അപ്പോ ഈ വിമർശകരൊന്നും മലയാളികളല്ലേ..? കേരളത്തിൽ വോഡഫോൺ ഐഡിയ ഒന്നാമത്, ബിഎസ്എൻഎൽ രണ്ടാമത്

|

ആർക്കും വേണ്ടെന്ന് പറഞ്ഞ് അവഹേളിക്കപ്പെടുന്നവരെയെല്ലാം ചേർത്ത് പിടിക്കും. മലയാളികളുടെ പണ്ടെയുള്ളൊരു സ്വഭാവമാണിത്. ഇന്ത്യ മഹാരാജ്യത്തിന്റെ ഭാഗമായി നിൽക്കുമ്പോൾ തന്നെ വേറിട്ടൊരു സ്വത്വം പുലർത്താൻ കേരളത്തിന് കഴിയുന്നതും ഇത് കൊണ്ട് തന്നെ. എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരിടത്ത് ആ സ്വഭാവം കണ്ടതിന്റെ ഒരു തരം എക്സൈറ്റ്മെന്റിലാണ് ഈ ലേഖനം എഴുതുന്നത്. സംസ്ഥാനത്ത് ഏറ്റവും അധികം കൂടുതൽ യൂസേഴ്സ് ഉള്ള ടെലിക്കോം സർവീസ് പ്രൊവൈഡർ ഏതാണെന്ന് ചിന്തിച്ചിട്ടുണ്ടോ..? (Kerala)

ഡാറ്റ

മുൻവിധി കൊണ്ട് നടന്നിരുന്നതിനാൽ പ്രത്യേകിച്ച് ഡാറ്റയൊന്നും പരിശോധിക്കാതെ തന്നെ റിലയൻസ് ജിയോയും എയർടെലുമാകും പട്ടികയിൽ എന്നാണ് കരുതിയിരുന്നത്. എന്നാൽ അഭിപ്രായം ഇന്നത്തോടെ മാറി. ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകൾ പരിശോധിച്ചപ്പോഴാണ് ഈ അഭിപ്രായം മാറിയത്. ട്രായ് പുറത്തു വിടുന്ന പ്രതിമാസ സബ്സ്ക്രിപ്ഷൻ ഡാറ്റയിൽ ഓരോ സംസ്ഥാനത്തും ഓരോ ടെലിക്കോം സ്ഥാപനത്തിനുമുള്ള യൂസർ ബേസ് കൃത്യമായി മനസിലാക്കാൻ കഴിയും.

ട്രായ് റിപ്പോർട്ട്

ട്രായ് റിപ്പോർട്ട്

ട്രായ് റിപ്പോർട്ട് പ്രകാരം വോഡഫോൺ ഐഡിയ ( വിഐ ) ആണ് കേരളത്തിൽ ഏറ്റവും കൂടുതൽ യൂസേഴ്സുള്ള ടെലിക്കോം സ്ഥാപനം. അതേ കേട്ടത് ശരിയാണ്, ഇത് വരെ 5ജി ലോഞ്ച് നടത്താൻ സാധിച്ചിട്ടില്ലാത്ത കമ്പനിയാണ് ( 1,48,78,749 വയർലെസ് യൂസേഴ്സ് ) സംസ്ഥാനത്തെ ഏറ്റവും വലിയ ടെലിക്കോം സ്ഥാപനം.

ഞങ്ങൾക്കും 5ജി വേണം, ആവശ്യപ്പെടുന്നത് 78 ലക്ഷം മലയാളി യൂസേഴ്സ്; എന്താവും എയർടെലിന് പറയാനുള്ളത്..? | Airtel 5Gഞങ്ങൾക്കും 5ജി വേണം, ആവശ്യപ്പെടുന്നത് 78 ലക്ഷം മലയാളി യൂസേഴ്സ്; എന്താവും എയർടെലിന് പറയാനുള്ളത്..? | Airtel 5G

റിപ്പോർട്ട്

റിപ്പോർട്ട് പുറത്തിറങ്ങിയ സമയത്ത് കേരളത്തിലെ യൂസർ കൌണ്ടിൽ കമ്പനി അൽപ്പം തിരിച്ചടി നേരിട്ടിട്ടുമുണ്ട്. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 22 വരെയുള്ള കാലയളവിൽ 112,053 യൂസേഴ്സിനെയാണ് വിഐയ്ക്ക് നഷ്ടമായത്. ഇക്കാലയളവിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ യൂസേഴ്സിനെ നഷ്ടപ്പെട്ട കമ്പനിയും വിഐ തന്നെയാണ്. ആവശ്യത്തിന് ഞെട്ടിക്കഴിഞ്ഞെങ്കിൽ കേരളത്തിലെ രണ്ടാം സ്ഥാനക്കാരനെ പരിചയപ്പെടാം.

കേരളത്തിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനി

കേരളത്തിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായി ട്രായ് ലിസ്റ്റ് ചെയ്തിരിക്കുന്നത് ബിഎസ്എൻഎല്ലിനെയാണ്. അതേ നിങ്ങൾ ഏറ്റവും കൂടുതൽ പരാതി പറയുന്ന ബിഎസ്എൻഎല്ലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ വയർലെസ് യൂസർ ബേസുള്ള രണ്ടാമത്തെ വലിയ കമ്പനി. ബിഎസ്എൻഎല്ലിന് ധാരാളം യൂസേഴ്സുള്ള സംസ്ഥാനമാണ് കേരളം എന്നൊരു ധാരണ ഉണ്ടായിരുന്നെങ്കിലും രണ്ടാം സ്ഥാനം ഉണ്ടെന്ന് കരുതിയിരുന്നില്ല. അപ്പോൾ ടെലിക്കോം വിപണിയിലെ കൊമ്പന്മാരായ ജിയോയും എയർടെലും? അറിയാൻ തുടർന്ന് വായിക്കുക.

റിലയൻസ് ജിയോ

പറയുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. ഏറ്റവും ലാഭകരമായ പ്ലാനുകൾ നൽകുന്ന സ്വകാര്യ കമ്പനിയും ജിയോ തന്നെ. എന്നാൽ കേരളത്തിൽ നിലവിൽ മൂന്നാം സ്ഥാനം മാത്രമാണ് ജിയോയ്ക്ക് ഉള്ളത്. മൂന്നാം സ്ഥാനമെന്ന് പറഞ്ഞാലും ഒരു കോടിയുടെ അടുത്ത് ( 97,50,919 ) യൂസേഴ്സാണ് ജിയോയ്ക്ക് കേരളത്തിലുള്ളത്. സെപ്റ്റംബർ 22 - ഒക്ടോബർ 22 കാലയളവിൽ 7,561 യൂസേഴ്സിനെ ജിയോയ്ക്ക് നഷ്ടമായിട്ടുമുണ്ട്.

ഭാരതി എയർടെൽ

അപ്പോ ഭാരതി എയർടെൽ കേരളത്തിൽ നാലാം സ്ഥാനത്താണെന്ന് മനസിലായിക്കാണും. 78,42,755 യൂസേഴ്സാണ് എയർടെലിന് നിലവിൽ കേരളത്തിൽ ഉള്ളത്. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 22 വരെയുള്ള കാലയളവിൽ യൂസേഴ്സിന്റെ എണ്ണം കൂടിയിട്ടുള്ള ( 21,062 യൂസേഴ്സ് ) ഒരേയൊരു ടെലിക്കോം കമ്പനി എയർടെൽ മാത്രമാണെന്നും ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.

ഇനി കിണറ്റിൽ ചാടേണ്ട: നാണക്കേടിൽ നിന്നും രക്ഷിക്കാൻ അടിപൊളി ഫീച്ചറുമായി വാട്സ്ആപ്പ് | WhatsAppഇനി കിണറ്റിൽ ചാടേണ്ട: നാണക്കേടിൽ നിന്നും രക്ഷിക്കാൻ അടിപൊളി ഫീച്ചറുമായി വാട്സ്ആപ്പ് | WhatsApp

ഒക്ടോബർ

ഒക്ടോബർ റിപ്പോർട്ടിൽ രാജ്യമെങ്ങുമുള്ള കണക്കുകൾ പരിശോധിച്ചാൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ കമ്പനി റിലയൻസ് ജിയോ തന്നെയാണ്. 14.14 ലക്ഷം പുതിയ വയർലെസ് യൂസേഴ്സിനെയാണ് ജിയോ സ്വന്തമാക്കിയത്. എയർടെൽ ആകട്ടെ 8.05 ലക്ഷം വരിക്കാരെ മാത്രമാണ് പുതിയതായി ചേർത്തത്. പതിവ് പോലെ വിഐയുടെ നഷ്ടക്കണക്കുകൾ തുടരുകയാണ്. 35.09 ലക്ഷം വരിക്കാരെയാണ് ഒക്ടോബറിൽ മാത്രം വിഐയ്ക്ക് നഷ്ടമായത്. ഇക്കാലയളവിൽ പൊതുമേഖല ടെലിക്കോം സ്ഥാപനമായ ബിഎസ്എൻഎല്ലും തിരിച്ചടി നേരിട്ടു. 5.19 ലക്ഷം വരിക്കാരാണ് ബിഎസ്എൻഎൽ സേവനം വേണ്ടെന്ന് വച്ചത്.

വിപണി

ഇന്ത്യയിലെ മൊത്തം വയർലെസ് വരിക്കാരുടെ എണ്ണം 114.36 കോടിയായി കുറഞ്ഞിട്ടുമുണ്ട്. ടെലിക്കോം രംഗത്ത് നിലവിൽ 36.85 ശതമാനം വിപണി വിഹിതവും ജിയോയുടെ കൈയ്യിലാണ്. എയർടെലിന് 31.92 ശതമാനവും വിഐയ്ക്ക് വിപണി വിഹിതത്തിന്റെ 21.48 ശതമാനവും സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. 9.52 ശതമാനം വിപണി വിഹിതവുമായി ബിഎസ്എൻഎൽ നാലാം സ്ഥാനത്ത് തുടരുകയും ചെയ്യുന്നു.

Best Mobiles in India

English summary
Keralites have an old characteristic that embraces the people who suffer the most. This article is written with a sort of excitement of seeing that character in a place where it was least expected. Have you wondered which telecom service provider has the highest number of users in the state..?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X