4G Data Voucher | ഇതിലും കുറച്ച് ആരും ഡാറ്റ നൽകില്ല; ഏറ്റവും നിരക്ക് കുറഞ്ഞ 4ജി ഡാറ്റ വൌച്ചറുകൾ

|

ഇന്നത്തെ കാലത്ത് നാം റീചാർജ് ചെയ്യുമ്പോൾ ആദ്യ പരിഗണന നൽകുന്നത് സെലക്റ്റ് ചെയ്യുന്ന പ്ലാനിന് ഒപ്പം വരുന്ന ഡാറ്റ ആനുകൂല്യത്തിനാണ്. കൂടുതൽ ആളുകളും പ്രതിദിന ഡാറ്റ പ്ലാനുകൾ തിരഞ്ഞെടുക്കുന്നതിനും കാരണം ഡാറ്റ ആവശ്യങ്ങൾ തന്നെ. എന്നാൽ ഈ പ്രതിദിന 4ജി ഡാറ്റ പാക്കുകൾ കൊണ്ട് പലപ്പോഴും ഒന്നുമാകില്ലെന്നതാണ് വാസ്തവം (4G Data Voucher).

പോളിസി

ഫെയർ യൂസേജ് പോളിസി അനുസരിച്ച് നമ്മുക്ക് ലഭിക്കുന്ന ഡെയിലി ഡാറ്റ ബാലൻസ് ബലൂണിൽ നിന്ന് കാറ്റ് പോകുന്നത് പോലെയാണ് തീരുന്നത്. ഡാറ്റ ഉപയോഗം കൂടുന്നത് മുതൽ കമ്പനികളുടെ ഉഡായിപ്പുകൾ വരെ ഇതിന് കാരണമാണ്. ഇങ്ങനെ ഡാറ്റ ബാലൻസ് തീരുമ്പോൾ ഉപയോഗപ്പെടുത്താൻ കഴിയുന്നവയാണ് ഡാറ്റ വൌച്ചറുകൾ.

ഡാറ്റ വൌച്ചറുകൾ

റിലയൻസ് ജിയോ, ഭാരതി എയർടെൽ, ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് ( ബിഎസ്എൻഎൽ ), വോഡഫോൺ ഐഡിയ ( വിഐ ) ഇവയാണ് നിലവിൽ രാജ്യത്ത് ടെലിക്കോം സേവനങ്ങൾ നൽകുന്ന കമ്പനികൾ എന്ന് അറിയാമല്ലോ. ഈ ടെലിക്കോം കമ്പനികളെല്ലാം ധാരാളം ഡാറ്റ വൌച്ചറുകൾ തങ്ങളുടെ യൂസേഴ്സിന് ഓഫർ ചെയ്യുന്നുണ്ട്.

കുന്നോളം ഡാറ്റയും പോക്കറ്റ് കീറാത്ത നിരക്കുകളും; 500 രൂപയിൽ താഴെ വിലയുള്ള അടിപൊളി Broadband പ്ലാനുകൾകുന്നോളം ഡാറ്റയും പോക്കറ്റ് കീറാത്ത നിരക്കുകളും; 500 രൂപയിൽ താഴെ വിലയുള്ള അടിപൊളി Broadband പ്ലാനുകൾ

ഓഫറുകൾ

വളരെ ചെറിയ തുകയ്ക്കുള്ള ഓഫറുകൾ മുതൽ ഉയർന്ന നിരക്കുള്ള ഡാറ്റ വൌച്ചറുകൾ വരെ ഇന്ന് ലഭ്യമാണ്. രാജ്യത്തെ നാല് ടെലിക്കോം കമ്പനികളും ഓഫർ ചെയ്യുന്ന ഏറ്റവും അഫോർഡബിൾ ആയ 4ജി ഡാറ്റ വൌച്ചറുകൾ നിങ്ങളെ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ ലേഖനം. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

അധിക ഡാറ്റ ഉപയോഗം

20 രൂപയിൽ താഴെ വില വരുന്നവയാണ് ലിസ്റ്റിലുള്ള എല്ലാ വൌച്ചറുകളും. പോക്കറ്റിൽ ഓട്ടയിടാതെ അധിക ഡാറ്റ ഉപയോഗം സാധ്യമാക്കും എന്നതാണ് ഈ വൌച്ചറുകൾ കൊണ്ടുള്ള ഉപയോഗം. നമ്മെ കൊണ്ട് കൂടുതൽ റീചാർജ് ചെയ്യിപ്പിച്ച് ലാഭം കൂട്ടാൻ ഡാറ്റ വൌച്ചറുകൾ ടെലിക്കോം കമ്പനികളെ സഹായിക്കുന്നുമുണ്ട്. നെഗറ്റീവ് അടിക്കാതെ ഇവയുടെ വാലിഡിറ്റി, നിരക്ക് എന്നിവയെല്ലാം വിശദമായി നോക്കാം.

റിലയൻസ് ജിയോ

റിലയൻസ് ജിയോ

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയാണ് ഏറ്റവും നിരക്ക് കുറഞ്ഞ 4ജി ഡാറ്റ വൌച്ചർ അവതരിപ്പിക്കുന്നത്. വെറും 15 രൂപയ്ക്ക് ഒരു ജിബി 4ജി ഡാറ്റയാണ് ജിയോ ഓഫർ ചെയ്യുന്നത്. ഏറ്റവും ആകർഷകമായ ഘടകം പ്രത്യേകിച്ച് ഒരു വാലിഡിറ്റി പരിധി ഈ ജിയോ വൌച്ചറിന് ഇല്ലെന്നതാണ്. ബേസ് പ്ലാനിന്റെ വാലിഡിറ്റി കാലയളവ് വരെ 15 രൂപയുടെ ജിയോ 4ജി വൌച്ചറിനും വാലിഡിറ്റി ലഭിക്കും.

എയർടെൽ

എയർടെൽ

രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ടെലിക്കോം ടെലിക്കോം കമ്പനിയായ എയർടെലിന്റെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള 4ജി ഡാറ്റ വൌച്ചർ 19 രൂപയ്ക്കാണ് വരുന്നത്. 19 രൂപയുള്ള എയർടെൽ 4ജി വൌച്ചർ 1 ജിബി ഡാറ്റയും ഓഫർ ചെയ്യുന്നു. ഒരു ദിവസത്തെ വാലിഡിറ്റി മാത്രമാണ് ഈ വൌച്ചറിന് ലഭിക്കുന്നത്. റീചാർജ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ ആ ഡാറ്റ ഉപയോഗിച്ച് തീർക്കണമെന്ന് സാരം.

BSNL | ബിഎസ്എൻഎൽ രക്ഷപ്പെടാൻ യൂസേഴ്സും കനിയണം; അറിയാം ഈ സൂപ്പർ പ്ലാനുകളെക്കുറിച്ച്BSNL | ബിഎസ്എൻഎൽ രക്ഷപ്പെടാൻ യൂസേഴ്സും കനിയണം; അറിയാം ഈ സൂപ്പർ പ്ലാനുകളെക്കുറിച്ച്

വിഐ

വിഐ

വോഡഫോൺ ഐഡിയ (വിഐ) ഓഫർ ചെയ്യുന്ന ഏറ്റവും വില കുറഞ്ഞ 4ജി ഡാറ്റ വൌച്ചറും 19 രൂപയ്ക്കാണ് വരുന്നത്. എയർടെലിന്റെ 19 രൂപ വിലയുള്ള വൌച്ചറിന് സമാനമാണ് വിഐ വൌച്ചറും. 1 ജിബി ഡാറ്റയാണ് ഈ വിഐ വൌച്ചറിനൊപ്പം ലഭിക്കുന്നത്. അതും ഒരു ദിവസത്തെ വാലിഡിറ്റിയിൽ. എയർടെലിന്റെ കാര്യത്തിൽ പറഞ്ഞത് പോലെ തന്നെ 24 മണിക്കൂർ കഴിഞ്ഞാൽ ഈ ഡാറ്റ നഷ്ടമാകും.

ബിഎസ്എൻഎൽ

ബിഎസ്എൻഎൽ

രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ നിരക്ക് കുറഞ്ഞ പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലാണ്. പക്ഷെ വ്യാപക 4ജി കവറേജ് ഇല്ലെന്ന വസ്തുത കമ്പനി നൽകുന്ന നിരക്ക് കുറഞ്ഞ പ്ലാനുകൾ കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലാത്ത അവസ്ഥയുണ്ടാക്കുന്നു. 16 രൂപയുടെ ഡാറ്റ വൌച്ചറാണ് ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നത്. 2 ജിബി ഡാറ്റയാണ് ഈ വൌച്ചറിൽ ലഭിക്കുന്നത്. പക്ഷെ ഒരു ദിവസത്തെ വാലിഡിറ്റി മാത്രമാണ് യൂസേഴ്സിന് ലഭിക്കുന്നത്.

Best Mobiles in India

English summary
Data needs are the reason why more and more people are opting for daily data plans. But the daily data balance is like the wind blowing out of the balloon. The reasons for this range from increasing data usage to various reasons. Thus, data vouchers can be used when the data balance is exhausted.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X