങിയെങ്കിൽപ്പോലും ജിയോ അ‌ക്കാര്യത്തിൽ ഏറെ മുന്നേറിക്കഴിഞ്ഞു.

ഓർഡിനറിയോ, ഫാസ്റ്റ് പാസഞ്ചറോ അ‌ല്ല, ജിയോ ​എയർഫൈബർ മിന്നലാണ് മിന്നൽ!

എന്തായാലും വീടുകളിലേക്ക് മിന്നൽ വേഗത്തിൽ ജിയോ എയർ​ഫൈബർ എത്തുന്നതോടെ രാജ്യത്തെ ബ്രോഡ്ബാൻഡ് സേവന രംഗത്ത് അ‌ടിമുടി പൊളിച്ചെഴുത്ത് ഉണ്ടാകുമെന്നുറപ്പാണ്. വയർഡ് കണക്ഷനില്ലാതെ തന്നെ ഫൈബർ പോലെയുള്ള വേഗതയാണ് ജിയോ എയർഫൈബർ വാഗ്ദാനം ചെയ്യുന്നത്. പ്ലഗ് ഇൻ ചെയ്യുക, ഓണാക്കുക, ഡാറ്റ ആസ്വദിച്ച് തുടങ്ങുക എന്നവിധത്തിൽ ലളിതവും ശക്തവുമാണ് ജിയോ എയർ​ഫൈബർ എന്നാണ് കമ്പനി പറയുന്നത്.

ട്രൂ 5G ഉപയോഗിച്ച് അൾട്രാ-ഹൈ-സ്പീഡ് ഇൻറർനെറ്റിലേക്ക് കണക്‌റ്റ് ചെയ്‌തിരിക്കുന്ന ഒരു വ്യക്തിഗത വൈഫൈ ഹോട്ട്‌സ്‌പോട്ട് ജിയോ എയർ​ഫൈബർ വീടുകളിൽ ​ഒരുക്കുന്നു. വീട്ടാവശ്യങ്ങൾ എന്നതുപോലെ ഓഫീസ് ആവശ്യങ്ങൾക്കായും ജിയോ എയർ​ഫൈബർ അ‌നുയോജ്യമാണ്. നിലവിൽ സ്മാർട്ട്ഫോൺ ഉടമകൾക്ക് മാത്രമാണ് 5ജി വേഗത ആസ്വദിക്കാൻ സാധിക്കുക. എന്നാൽ ജിയോ എയർ​ഫൈബർ എത്തുന്നതോടെ വീടുകളിലും 5ജി വേഗം എത്തും.

ജിയോ എയർഫൈബറിൽ ഉപയോക്താക്കൾ പുതിയ 5ജി സിം ഇൻസ്റ്റാൾ ചെയ്യണം, മറ്റേതൊരു ജിയോ ഫൈബർ സേവനത്തെയും പോലെയാണ്, ജിയോ എയർ​​ഫൈബറും. എന്നാൽ വേഗത മറ്റുള്ളവയിൽനിന്ന് വളരെ കൂടുതൽ ആയിരിക്കും എന്നുമാത്രം. വയർലെസ് ജിയോ എയർഫൈബർ ഡി​വൈസ് എവിടേക്കും എളുപ്പത്തിൽ മാറ്റാൻ കഴിയും എന്നതാണ് ഉപയോക്താവിനുണ്ടാകുന്ന മറ്റൊരു സൗകര്യം.

ഒരു "വയർലെസ്" സംവിധാനം ആയതിനാൽ പരമ്പരാഗത റൂട്ടറുകളിൽ നിന്ന് വ്യത്യസ്തമായി ജിയോ എയർ​ഫൈബർ റൂട്ടർ സജ്ജീകരിക്കുന്നതിന് ഉപയോക്താക്കൾക്ക് ഒരു സാങ്കേതിക വിദഗ്ദ്ധന്റെ ആവശ്യമില്ല. ഒറ്റ നിലയിൽ 1000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ വൈഫൈ കണക്റ്റിവിറ്റി നൽകാൻ ജിയോ എയർ ​ഫൈബറിന് കഴിയും.

എന്നാകും ജിയോ ​എയർ​ഫൈബർ പുറത്തിറക്കുക എന്നത് കമ്പനി വ്യക്തമാക്കിയിട്ടില്ല. 5ജി വ്യാപനം 2023 അ‌വസാനത്തോടെ പൂർത്തിയാക്കും എന്നാണ് ജിയോ പ്രഖ്യാപിച്ചിട്ടുള്ളത്. പ്രതീക്ഷിച്ച വേഗത്തിൽത്തന്നെ 5ജി വ്യാപനം മുന്നേറുന്നുമുണ്ട്. അ‌തിനാൽ ഈ വർഷം അ‌വസാനത്തോടെ തന്നെ, അ‌തായത് നാലഞ്ച് മാസത്തിനുള്ളിൽ ജിയോ എയർ​ഫൈബർ മിന്നൽ വേഗത്തിൽ ഡാറ്റയുമായി വീട്ടിലേക്ക് എത്തും.

More from GizBot

Best Mobiles in India

English summary
Jio is preparing to bring 5G speed to homes through its Jio AirFiber service. 1.5 gigabit speeds are the main attraction of Jio AirFiber. The power of an AirFiber network can be much stronger than that of portable routers. And AirFiber's device can become a 5G hotspot in the home. Jio AirFiber can also be managed through an app.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X