Just In
- 14 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 17 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 23 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 1 day ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- Automobiles
ധാരണകള് തിരുത്തിക്കുറിക്കാന് അള്ട്രാവയലറ്റ് F77; റിവ്യൂ വിശേഷങ്ങള്
- News
ദിലീപിന് കൊടുത്ത അതേ പണിയാണ് ഉണ്ണി മുകുന്ദനും കൊടുത്തിരിക്കുന്നത്: ഗുഢാലോചനയെന്ന് സജി നന്ത്യാട്ട്
- Movies
'എനിക്ക് അങ്ങനെ ജീവിക്കാൻ പറ്റില്ല'; രവി മേനോന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതിന് കാരണം!, ശ്രീലത നമ്പൂതിരി പറഞ്ഞത്
- Travel
ഐശ്വര്യവും ആരോഗ്യവും നേടാം.. അശ്വതി നക്ഷത്രക്കാർ ദർശനം നടത്തേണ്ട ശിവക്ഷേത്രം
- Finance
25,000 രൂപ ശമ്പളക്കാരനും 1.35 കോടിയുടെ സമ്പത്തുണ്ടാക്കാം; സാധാരണക്കാരനെയും കോടിപതിയാക്കുന്ന നിക്ഷേപമിതാ
- Sports
IND vs NZ: ഇത്രയും ചാന്സ് സഞ്ജുവിന് കിട്ടുമോ? തുടരെ 13 ഇന്നിങ്സിലും ഇഷാന് ഫ്ളോപ്പ്!
- Lifestyle
ചെയ്യുന്ന കാര്യങ്ങളില് വിജയം ഉറപ്പ്, ദുരിതങ്ങള് അകറ്റി സുഖജീവിതം; ഇന്നത്തെ രാശിഫലം
ഗൂഗിളിന്റെ ഡ്രൈവറില്ലാത്ത കാറുകളെ പരിശീലിപ്പിച്ചവരില് നൂറുകണക്കിന് സാധാരണക്കാരും; പരിശീലകര് ക്യാപ്ചയ്ക്ക് ശരിയായി ഉത്തരം നല്കിയവര്
ഡ്രൈവറില്ലാതെ സ്വയം ഓടുന്ന ഗൂഗിളിന്റെ കാറുകള് പരീക്ഷണയോട്ടം കഴിഞ്ഞ് അധികം വൈകാതെ റോഡിലെത്തും. കാല്നടക്കാരനെ ഇടിക്കാതെ, സൈക്കിള് സവാരിക്കാരനെ മുട്ടാതെ ഗൂഗിളിന്റെ വൈമോ കാര് മുന്നോട്ട് കുതിക്കുമ്പോള് നിങ്ങള്ക്കും അഭിമാനിക്കാം. കാരണം സുരക്ഷിതമായി സഞ്ചരിക്കാന് വൈമോയെ പരിശീലപ്പിച്ചവരില് നിങ്ങളുമുണ്ട്.

ഗൂഗിള്
എപ്പോള്? എവിടെ വച്ച്? തുടങ്ങിയ ചോദ്യങ്ങള് മനസ്സില് മുഴങ്ങുന്നുണ്ടോ? പറയാം. വൈബ്സൈറ്റുകള് സന്ദര്ശിക്കുന്നതിനും ഫയലുകള് ഡൗണ്ലോഡ് ചെയ്യുന്നതിനും മറ്റുമായി ഗൂഗിള് നല്കിയ ക്യാപ്ചകള്ക്ക് നിങ്ങള് നിരവധി തവണ ശരിയായി ഉത്തരം നല്കിയിട്ടില്ലേ? ലോകമെമ്പാടുമുള്ള ഓണ്ലൈന് ഉപയോക്താക്കളില് നിന്ന് ലഭിച്ച് ഇത്തരം വിവരങ്ങള് എഐയിലും മെഷീന് ലേണിംഗിലും ഉപയോഗിച്ചാണ് ഗൂഗിള് വൈമോയെ റോഡിലോടാന് പരുവപ്പെടുത്തിയിരിക്കുന്നത്.

ക്യാപ്ചയുടെ ചരിത്രം
സ്പാം ബോട്ടുകളെ കണ്ടെത്തുന്നതിനായി 2000-ല് കാര്ണീജ് മെല്ലണ് സര്വ്വകലാശാലയിലെ ഗവേഷകരായ ലൂയിസ് വോന് ആന്, ബിഗ് ലൗ എന്നിവരാണ് ക്യാപ്ച എന്ന ആശയം വികസിപ്പിച്ചെടുത്തത്. ഇതുപയോഗിച്ച് യഥാര്ത്ഥ മനുഷ്യരായി നടിക്കുന്ന സ്പാം ബോട്ടുകളെ തിരിച്ചറിയുകയായിരുന്നു ലക്ഷ്യം.

ഉറപ്പിക്കാന് കഴിഞ്ഞു
സ്പാം ബോട്ടുകള് സാമാന്യ ബുദ്ധിയുടെ കാര്യത്തില് അത്ര പിന്നിലായിരുന്നില്ല. എന്നാല് ക്രമം തെറ്റിച്ചുനല്കുന്ന അക്ഷരങ്ങള്, അക്കങ്ങള്, ചിത്രങ്ങള് മുതലായവ മനസ്സിലാക്കാന് അവയ്ക്ക് കഴിയുമായിരുന്നില്ല. ക്യാപ്ചകള്ക്ക് ശരിയായി ഉത്തരം നല്കുക വഴി ഉപയോക്താവ് മനുഷ്യനാണെന്ന് ഉറപ്പിക്കാന് കഴിഞ്ഞു. ചില വെബ്സൈറ്റുകളില് പ്രവേശിക്കുന്നതിന് മുമ്പ് ഇപ്പോഴും ക്യാപ്ച രേഖപ്പെടുത്താന് ആവശ്യപ്പെടുന്നത് ശ്രദ്ധിച്ചിട്ടില്ലേ?

നടപ്പാക്കിയത്.
2006-2009 കാലയളവില് ക്യാപ്ചയുടെ ഉപയോഗത്തില് വലിയ മാറ്റം വന്നു. പഴയ പുസ്തകങ്ങളില് നിന്നുള്ള വാക്കുകളുടെ ചിത്രങ്ങള് ക്യാപ്ചയായി നല്കാന് തുടങ്ങി. ഈ വാക്ക് ശരിയായി ടൈപ്പ് ചെയ്യണം. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകള് ക്യാപ്ചക്ക് ഉത്തരം നല്കിക്കൊണ്ടിരുന്നു. ന്യൂയോര്ക്ക് ടൈംസിന്റെ ഒരു പ്രോജക്ടിന്റെ ഭാഗമായാണ് ഇത് നടപ്പാക്കിയത്.

ഫലപ്രദമായി ഉപയോഗിച്ചു.
ലൂയിസ് വോന് ആനിന്റെ ക്യാപ്ച സ്റ്റാര്ട്ട് അപ്പ് ഗൂഗിള് ഇതിനിടെ ഏറ്റെടുത്തു. ഗൂഗിള് ബുക്ക് പ്രോജക്ടില് ക്യാപ്ച ഈ രീതിയില് ഫലപ്രദമായി ഉപയോഗിച്ചു. ഇന്ന് ഗൂഗിള് മാത്രമല്ല ഫെയ്സ്ബുക്ക്, ആമസോണ് തുടങ്ങിയ കമ്പനികളും വിവിധ ആവശ്യങ്ങള്ക്കായി ക്യാപ്ച ഉപയോഗിക്കുന്നുണ്ട്.

സാങ്കേതികവിദ്യകളുടെ പ്രസക്തി
ആര്ട്ടിഫിഷ്യല് ഇന്റലിജന്റ്സ്, മെഷീന് ലേണിംഗ് എന്നിവയ്ക്ക് ആവശ്യമായ വന്തോതിലുള്ള ഡാറ്റ തയ്യാറാക്കുക ഒരു കമ്പനിയെ സംബന്ധിച്ചും ഒറ്റയ്ക്ക് ചെയ്യാവുന്ന കാര്യമല്ല. ഇവിടെയാണ് ക്യാപ്ച പോലുള്ള സാങ്കേതികവിദ്യകളുടെ പ്രസക്തി. ലോകത്തിന്റെ വിവിധ കോണുകളിലിരുന്ന് നൂറുകണക്കിന് ആളുകള് നല്കുന്ന വിവരങ്ങള് ഫലപ്രദമായി ഉപയോഗിക്കാന് കഴിയും.

ഗൂഗിളിനുണ്ടാക്കിയ ഗുണം
എന്തിനാണെന്ന് പോലും അറിയാതെ നാം രേഖപ്പെടുത്തിയ ക്യാപ്ച ഗൂഗിളിനുണ്ടാക്കിയ ഗുണം എത്രയാണെന്ന് മനസ്സിലായില്ലേ? ഇതിന് ചുരുങ്ങിയ പക്ഷം ഗൂഗിള് ഒരു നന്ദിയെങ്കിലും പറയേണ്ടതാണ്. അതൊക്കെ ആരോട് പറയാന്!
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470