ബ്രോഡ്ബാൻഡ് എടുത്തോ? ബാൻഡ് വിഡ്തും ലേറ്റൻസിയും എന്താണെന്ന് അറിഞ്ഞിരിക്കണം

|

അടുത്തിടെയാണ് വീട്ടിൽ ബ്രോഡ്ബാൻഡ് കണക്ഷൻ എടുത്തത്. അന്ന് മുതൽ തലയിൽ കയറിയ വാക്കുകളാണ് ബാൻഡ് വിഡ്തും ലേറ്റൻസിയും. സജീവ ഇന്റർനെറ്റ് യൂസേഴ്സിന് ഈ വാക്കുകളും അവയുടെ അർഥവും അറിയാമായിരിക്കും. ഇനി അറിയാത്തവർ ഉണ്ടെങ്കിൽ അറിയുകയും വേണം. നിങ്ങളുടെ ബ്രോഡ്ബാൻഡ് കണക്ഷന്റെ ഏറ്റവും മികച്ച പെർഫോമൻസ് ഉറപ്പ് വരുത്താൻ ബാൻഡ് വിഡ്ത്തിനെക്കുറിച്ചും ലേറ്റൻസിയെക്കുറിച്ചുമുള്ള അറിവ് സഹായിക്കും.

പെർഫോമൻസ്

ബാൻഡ് വിഡ്ത്തിന്റെ അളവ് കൂടുമ്പോൾ നെറ്റ്വർക്കിന്റെ പെർഫോമൻസ് മെച്ചപ്പെടും. ഡാറ്റ കൈമാറാനുള്ള ശേഷി കൂടുമെന്നതാണ് കാരണം. ബാൻഡ് വിഡ്ത്ത് കൂടുന്തോറുമാണ് കണക്ഷൻ മെച്ചപ്പെടുന്നതെങ്കിൽ ലേറ്റൻസിയുടെ കാര്യത്തിൽ അത് മറിച്ചാണ്. എത്രത്തോളം ലേറ്റൻസി കുറയുന്നുവോ, അത്രത്തോളം പെർഫോമൻസും മെച്ചപ്പെടും.

ബാൻഡ്

നേരത്തെ പറഞ്ഞത് പോലെ ബാൻഡ് വിഡ്തും ലേറ്റൻസിയും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാമെങ്കിൽ ഇന്റർനെറ്റ് കണക്ഷൻ ഏറ്റവും നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിയും. ഈ രണ്ട് വാക്കുകളുടെയും അർഥവും മറ്റ് വിശദാംശങ്ങളും ചുവടെ നൽകിയിരിക്കുന്നു. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ബാൻഡ് വിഡ്ത്ത്

ബാൻഡ് വിഡ്ത്ത്

എ, ബി എന്നീ രണ്ട് പോയിന്റുകൾ സങ്കൽപ്പിക്കുക. ഈ രണ്ട് പോയിന്റുകൾക്കിടയിൽ ഏത് നിമിഷവും ട്രാൻസ്ഫർ ചെയ്യാവുന്ന ഡാറ്റയുടെ അളവാണ് ബാൻഡ് വിഡ്ത്ത് എന്ന് പറയുന്നത്. കൂടുതൽ ബാൻഡ് വിഡ്ത്ത് ഉണ്ടെങ്കിൽ കൂടുതൽ ഡാറ്റ കൈമാറാൻ സാധിക്കും. ഇത്തരത്തിൽ ഒരു നിശ്ചിത സമയത്തിനുള്ളിൽ നിങ്ങളുടെ ഡിവൈസിലേക്ക് കൈമാറുന്ന ഡാറ്റയുടെ അളവ് അനുസരിച്ചാണ് ഒരു ഇന്റർനെറ്റ് കണക്ഷന്റെ ബാൻഡ് വിഡ്ത്ത് വിലയിരുത്തുന്നത്.

 

കാശ്

നല്ല കാശ് മുടക്കി നെറ്റ് കണക്ഷൻ എടുക്കുമ്പോഴും പല സമയത്തും നെറ്റ് വളരെ സ്ലോ ആകാറില്ലേ? നെറ്റ്വർക്ക് ട്രാഫിക്ക് കൂടുന്നത് പോലെയുള്ള വേരിയബിളുകളാണ് പലപ്പോഴും ഇതിന് കാരണം ആകുന്നത്. ബാൻഡ് വിഡ്ത്ത് കുറയാനും ഇത്തരം ഘടകങ്ങൾ കാരണം ആകാറുണ്ട്. എപ്പോഴും നെറ്റ്വർക്കിന്റെ മൊത്തം ബാൻഡ് വിഡ്ത്തിനേക്കാൾ കുറഞ്ഞ ബാൻഡ് വിഡ്ത്ത് മാത്രമായിരിക്കും നമ്മുടെ ഡിവൈസുകളിൽ ലഭ്യമാകുന്നത്.

ലേറ്റൻസി

ലേറ്റൻസി

സിഗ്നലിന് ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് യാത്ര ചെയ്യാനും മടങ്ങാനും ആവശ്യമായി വരുന്ന സമയത്തെയാണ് ലേറ്റൻസി എന്ന പദം കൊണ്ട് അർഥമാക്കുന്നത്. ഉദാഹരണത്തിന് സോഷ്യൽ മീഡിയ സർഫിങ് തന്നെ നോക്കാം. നിങ്ങൾ ഓരോ തവണയും ഒരു സോഷ്യൽ മീഡിയ സൈറ്റിലേക്കോ ഗൂഗിളിലേക്കോ ഒരു റിക്വസ്റ്റ് സബ്മിറ്റ് ചെയ്തെന്ന് കരുതുക.

കമ്പ്യൂട്ടർ

നിങ്ങളുടെ കമ്പ്യൂട്ടർ ആ സൈറ്റിന്റെ സെർവറിലേക്ക് ഒരു സിഗ്നൽ ട്രാൻസ്മിറ്റ് ചെയ്യുന്നു. പിന്നീട് ഈ സിഗ്നൽ, യൂസർ ആവശ്യപ്പെട്ട ഡാറ്റ അവരുടെ കംമ്പ്യൂട്ടറിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും ചെയ്യുന്നു. ഇത് എത്രയും വേഗം സംഭവിക്കുന്നുവോ അത്രയും സ്പീഡിൽ ഡാറ്റ ആക്സസ് ചെയ്യാൻ കഴിയും.

റെസ്പോൺസ്

നേരത്തെ പറഞ്ഞത് പോലെ തന്നെ ലേറ്റൻസി കുറയുന്നത് ഇന്റർനെറ്റ് ഉപയോഗത്തിന്റെ വേഗത കൂടാൻ സഹായിക്കും ലേറ്റൻസി കുറയുന്തോറും റെസ്പോൺസ് ടൈമും കുറയുന്നതിനാൽ ആണിത് . ലേറ്റൻസി കൂടുതൽ ആണെങ്കിൽ വെബ് സെർച്ച് റിസൽട്ട്സ് ഒക്കെ ലഭിക്കാൻ ഏറെ സമയമെടുക്കും. എന്തെങ്കിലും ഒക്കെ സെർച്ച് ചെയ്യുമ്പോൾ റിസൽട്സ് വരാതെ നിന്ന് കറങ്ങുന്നത് കണ്ടിട്ടില്ലേ. ലേറ്റൻസി കൂടുതൽ ആയതിനാലാണ് ഇത്.

കുറഞ്ഞ ലേറ്റൻസിയും ഉയർന്ന ബാൻഡ് വിഡ്തും

കുറഞ്ഞ ലേറ്റൻസിയും ഉയർന്ന ബാൻഡ് വിഡ്തും

ഇന്റർനെറ്റിന്റെ സഹായത്തോടെ നാം നിർവഹിക്കുന്ന പല ജോലികളിലും കുറഞ്ഞ ലേറ്റൻസിയും ഉയർന്ന ബാൻഡ് വിഡ്തും ഏറെ പ്രയോജനം ചെയ്യും. ചില ഉദാഹരണങ്ങൾ നോക്കാം. കോൾ ഒഫ് ഡ്യൂട്ടി തുടങ്ങിയ ബാറ്റിൽ റോയൽ ഓൺലൈൻ മൾട്ടി പ്ലെയർ ഗെയിമുകൾ കുറഞ്ഞ ബാൻഡ് വിഡ്ത്തിലും നല്ല രീതിയിൽ പ്രവർത്തിക്കും. എന്നാൽ ലൈവ് ഗെയിംപ്ലേയ്ക്ക് കുറഞ്ഞ ലേറ്റൻസിയുള്ള ഡാറ്റ കണക്ഷൻ ആവശ്യമാണ്. നെറ്റ്വർക്ക് ലേറ്റൻസി കൂടുതൽ ആണെങ്കിൽ ഗെയിംപ്ലേയിൽ ലാഗ് വരും. അപ്പുറത്തുള്ള ഗെയിമർ നമ്മുടെ അവതാറിനെ തട്ടിക്കളയുന്നത് പോലും ഏറെ വൈകിയായിരിക്കും നാം മനസിലാക്കുക.

വീഡിയോ

വീഡിയോ കോളിങിനും കുറഞ്ഞ ലേറ്റൻസിയും ഉയർന്ന ബാൻഡ് വിഡ്തും ആവശ്യമാണ്. വീഡിയോ കോളിന്റെ ക്വാളിറ്റി നിലനിർത്താൻ ഉയർന്ന ബാൻഡ് വിഡ്ത്ത് സഹായിക്കുന്നു. ഓഡിയോയും വീഡിയോയും സിങ്ക് ആയിരിക്കണമെങ്കിൽ കുറഞ്ഞ ലേറ്റൻസിയും വേണം. ചില സമയത്ത് വീഡിയോ സ്റ്റക്ക് ആയിരിക്കുകയും എന്നാൽ ശബ്ദം കേൾക്കുകയും ചെയ്യാറില്ലേ. അതിനും കാരണമാകുന്നത് കൂടിയ ലേറ്റൻസിയും കുറഞ്ഞ ബാൻഡ് വിഡ്ത്തുമാണ്.

Best Mobiles in India

English summary
Recently got a broadband connection at home. Bandwidth and latency are words that have been on my mind since then. Active internet users will know these words and their meanings. If there are those who don't know, they should know. Learning about bandwidth and latency can help ensure the best performance of your broadband connection.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X