Home
News

കേരളത്തിൽ ഇവിടെയെല്ലാം ഇപ്പോൾ 5ജിയുണ്ടെന്നാണ് പറച്ചിൽ; നിങ്ങൾക്കെങ്ങാനും കിട്ടിയോ?

കേരളത്തിൽ ഇവിടെയെല്ലാം ഇപ്പോൾ 5ജിയുണ്ടെന്നാണ് പറച്ചിൽ

കേരളത്തിൽ 5ജി സേവനങ്ങൾ ലോഞ്ച് ചെയ്തിട്ട് അധികമായില്ല. രാജ്യത്തെ പല സംസ്ഥാനങ്ങളിലും 5ജിയെത്തി ഏറെ നാൾ കഴിഞ്ഞിട്ടാണ് കേരളത്തിൽ 5ജി സേവനങ്ങൾ അവതരിപ്പിച്ചത്. കേരളത്തിലെ പല നഗരങ്ങളിലും 5ജി നെറ്റ്വർക്കുകൾ ലോഞ്ച് ചെയ്തതായി ടെലിക്കോം കമ്പനികൾ പറയുന്നുമുണ്ട്. റിലയൻസ് ജിയോയും എയർടെലുമാണ് 5ജി സേവനങ്ങൾ നൽകുന്നതെന്ന് അറിയാമല്ലോ. കേരളത്തിൽ തങ്ങളുടെ 5ജി സേവനങ്ങൾ ലഭ്യമാകുന്ന നഗരങ്ങളുടെ പട്ടിക കമ്പനികളുടെ വെബ്സൈറ്റുകളിൽ ലഭ്യമാണ്. എന്നാൽ കേരളത്തിൽ എവിടെയെല്ലാം യഥാർഥത്തിൽ 5G കിട്ടുമെന്നും ആർക്കൊക്കെ ഇത് വരെ 5ജി ആക്സസ് ലഭ്യമായെന്നുമൊക്കെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടത് യൂസേഴ്സിൽ നിന്നുമാണ്. ഒപ്പം സ്പീഡ്, പ്രശ്നങ്ങൾ എന്നിവയും കമന്റ് ബോക്സിൽ അറിയിക്കാം.

റിലയൻസ് ജിയോയുടെ ട്രൂ 5G ലഭിക്കുന്ന കേരള നഗരങ്ങൾ

കേരളത്തിൽ ഇവിടെയെല്ലാം ഇപ്പോൾ 5ജിയുണ്ടെന്നാണ് പറച്ചിൽ

റിലയൻസ് ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം കേരളത്തിലെ 12 നഗരങ്ങളിലാണ് കമ്പനിയുടെ ട്രൂ 5ജി നെറ്റ്വർക്കുകൾ ലഭിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ആലപ്പുഴയിലെ ചേർത്തല, കോട്ടയം, കൊച്ചി, തൃശൂർ, ഗുരുവായൂർ ക്ഷേത്ര പരിസരം, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് ജിയോ നിലവിൽ 5ജി സർവീസ് നൽകുന്നത്. കാസർകോട്, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും കൂടി മാത്രമാണ് ഇനി ജിയോയുടെ 5ജി സേവനങ്ങൾ എത്താനുള്ളത്. 5ജി നെറ്റ്വർക്കുകൾ എത്തിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇതൊക്കെ നഗര കേന്ദ്രങ്ങളിൽ മാത്രമായിരിക്കാനാണ് സാധ്യത. വിടവുകളില്ലാത്ത 5ജി നെറ്റ്വർക്കിന് ഇനിയും ഏറെ കാലമെടുക്കും.

രാജ്യത്ത് 5ജി വ്യാപനത്തിൽ എയർടെലിനെക്കാളും ഏറെ മുന്നിലാണ് റിലയൻസ് ജിയോ. 30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 257 ഇടങ്ങളിലാണ് റിലയൻസ് ജിയോ ട്രൂ 5ജി സേവനങ്ങൾ ലഭ്യമാക്കിയിട്ടുള്ളത്. രാജ്യത്ത് ആദ്യമായി 5ജി നെറ്റ്വർക്കുകൾ അവതരിപ്പിച്ച ഭാരതി എയർടെലിനെ മറി കടന്നാണ് ജിയോയുടെ കുതിപ്പ്. കാര്യങ്ങൾ ഇതേ രീതിയിൽ മുന്നോട്ട് പോയാൽ. രാജ്യമെമ്പാടും 5ജി എത്തിക്കുന്നതിലും എയർടെലിനെ മറി കടന്ന് ജിയോ മുന്നിലെത്തും.

എയർടെലിന്റെ 5ജി പ്ലസ് കവറേജുള്ള കേരള നഗരങ്ങൾ

കേരളത്തിൽ ഇവിടെയെല്ലാം ഇപ്പോൾ 5ജിയുണ്ടെന്നാണ് പറച്ചിൽ

5ജി കവറേജിലും നെറ്റ്വർക്ക് വ്യാപനത്തിലുമൊക്കെ എയർടെൽ ഇപ്പോൾ തന്നെ ജിയോയ്ക്ക് ഏറെ പിന്നിലാണ്. കേരളത്തിലെ 5ജി നെറ്റ്വർക്കുകളുടെ കാര്യത്തിലും സമാനമായൊരു മെല്ലപ്പോക്ക് കാണാൻ കഴിയും. ആകെ നാല് നഗരങ്ങളിൽ മാത്രമാണ് നിലവിൽ കേരളത്തിൽ എയർടെൽ 5ജി പ്ലസ് സേവനം ലഭ്യമാകുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ എന്നീ നഗരങ്ങളിലാണ് എയർടെൽ 5ജി സർവീസ് എത്തിയിട്ടുള്ളത്. ദേശീയ തലത്തിലും 5ജി നെറ്റ്വർക്കുകൾ അവതരിപ്പിക്കുന്നതിൽ എയർടെലിന്റെ ഭാഗത്ത് നിന്നൊരു വേഗതക്കുറവ് ഉണ്ട്. രാജ്യത്താകെ 257 സ്ഥലങ്ങളിൽ ജിയോ 5ജി ലഭിക്കുമ്പോൾ 65ൽ പുറത്ത് സ്ഥലങ്ങളിൽ മാത്രമാണ് എയർടെൽ 5ജി ലഭിക്കുന്നത്.

ജിയോയും എയർടെലും

ജിയോയുടെയും എയർടെലിന്റെയും 5ജി സേവനങ്ങൾ യൂസ് ചെയ്യാൻ പുതിയ സിം കാർഡ് വാങ്ങേണ്ടതില്ലെന്ന് യൂസേഴ്സിന് അറിയാമല്ലോ. ജിയോ നൽകുന്നത് സ്റ്റാൻഡ് ഏലോൺ 5ജി നെറ്റ്വർക്കാണ്. എസ്എ നെറ്റ്വർക്ക് സപ്പോർട്ട് ചെയ്യുന്ന ( സോഫ്റ്റ്വെയർ അപ്ഡേറ്റ് ലഭിച്ചെന്നും ഉറപ്പ് വരുത്തുക ) സ്മാർട്ട്ഫോണുകളാണ് കൈവശം ഉള്ളതെന്നും ഉറപ്പിക്കുക. എയർടെൽ വിന്യസിക്കുന്നത് നോൺ സ്റ്റാൻഡ് എലോൺ 5ജി നെറ്റ്വർക്കുകളുമാണ്. മിക്കവാറും 5ജി ഡിവൈസുകളിലും നോൺ സ്റ്റാൻഡ് എലോൺ നെറ്റ്വർക്കുകൾക്ക് സപ്പോർട്ട് ലഭിക്കും.

ജിയോ വെൽക്കം ഓഫർ

കേരളത്തിൽ ഇവിടെയെല്ലാം ഇപ്പോൾ 5ജിയുണ്ടെന്നാണ് പറച്ചിൽ

പലപ്പോഴായി പറഞ്ഞ കാര്യം തന്നെയാണ്, ജിയോ 5ജി ആക്സസ് ലഭിക്കണമെങ്കിൽ നിങ്ങളുടെ മൈജിയോ ആപ്പിലൂടെ വെൽക്കം ഓഫർ ലഭിക്കേണ്ടതുണ്ട്. നിലവിലുള്ള 4ജി ഡാറ്റ പാക്കുകൾക്കൊപ്പം തന്നെയാണ് ജിയോ വെൽക്കം ഓഫർ വരുന്നത്. 1 ജിബിപിഎസ് വരെയാണ് നിലവിൽ ലഭ്യമാകുന്ന ഡാറ്റ സ്പീഡ്. 239 രൂപയും അതിനും മുകളിലുമുള്ള പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്തിരിക്കണം. പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് കണക്ഷനുകൾക്കും ഈ നിബന്ധന ബാധകമാണ്. 239 രൂപയിൽ താഴെയുള്ള പ്ലാൻ ഉപയോഗിക്കുന്നവർക്ക് 61 രൂപ റീചാർജിലൂടെയും 5ജി ഡാറ്റ ലഭ്യമാകും. നിങ്ങളുടെ മേഖലയിൽ ലഭ്യമാകുന്ന 5ജി നെറ്റ്വർക്കിന്റെ ശേഷിയും കവറേജും അനുസരിച്ചായിരിക്കും ജിയോ 5ജി സർവീസിന്റെ ആക്റ്റിവേഷൻ.

More from GizBot

Best Mobiles in India

English summary
It has not been long since 5G services were launched in Kerala. 5G services were introduced in Kerala long after 5G was introduced in many other states of the country. Telecom companies say they have launched 5G networks in many cities in Kerala.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X