Airtel Plans: ഈ അടിപൊളി ഒടിടി പ്ലാറ്റ്ഫോമിലേക്ക് ആക്സസ് നൽകുന്ന എയർടെൽ പ്ലാനുകളെക്കുറിച്ചറിയാം
രാജ്യത്തെ ടെലിക്കോം വിപണിയിൽ കടുത്ത മത്സരം നടക്കുന്നതിനാൽ തന്നെ ഓരോ ഓപ്പറേറ്റർമാരും തങ്ങളുടെ പ്ലാനുകൾക്കൊപ്പം മികച്ച ആനുകൂല്യങ്ങൾ നൽകാൻ ശ്രദ്ധിക്കുന്നുണ്ട്. ഒടിടി ഓഫറുകളാണ് ഇത്തരത്തിൽ ലഭിക്കുന്ന ആനുകൂല്യങ്ങളിൽ ഏറ്റവും ആകർഷകമായവ. ജിയോ, എയർടെൽ, വിഐ എന്നീ ടെലിക്കോം ഓപ്പറേറ്റർമാരെല്ലാം വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സൌജന്യ ആക്സസ് തങ്ങളുടെ പ്ലാനുകൾക്കൊപ്പം ഓഫർ ചെയ്യുന്നു (Airtel Plans Offering SonyLIV).

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം ഓപ്പറേറ്ററായ എയർടെൽ നൽകുന്ന ഒടിടി ആനുകൂല്യങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് സോണിലിവ്. മലയാളത്തിലേത് അടക്കം മികച്ച സിനിമകളും മറ്റും സ്ട്രീം ചെയ്യുന്ന ജനപ്രിയമായ ഒടിടി പ്ലാറ്റ്ഫോമാണ് സോണിലിവ്. 299 രൂപ മുതൽ വില വരുന്ന എയർടെൽ പ്ലാനുകൾക്കൊപ്പം സോണിലിവ് ആക്സസ് യൂസേഴ്സിന് ലഭിക്കും. 719 രൂപ വരെയുള്ള പ്ലാനുകളിലാണ് ഈ ആനൂകൂല്യം ലഭിക്കുന്നത്. ഈ പ്ലാനുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

719 രൂപ പ്ലാൻ
എയർടെല്ലിന്റെ 719 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ 84 ദിവസത്തെ വാലിഡിറ്റി നൽകുന്ന പ്ലാനാണ്. ഈ പ്ലാനിലൂടെ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും ലോക്കൽ, എസ്ടിഡി ഭേദമില്ലാത്തെ അൺലിമിറ്റഡ് കോളുകൾ ലഭിക്കും. ദിവസവും 100 എസ്എംഎസുകളും 719 രൂപ വിലയുള്ള പ്ലാൻ ഓഫർ ചെയ്യുന്നു. ദിവസവും 1.5 ജിബി ഡാറ്റയും ഈ പ്ലാൻ നൽകുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 126 ജിബി ഡാറ്റയാണ് 719 രൂപ വിലയുള്ള പ്ലാൻ തിരഞ്ഞെടുക്കുന്ന യൂസേഴ്സിന് ലഭിക്കുന്നത്.

719 രൂപ പ്ലാൻ സൌജന്യ സോണിലിവ് സബ്ക്രിപ്ഷൻ നൽകുന്നുണ്ട്. പ്ലാനിന്റെ വാലിഡിറ്റി കാലയളവായ 84 ദിവസത്തേക്ക് തന്നെയാണ് സോണിലിവ് ആക്സസും ലഭിക്കുന്നത്. എയർടെൽ എക്‌സ്ട്രീം മൊബൈൽ പായ്ക്കിലൂടെയാണ് ഈ പ്ലാറ്റ്ഫോമിലേക്ക് യൂസേഴ്സിന് ആക്സസ് ലഭിക്കുന്നത്. ലൈവ് വീഡിയോയും ടെലിവിഷൻ കണ്ടന്റുകളും അടക്കം സ്ട്രീം ചെയ്യാവുന്ന പ്ലാറ്റ്ഫോമാണ് എക്സ്ട്രീം ആപ്പ്. വിങ്ക് മ്യൂസിക്ക്, സൌജന്യ ഹലോ ട്യൂണുകൾ എന്നിവയും 719 രൂപ വിലയുള്ള പ്ലാനിലൂടെ യൂസേഴ്സിന് ലഭിക്കും.

549 രൂപ പ്ലാൻ
എയർടെല്ലിന്റെ 549 രൂപ വിലയുള്ള പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയാണ് യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. 549 രൂപ വിലയുള്ള പ്ലാനിലൂടെ വരിക്കാർക്ക് ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളുകളും ലഭിക്കും. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ യൂസേഴ്സിന് ലഭിക്കും. പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്ന മികച്ച പ്ലാനാണ് ഇത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 112 ജിബി ഡാറ്റയാണ് പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്നത്.

549 രൂപ പ്ലാനിലൂടെ എയർടെൽ വരിക്കാർക്ക് സോണിലിവ് ആക്സസ് ലഭിക്കും. ഇത് ലഭിക്കാൻ എയർടെൽ എക്സ്ട്രീം ആപ്പിലേക്ക് ലോഗിൻ ചെയ്താൽ മാത്രം മതി. കൂടുതൽ ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് 549 രൂപയുടേത്. ഈ പ്ലാൻ സ്ട്രീമിങ് അടക്കമുള്ള കാര്യങ്ങൾക്ക് മതിയായ ഡാറ്റ നൽകുന്നുണ്ട്. വിങ്ക് മ്യൂസിക്ക്, സൌജന്യ ഹലോ ട്യൂണുകൾ, ഫാസ്റ്റ്ടാഗിൽ 100 രൂപ ക്യാഷ്ബാക്ക് എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും.

299 രൂപ പ്ലാൻ
ഒരു മാസത്തെ പ്ലാൻ ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് 299 രൂപയുടേത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്നു. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന ഈ പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 42 ജിബി ഡാറ്റയും വരിക്കാർക്ക് ലഭിക്കുന്നുണ്ട്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും.

299 രൂപയുടെ പ്ലാൻ എയർടെൽ എക്സ്ട്രീം ആപ്പ് സബ്ക്രിപ്ഷനുമായിട്ടാണ് വരുന്നത്. എക്സ്ട്രീം ആപ്പിലൂടെ സോണിലിവ്ലേക്ക് ആക്സസ് ലഭിക്കും. 28 ദിവസത്തെ ആക്സസാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. സൌജന്യ ഹലോ ട്യൂണുകൾ, വിങ്ക് മ്യൂസിക്കിലേക്ക് സൌജന്യ സബ്ക്രിപ്ഷൻ, ഫാസ്റ്റ്ടാഗിൽ 100 രൂപ ക്യാഷ്ബാക്ക് എന്നിവയെല്ലാം ഈ പ്ലാനിലൂടെ ലഭിക്കുന്നു. അപ്പോളോ 24|7 സർക്കിൾ ആക്സസും ഈ പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.

148 രൂപ പ്ലാൻ
148 രൂപയുടെ എയർടെൽ പ്ലാൻ അൺലിമിറ്റഡ് വിഭാഗത്തിൽ വരുന്ന പ്ലാനല്ല. ഇതൊരു ടോപ്പ് അപ്പ് പ്ലാനാണ്. നിലവിൽ ഏതെങ്കിലും റീചാർജ് പ്ലാൻ ഉപയോഗിക്കുന്ന ആളുകൾക്ക് മാത്രമേ ഈ പായ്ക്ക് ഉപയോഗിക്കാൻ സാധിക്കുകയുള്ളു. നിലവിലുള്ള അൺലിമിറ്റഡ് പ്ലാനിന്റെ വാലിഡിറ്റി വരെയാണ് ഈ പായ്ക്കിന്റെയും വാലിഡിറ്റി. ഈ ടോപ്പ് അപ്പ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 15 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. പ്രതിദിന ഡാറ്റ ലിമിറ്റ് തികയാതെ വരുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

ഈ ടോപ്പ് അപ്പ് റീചാർജ് പ്ലാനിലൂടെ 28 ദിവസത്തെ എയർടെൽ എക്‌സ്ട്രീം മൊബൈൽ പായ്ക്ക് ലഭിക്കുന്നു. ഈ ആപ്പ് ആക്സസിലൂടെ സോണിലിവ് കണ്ടന്റ് ആസ്വദിക്കാൻ സാധിക്കും. നിലവിൽ ഏതെങ്കിലും തരത്തിലുള്ള പ്രതിദിന ഡാറ്റ ആനുകൂല്യം നൽകുന്ന പ്ലാൻ ഉപയോഗിക്കുന്ന ആളാണ് നിങ്ങളെങ്കിൽ ആ ഡാറ്റ മിക്കവാറും ദിവസങ്ങളിൽ തികയാതെ വരുന്നുണ്ടെങ്കിൽ 148 രൂപ പ്ലാൻ റീചാർജ് ചെയ്യാം.


Click it and Unblock the Notifications








