ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി

|

മൊബൈലിനായാലും കാറിനായാലും ഫാൻസി നമ്പറുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ് ഇന്ത്യയിലെ നല്ലൊരു ശതമാനം യൂസേഴ്സും. കടകളിൽ പോയി സിം കാ‍‍ർഡുകൾ വാങ്ങുമ്പോൾ പോലും നാം ഒരുപാട് നമ്പറുകൾ നോക്കിയ ശേഷമായിരിയ്ക്കും ഇഷ്ടപ്പെട്ട നമ്പ‍ർ സെലക്റ്റ് ചെയ്യുന്നത്. തങ്ങൾക്കിഷ്ടമുള്ള ഫാൻസി ഫോൺ നമ്പറുകൾ ഏത് വിധേനെയും സ്വന്തമാക്കാൻ ലക്ഷങ്ങൾ ചിലവഴിക്കാൻ തയ്യാറുള്ളവരെയും നാം കണ്ടിട്ടുണ്ട്. നേരത്തെ നല്ല തുക ചിലവഴിച്ചാൽ മാത്രമായിരുന്നു ഫാൻസി നമ്പറുകൾ കിട്ടിയിരുന്നത്.

 

ഫാൻസി നമ്പറുകൾ

ഇപ്പോഴിതാ അധികം പണം ചിലവഴിക്കാതെ തന്നെ യൂസേഴ്സിന് ഫാൻസി നമ്പറുകൾ സ്വന്തമാക്കാൻ കഴിയും. രാജ്യത്തെ ഭൂരിഭാഗം ടെലിക്കോം ഓപ്പറേറ്റർമാരും ഇപ്പോൾ തങ്ങളുടെ വരിക്കാരെ അവർക്ക് ഇഷ്ടമുള്ള വിഐപി / ഫാൻസി മൊബൈൽ സൗജന്യമായി സെലക്റ്റ് ചെയ്യാൻ അനുവദിക്കുന്നു. ഈ ലേഖനത്തിൽ രാജ്യത്തെ പ്രധാന ടെലിക്കോം കമ്പനികളിൽ ഒന്നായ വിഐയിൽ നിന്നും ഫാൻസി നമ്പർ സ്വന്തമാക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ചിട്ടുണ്ട്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

1 ജിബിപിഎസ് വേഗത നൽകുന്ന ഇന്ത്യയിലെ മികച്ച ബ്രോഡ്ബാന്റ് പ്ലാനുകൾ1 ജിബിപിഎസ് വേഗത നൽകുന്ന ഇന്ത്യയിലെ മികച്ച ബ്രോഡ്ബാന്റ് പ്ലാനുകൾ

വിഐപി / ഫാൻസി മൊബൈൽ നമ്പർ എങ്ങനെ സൗജന്യമായി ലഭിക്കും

വിഐപി / ഫാൻസി മൊബൈൽ നമ്പർ എങ്ങനെ സൗജന്യമായി ലഭിക്കും

വിഐയുടെ വെബ്‌സൈറ്റ് വഴി പഴയതും പുതിയതും ആയ വരിക്കാർക്ക് സൗജന്യമായി ഒരു ഫാൻസി വിഐ നമ്പർ നേടാൻ കഴിയും. പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് ഈ ഫീച്ചർ പ്രയോജനപ്പെടുത്താൻ കഴിയും. വളരെ ലളിതമായ സ്റ്റെപ്പുകളിലൂടെ നിങ്ങൾക്കും വിഐയുടെ വിഐപി / ഫാൻസി മൊബൈൽ നമ്പർ സ്വന്തമാക്കാൻ കഴിയും. വിഐ ഫാൻസി, വിഐപി നമ്പറുകൾ സ്വന്തമാക്കാനുള്ള സ്റ്റെപ്പുകൾ അറിയാൻ താഴേക്ക് സ്ക്രോൾ ചെയ്യുക.

വെബ്സൈറ്റ്
 
 • ആദ്യം ഉപയോക്താക്കൾ ടെലികോം ഓപ്പറേറ്ററുടെ വെബ്സൈറ്റ് സന്ദർശിക്കേണ്ടതുണ്ട്. myvi.in.
 • വെബ്സൈറ്റിൽ താഴേക്ക് സ്ക്രോൾ ചെയ്ത് " ബൈ വിഐപി നമ്പർ " ഓപ്ഷൻ കണ്ടെത്തുക.
 • ലിങ്കിൽ ക്ലിക്ക് ചെയ്ത് ഉപഭോക്താക്കൾക്ക് വിഐപി നമ്പറുകൾക്കായുള്ള പ്രത്യേക പേജിലേക്ക് പോകാൻ സാധിക്കും.
 • ഇവിടെ, ഉപയോക്താക്കൾ അവരുടെ പിൻ കോഡ്, ഏതെങ്കിലും ടെലിക്കോം കമ്പനിയിൽ നിന്നുമെടുത്ത നിലവിലെ മൊബൈൽ നമ്പർ തുടങ്ങിയ അടിസ്ഥാന വിശദാംശങ്ങൾ നൽകേണ്ടതുണ്ട്.
 • ഇനി ഇന്ത്യയിലും 5ജി; രാജ്യത്തെ 5ജി ടെസ്റ്റ്ബെഡ് പ്രധാനമന്ത്രി ലോഞ്ച് ചെയ്തുഇനി ഇന്ത്യയിലും 5ജി; രാജ്യത്തെ 5ജി ടെസ്റ്റ്ബെഡ് പ്രധാനമന്ത്രി ലോഞ്ച് ചെയ്തു

  പാറ്റേൺ
  • യൂസേഴ്സിന് "പ്രീപെയ്ഡ്" അല്ലെങ്കിൽ "പോസ്റ്റ്പെയ്ഡ്" ഓപ്ഷനുകളിൽ നിന്നും തങ്ങൾക്ക് ഇഷ്ടപ്പെട്ട ഫാൻസി നമ്പറുകൾ സെലക്റ്റ് ചെയ്യാവുന്നതാണ്.
  • ഡയലോഗ് ബോക്സിൽ, ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടപ്പെട്ട നമ്പറുകളുടെ ഒരു പാറ്റേൺ അല്ലെങ്കിൽ ഒരു സ്ട്രിംഗ് നൽകാം.
  • ആനിവേഴ്സറി തീയതി, ജന്മദിനം അല്ലെങ്കിൽ ഭാഗ്യ സംഖ്യ എന്നിങ്ങനെയുള്ള നമ്പറുകൾ നൽകാവുന്നതാണ്.
  • പ്രീമിയം
   • ഡയലോഗ് ബോക്‌സിന് താഴെ പ്രദർശിപ്പിച്ചിരിക്കുന്ന പ്രീമിയം മൊബൈൽ നമ്പർ ലിസ്റ്റിൽ നിന്നും ഇഷ്ടമുള്ള നമ്പർ സെലക്റ്റ് ചെയ്യാനുള്ള ഓപ്ഷനും യൂസേഴ്സിന് ലഭിക്കും.
   • നമ്പർ സെലക്റ്റ് ചെയ്ത് കഴിഞ്ഞാൽ ഉപയോക്താക്കൾ സിം കാർഡ് ഡെലിവറി ലഭിക്കാൻ അവർ ആഗ്രഹിക്കുന്ന അഡ്രസ് എന്റർ ചെയ്യേണ്ടതുണ്ട്.
   • രജിസ്‌റ്റർ ചെയ്‌ത ഫോണിൽ വന്ന ഒടിപി നൽകി യൂസേഴ്സിന് വിഐ വിഐപി നമ്പർ റിക്വസ്റ്റ് ഓതന്റിക്കേറ്റ് ചെയ്യാനും കഴിയും.
   • 419 രൂപ മുതൽ 2499 രൂപ വരെ വിലയുള്ള കേരളവിഷൻ ബ്രോഡ്ബാന്റ് പ്ലാനുകൾ419 രൂപ മുതൽ 2499 രൂപ വരെ വിലയുള്ള കേരളവിഷൻ ബ്രോഡ്ബാന്റ് പ്ലാനുകൾ

    വിഐ വിഐപി സിം കാർഡ് സൗജന്യമായി നൽകും

    വിഐ വിഐപി സിം കാർഡ് സൗജന്യമായി നൽകും

    വിഐപി സിം കാർഡ് സിം ഉപഭോക്താവിന്റെ അഡ്രസിൽ തികച്ചും സൗജന്യമായി വിതരണം ചെയ്യും. ഡെലിവറി ചെയ്യുമ്പോൾ, കൂടുതൽ പ്രോസസിങിനായി ഉപയോക്താക്കൾക്ക് ഒരു ആക്റ്റീവ് ഫോൺ ആവശ്യമാണ്. 500 രൂപ, 1000 രൂപ നിരക്കിൽ വിവിധ ഫാൻസി നമ്പറുകൾ കമ്പനി ഓഫർ ചെയ്യുന്നുണ്ട്. രാജസ്ഥാൻ, തെലങ്കാന, ഒഡീഷ, പശ്ചിമ ബംഗാൾ, കേരളം, കർണാടക, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ജാർഖണ്ഡ്, പഞ്ചാബ്, ബീഹാർ, മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങി എല്ലാ പ്രധാന സംസ്ഥാനങ്ങളിലും വിഐയുടെ സൗജന്യ വിഐപി നമ്പർ സേവനം ലഭ്യമാണ്.

Best Mobiles in India

English summary
Users can get fancy numbers without spending much money. Most of the telecom operators in the country now allow their subscribers to select their preferred VIP / Fancy mobile for free. This article explains how to get a fancy number from VI, one of the leading telecom companies in the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X