ജിയോയെക്കാളും ഭേദം എയർടെലാണെന്ന് കരുതുന്നുണ്ടോ..? ഈ പ്ലാനുകൾ നിങ്ങൾക്കുളളതാണ്
രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം സർവീസ് പ്രൊവൈഡറാണ് ഭാരതി എയർടെൽ. യൂസേഴ്സിന് സെലക്റ്റ് ചെയ്യാൻ നിരവധി പ്രീപെയ്ഡ് പ്ലാനുകളും പായ്ക്കുകളും കമ്പനി ഓഫർ ചെയ്യുന്നുണ്ട്. അൺലിമിറ്റഡ് പ്ലാനുകൾ, ഡാറ്റ ആഡ് ഓൺസ്, വേൾഡ് പാസ് പായ്ക്കുകൾ എന്നിങ്ങനെ വ്യത്യസ്‌ത റീചാർജ് ഓപ്‌ഷനുകൾ കമ്പനി പ്രൊവൈഡ് ചെയ്യുന്നു.
വിവിധ തരം പ്ലാനുകളും വൌച്ചറുകളുമെല്ലാം ആവശ്യം വരുന്ന യൂസേഴ്സിന് ഉപയോഗപ്രദമാകുന്ന പ്ലാനുകളാണ് കമ്പനി നൽകുന്നതെന്നതിൽ തർക്കമില്ല. ഇക്കൂട്ടത്തിൽ കൊള്ളാവുന്ന ചില പ്ലാനുകളിൽ ഉൾപ്പെടുന്നവയാണ് പ്രതിമാസ റീചാർജ് പ്ലാനുകൾ. മാർച്ച് മാസം ആരംഭിച്ചിരിക്കുകയാണ്. പ്രതിമാസ റീചാർജ് പ്ലാനുകൾ സെലക്റ്റ് ചെയ്യാനുള്ള സമയം. നിങ്ങൾക്ക് സെലക്റ്റ് ചെയ്യാവുന്ന ഏതാനും പ്രതിമാസ പ്രീപെയ്ഡ് റീചാർജ് ഓപ്ഷനുകൾ പരിചയപ്പെടാൻ തുടർന്ന് വായിക്കുക.

319 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ
319 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പായ്ക്കിന് ഒരു മാസത്തെ വാലിഡിറ്റിയാണ് കമ്പനി ഓഫർ ചെയ്യുന്നത്. പ്രതിദിനം 2 ജിബി ഡാറ്റയും 319 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ യൂസേഴ്സിന് ഓഫർ ചെയ്യുന്നു. ഡെയിലി ലിമിറ്റ് കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയും. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് വോയ്സ് കോളുകൾ പ്ലാനിന്റെ സവിശേഷതയാണ്.
പ്രതിദിനം 100 എസ്എംഎസുകളും യൂസേഴ്സിന് സൌജന്യമായി ലഭിക്കും. ഒപ്പം അധിക അനുകൂല്യങ്ങളും 319 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ പായ്ക്ക് ചെയ്യുന്നുണ്ട്. 3 മാസം വാലിഡിറ്റിയുള്ള അപ്പോളോ 24 | 7 സർക്കിൾ സബ്സ്ക്രിപ്ഷൻ, ഫാസ്ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, ഫ്രീയായി വിങ്ക് മ്യൂസിക് ആക്സസ്, ഫ്രീ ഹെലോട്യൂൺസ് എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളും 319 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു.

359 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ
ഒടിടി ആനുകൂല്യങ്ങൾ ഓഫർ ചെയ്യുന്ന പ്രതിമാസ പ്ലാനുകൾ വേണമെന്നുള്ളവർക്ക് 359 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ നല്ലൊരു ഓഫറാണ്. എയർടെൽ എക്‌സ്‌ട്രീം ആപ്പ് സബ്സ്ക്രിപ്ഷനും ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ ആക്സസുമാണ് ഈ പ്ലാനിന്റെ ഹൈലൈറ്റ് ഫീച്ചർ. സോണി ലിവ്, ലയൺസ്ഗേറ്റ്പ്ലേ, ഇറോസ്നൌ, ഹോയ്ചോയ്, മനോരമമാക്സ്, ചൌപൽ, കാഞ്ചലാങ്ക എന്നിങ്ങനെയുള്ള എയർടെൽ എക്സ്ട്രീം ചാനലുകളിൽ എതെങ്കിലും ഒന്നിലേക്ക് 28 ദിവസത്തെ സൌജന്യ ആക്സസാണ് പ്ലാനിനൊപ്പം ലഭിക്കുന്ന എയർടെൽ എക്സ്ട്രീം ആനുകൂല്യം.
3 മാസത്തെ വാലിഡിറ്റിയുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും 359 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുണ്ട്. വോയ്സ് കോളുകൾ, എസ്എംഎസുകൾ അധിക ആനുകൂല്യങ്ങൾ എന്നിവയുടെ കാര്യത്തിൽ 319 രൂപയുടെ പ്ലാൻ നൽകുന്ന അതേ ആനുകൂല്യങ്ങൾ തന്നെയാണ് 359 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. ആനുകൂല്യങ്ങൾക്ക് പുറമെ യൂസേഴ്സിന്റെ അക്കൌണ്ടിൽ അഞ്ച് രൂപ ടോക്ക്ടൈമും യൂസേഴ്സിന് ലഭിക്കും.

airtel : 509 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ
509 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ ഒരു ബൾക്ക് ഡാറ്റ പ്ലാൻ ആണ്. ഒരു മാസത്തെ വാലിഡിറ്റിയിൽ 60 ജിബി ബൾക്ക് ഡാറ്റയാണ് പ്ലാൻ ഓഫർ ചെയ്യുന്നത്. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് വോയ്സ് കോളിങ് ആനുകൂല്യങ്ങൾ, 300 എസ്എംഎസുകൾ എന്നിവ 509 രൂപയുടെ Airtel പ്രീപെയ്ഡ് പ്ലാനിന്റെ സവിശേഷതയാണ്.
3 മാസത്തെ വാലിഡിറ്റിയുള്ള അപ്പോളോ 24 | 7 സർക്കിൾ സബ്സ്ക്രിപ്ഷൻ, 100 രൂപ ഫാസ്‌ടാഗ് ക്യാഷ്ബാക്ക്, ഫ്രീയായി ഹലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയാണ് അധിക ആനുകൂല്യങ്ങൾ. 60 ജിബി ഹൈ സ്പീഡ് ഡാറ്റ തീർന്നാൽ ഓരോ എംബിക്കും 50 പൈസ നിരക്കിൽ നൽകേണ്ടി വരും. എയർടെൽ 5ജി പ്ലസ് ലഭ്യമാകുന്ന നഗരങ്ങളിൽ ഏറെ ഗുണം ചെയ്യുന്ന പ്ലാനുകളിൽ ഒന്നാണിത്.


Click it and Unblock the Notifications