സെല്‍ഫിയെടുക്കുന്നതിനിടെ കടലില്‍വീണ് ഡോക്ടര്‍ മരിച്ചു

|

ഗോവ ബീച്ചിനരികില്‍ നിന്ന് കൂട്ടുകാരൊത്ത് സെല്‍ഫിയെടുക്കുന്നതിനിടെ കടലില്‍വീണ് യുവതിയായ ഡേക്ടര്‍ മരിച്ചു. ആന്ദ്രാപ്രദേശില്‍ നിന്നുള്ള ഡോ. ഉഡുകുരു രമ്യാ കൃഷ്ണയാണ് തിരയില്‍പ്പെട്ടു മരിച്ചത്. ഗോവയില്‍ കൊളംബ് ബീച്ചിലായിരുന്നു സംഭവം. 25 വയസു മാത്രമായിരുന്നു രമ്യയുടെ പ്രായം.

 
സെല്‍ഫിയെടുക്കുന്നതിനിടെ കടലില്‍വീണ് ഡോക്ടര്‍ മരിച്ചു

മൃതദേഹം ആന്ദ്രാപ്രദേശിലുള്ള കൃഷ്ണാ ജില്ലയിലെ ജഗയ്യപേട്ടിലെ വീട്ടിലേക്ക് എത്തിച്ചിട്ടുണ്ട്. രമ്യ തന്റെ എം.ബി.ബി.എസ് ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ജഗയ്യാപേട്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറായി സേവനം നടത്തിവന്നിരുന്ന രമ്യ 2018ലാണ് ഗോവയിലേക്ക് തന്റെ തൊഴിലിടം മാറ്റിയത്.

കനാകോണയിലെ ഇന്‍സ്‌പെക്ടര്‍ സൂധേഷ് നര്‍വേകര്‍ പറയുന്നതനുസരിച്ച് ചൊവ്വാഴ്ച വൈകിട്ട് കൂട്ടുകാരൊപ്പമാണ് രമ്യ ഗോവ ബീച്ചിലെത്തിയത്. ആകെ ആറുപേരാണുണ്ടായിരുന്നത്. കടലിനരികിലെ വലിയെരു പാറക്കല്ലില്‍ കയറിനിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആറുപേരെയും ശക്തമായെത്തിയ തിരമാലകള്‍ കടലിലേക്ക് വലിച്ചെടുക്കുകയായിരുന്നു.

ഇതില്‍ രമ്യയൊഴിച്ച് ബാക്കിയുള്ളവരെ രക്ഷപ്പെടുത്താനായി. രമ്യയെ തിരമാലയില്‍ കാണാതാവുകയായിരുന്നു. ആളൊഴിഞ്ഞ പ്രദേശമായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ബുദ്ധിമുട്ടുണ്ടായിരുന്നതായും പ്രദേശത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന ചിലര്‍ ചേര്‍ന്നാണ് രമ്യ ഒഴികയുള്ളവരെ രക്ഷപ്പെടുത്തിയതെന്നും ഇന്‍സ്‌പെക്ടര്‍ പറയുന്നു.

ദക്ഷിണ ഗോവയിലെ കനകോണ നഗരത്തിലാണ് രമ്യ താമസിച്ചിരുന്നത്. 108 എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനൊപ്പമാണ് തൊഴില്‍ നോക്കിയിരുന്നത്. ലഭിക്കുന്ന റിപ്പോര്‍ട്ടു പ്രകാരം രമ്യയുടെ അച്ഛനും ഈയിടെയാണ് മരിച്ചത്. അമ്മയും രണ്ടു പെങ്ങന്മാരും ഒരു സഹോദരനുമാണ് രമ്യക്കുള്ളത്.

ഗോവയില്‍ വിവിധയിടങ്ങളിലായി 24 നോ സെല്‍ഫി പ്രദേശങ്ങളാണുള്ളത്. അശ്രദ്ധമായി സെല്‍ഫിയെടുക്കുന്നതിലൂടെ നിരന്തരം അപകടമുണ്ടാകുന്ന പ്രദേശമായതിനാലാണ് നോ സെല്‍ഫി സോണായി ഈ പ്രദേശങ്ങളെ പ്രഖ്യാപിച്ചിരിക്കുന്നത്.

Best Mobiles in India

Read more about:
English summary
doctor-andhra-pradesh-drowns-goa-while-attempting-take-selfie-beach

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X