നിങ്ങളുടെ ഫോൺ ഈ ലിസ്റ്റിൽ ഉണ്ടോ? എങ്കിൽ എയർടെൽ 5ജി ആക്ടിവേഷൻ നിസാരം!

|

ഏതാനും ദിവസം മുമ്പ്, കൃത്യമായി പറഞ്ഞാൽ ഒക്ടോബർ 1 ന് ഭാരതം പുതിയൊരു ചരിത്ര പാതയിലേക്ക് കാലെടുത്തുവച്ചു. 5ജി(5G) എന്ന ഏറ്റവും അ‌നിവാര്യമായ മാറ്റത്തിലേക്കുള്ള യാത്രയുടെ തുടക്കമായിരുന്നു അ‌ത്. ഇന്ത്യൻ മൊ​ബൈൽ കോൺഗ്രസിന്റെ ഒന്നാം ദിനത്തിൽ ആ വേദിയിൽവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ആണ് രാജ്യത്തെ 5ജി സേവനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്.

 

സാങ്കേതിക വിദ്യ

സാങ്കേതിക വിദ്യയുടെ അ‌നന്ത സാധ്യതകളിലേക്കും അ‌തിശയ ലോകത്തേക്കും നമ്മെ കൂട്ടിക്കൊണ്ടു പോകാൻ തുറന്ന വാതിൽ ആയിരുന്നു 5ജി സേവനങ്ങളുടെ ഉദ്ഘാടനം. അ‌തേവേദിയിൽവച്ചുതന്നെ ഇന്ത്യയിലെ ടെലിക്കോം വമ്പന്മാരിൽ രണ്ടാമനും രാജ്യത്ത് 5ജി സേവന വിതരണത്തിന് അ‌ർഹതയുള്ള മൂന്ന് കമ്പനികളിൽ ഒന്നുമായ എയർടെൽ തങ്ങളുടെ 5ജി സേവനങ്ങൾക്കും തുടക്കം കുറിച്ചു. രാജ്യത്ത് ആദ്യമായി 5ജി സേവനം ആരംഭിച്ച കമ്പനി എന്ന ചരിത്രത്താളിലേക്കും അ‌തുവഴി എയർടെൽ ഇടം പിടിച്ചു.

എത്തി, എത്തി എന്ന് പറയുന്നു, ശരിക്കും എവിടെ വരെ എത്തി 5ജി?എത്തി, എത്തി എന്ന് പറയുന്നു, ശരിക്കും എവിടെ വരെ എത്തി 5ജി?

5ജിയുടെ സാധ്യതകൾ

ആദ്യ ഘട്ടത്തിൽ എട്ട് നഗരങ്ങളിലാണ് എയർടെൽ തങ്ങളുടെ 5ജി സേവനങ്ങൾ ആരംഭിച്ചിരിക്കുന്നത്. അ‌തേസമയം തന്നെ അ‌ടുത്ത വർഷം അ‌വസാനത്തോടെ രാജ്യത്തിന്റെ എല്ലാ മേഖലയിലും 5ജി സേവനങ്ങൾ ആരംഭിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതായും എയർടെൽ പ്രഖ്യാപിച്ചിട്ടുണ്ട്. 5ജിയുടെ സാധ്യതകൾ അ‌നന്തമാണ് എന്ന് നാം പറഞ്ഞു. അ‌തോടൊപ്പം സാധാരണക്കാരന് ഉപയോഗപ്രദമായ നിരവധി സേവനങ്ങൾ നൽകാനുള്ള ശേഷിയും 5ജിക്കുണ്ട്.

പുത്തൻ തലമുറ നെറ്റ്വർക്ക്
 

ഈ പുത്തൻ തലമുറ നെറ്റ്വർക്ക് വഴി 4ജിയേക്കാൾ 30 മടങ്ങ് വേഗത്തിൽ നൽകാൻ തങ്ങൾക്ക് കഴിയുമെന്ന് എയർടെൽ വ്യക്തമാക്കുന്നു. സാധാരണ ആളുകളുടെ ഉപയോഗം വച്ച് പറയുകയാണെങ്കിൽ ഒരു സിനിമ സെക്കൻഡുകൾക്കുള്ളിൽ ഡൗൺലോഡ് ചെയ്യാൻ 5ജിക്ക് സാധിക്കും. മികച്ച ഇന്റർനെറ്റ് അ‌നുഭവമാകും എയർടെൽ 5ജി സമ്മാനിക്കുക എന്നും കമ്പനി വ്യക്തമാക്കുന്നു. 4കെ വീഡിയോകൾ യാതൊരു തടസങ്ങളുമില്ലാതെ ആസ്വദിക്കാനും എആർ-വിആർ സേവനങ്ങൾ കൂടുതൽ മനോഹരമായി ആസ്വദിക്കാനും 5ജി അ‌വസരം ഒരുക്കുന്നുണ്ട്.

ഒടുവിൽ നന്നാവാൻ തീരുമാനിച്ചു; 4ജി, 5ജി സേവനങ്ങൾ ആരംഭിക്കുന്ന തീയതി ഉറപ്പിച്ച് ബിഎസ്എൻഎൽഒടുവിൽ നന്നാവാൻ തീരുമാനിച്ചു; 4ജി, 5ജി സേവനങ്ങൾ ആരംഭിക്കുന്ന തീയതി ഉറപ്പിച്ച് ബിഎസ്എൻഎൽ

സംശയങ്ങളുടെ യാതൊരു ആവശ്യവുമില്ല

എന്നാൽ ഈ സേവനങ്ങൾ തങ്ങൾക്ക് ലഭ്യമാകുമോ, അതിനായി എന്താണ് ചെയ്യേണ്ടത് എന്നൊക്കെ സംശയിക്കുന്ന ധാരാളം ആളുകൾ കാണും. എന്നാൽ ഇത്തരം സംശയങ്ങളുടെ യാതൊരു ആവശ്യവുമില്ല. വളരെ എളുപ്പത്തിൽത്തന്നെ നിങ്ങൾക്ക് 5ജി ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും. അ‌ത് എങ്ങനെയാണ് എന്നും നിങ്ങളുടെ ​കൈയിൽ ഉള്ള ഫോണിൽ 5ജി സപ്പോർട്ട് ഉണ്ടോ എന്നും നമുക്ക് നോക്കാം.

എയർടെൽ 5ജി എങ്ങനെ ലഭ്യമാകും

എയർടെൽ 5ജി എങ്ങനെ ലഭ്യമാകും

എൻഎസ്എ അ‌ഥവാ നോൺ-സ്റ്റാൻഡെലോൺ ആയാണ് എയർടെൽ 5ജി സേവനങ്ങൾ നൽകുന്നത്. അ‌തായത് നിലവിലുള്ള 4ജി സൗകര്യങ്ങൾ 5ജി സൗകര്യത്തിന് ഉപയോഗപ്രദമാക്കി മാറ്റിക്കൊണ്ട് ആണ് എയർടെൽ 5ജി ലഭ്യമാക്കുന്നത്. 5ജിക്കായി എയർടെലിന്റെ പുതിയ സിം എടുക്കേണ്ട ആവശ്യവും വരുന്നില്ല. നിലവിലുള്ള 4ജി സിമ്മിൽത്തന്നെ 5ജി ലഭ്യമാകും. എന്നാൽ നിങ്ങളുടെ ഫോൺ 5ജി സപ്പോർട്ട് ചെയ്യുന്നത് ആയിരിക്കണം എന്നുമാത്രം. നിങ്ങൾ 5ജി ഉള്ള പ്രദേശത്ത് ആണെങ്കിൽ ആക്ടിവേറ്റ് ചെയ്യാൻ ആദ്യം ഫോണിന്റെ സെറ്റിങ്സിലേക്ക് പോകുക. തുടർന്ന് കണക്ഷൻസ് അ‌ല്ലെങ്കിൽ മൊ​ബൈൽ നെറ്റ്വർക്ക്സ് എന്നത് സെലക്ട് ചെയ്യുക. അ‌വിടെ നെറ്റ്വർട്ട് മോഡ് 5ജി സെലക്ട് ചെയ്യുക. ഇത്രമാത്രം ചെയ്താൽ മതി.

ഇനി എല്ലാം 5ജി ആണ്, സംശയങ്ങൾ ഉണ്ടോ? ഉത്തരങ്ങൾ ഇതാ...ഇനി എല്ലാം 5ജി ആണ്, സംശയങ്ങൾ ഉണ്ടോ? ഉത്തരങ്ങൾ ഇതാ...

5ജി സപ്പോർട്ട് ഉള്ള സ്മാർട്ട്ഫോൺ

5ജി സപ്പോർട്ട് ഉള്ള സ്മാർട്ട്ഫോൺ ആണ് എയർടെൽ 5ജി ലഭ്യമാകാൻ ​പ്രാഥമികമായി വേണ്ടത്. എന്നാൽ എല്ലാ സ്മാർട്ട്ഫോണുകളും 5ജി ഉണ്ടായിരിക്കില്ല. ചില സ്മാർട്ട്ഫോണുകളിൽ ചെറിയൊരു അ‌പ്ഡേഷനിലൂടെ 5ജി ലഭ്യമാകുകയും ചെയ്യും. ആപ്പിളുമായി ​കൈകോർത്ത് ഐഫോണുകളിൽ 5ജി സേവനം ലഭ്യമാക്കാൻ എയർടെൽ തയാറെടുത്തുകൊണ്ടിരിക്കുകയാണ്. 5ജി സപ്പോർട്ടുള്ള മോഡലുകൾ ഉണ്ടെങ്കിലും ചിലതിൽ ഒരു അ‌പ്ഡേഷൻ ആവശ്യമാണ്. ഇപ്പോൾ ലഭ്യമായവയിൽ എയർടെൽ 5ജി സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്ഫോണുകളുടെ ലിസ്റ്റ് ഇവിടെ നൽകാം. അ‌തിൽ നിങ്ങളുടെ ഫോൺ ഉണ്ടെങ്കിൽ 5ജി സേവനങ്ങൾ നിങ്ങൾക്കും ​കൈയെത്തും ദൂരത്താണ്.

എയർടെൽ 5ജി സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്ഫോണുകൾ

എയർടെൽ 5ജി സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്ഫോണുകൾ

ബ്രാൻഡ്  മോഡൽ
 ഠ സാംസങ് (5G റെഡി) ഗാലക്സി എ53 5G
ഗാലക്സി എ33 5G
ഗാലക്സി എസ് 21 FE
ഗാലക്സി എസ് 22
ഗാലക്സി എസ് 22+
ഗാലക്സി എസ് 22 അ‌ൾട്ര
ഗാലക്സി എം 33
ഗാലക്സി Z ഫ്ലിപ് 4
ഗാലക്സി Z ഫോൾഡ്4
ഗാലക്സി നോട്ട് 20 അ‌ൾട്ര
സാംസങ്

സാംസങ്

ഠ സാംസങ് (അപ്‌ഡേഷൻ ആവശ്യമുള്ളവ) ഗാലക്സിS21 സീരീസ്
ഗാലക്സി Z ഫോൾഡ്2
ഗാലക്സി എഫ് 42 5G
ഗാലക്സി എ52s 5G
ഗാലക്സി എം52 5G
ഗാലക്സി Z Flip3
ഗാലക്സി Z ഫോൾഡ്3
ഗാലക്സി എ22 5G
ഗാലക്സി എസ്20FE 5G
ഗാലക്സി എം32 5G
ഗാലക്സി എഫ്23 5G
ഗാലക്സി എ73
ഗാലക്സി എം42 5G
ഗാലക്സി എം53
ഗാലക്സി എം13
ഗാലക്സി എസ്21 FE 
വൺപ്ലസ്

വൺപ്ലസ്

ഠ വൺപ്ലസ് (5G റെഡി )  
വൺപ്ലസ് നോർഡ്
വൺപ്ലസ് 9
വൺപ്ലസ് 9 പ്രോ
വൺപ്ലസ് നോർഡ് സിഇ
വൺപ്ലസ് നോർഡ് സിഇ 2
വൺപ്ലസ് 10 പ്രോ
വൺപ്ലസ് നോർഡ് സിഇ2 ​ലൈറ്റ്
വൺപ്ലസ് 10ആർ
വൺപ്ലസ് നോർഡ് 2ടി
വൺപ്ലസ് 10ടി
ഠ വൺപ്ലസ് (അപ്‌ഡേറ്റ്)

ഠ വൺപ്ലസ് (അപ്‌ഡേറ്റ്)

ഠ വൺപ്ലസ് (അപ്‌ഡേറ്റ് ആവശ്യമാണ്)  വൺപ്ലസ് 8
വൺപ്ലസ് 8ടി
വൺപ്ലസ് 8 പ്രോ
വൺപ്ലസ് 9 RT
വൺപ്ലസ് നോർഡ് 2
വൺപ്ലസ് 9ആർ
റിയൽമി

റിയൽമി

റിയൽമി (5G റെഡി)  
റിയൽമി 8എസ്
റിയൽമി എക്സ്7 മാക്സ്
റിയൽമി നാർസോ 30 പ്രോ
റിയൽമി എക്സ്7 5G
റിയൽമി എക്സ്7 പ്രോ 5G
റിയൽമി 8
റിയൽമി എക്സ്50 പ്രോ
റിയൽമി ജിടി 5G
റിയൽമി ജിടി മാസ്റ്റർ പതിപ്പ്
റിയൽമി ജിടി Neo2
റിയൽമി 9
റിയൽമി 9 പ്രോ
റിയൽമി 9 പ്രോ+
റിയൽമി നാർസോ 30 5G
റിയൽമി 9 സ്പീഡ് പതിപ്പ്
റിയൽമി ജിടി 2
റിയൽമി ജിടി 2 പ്രോ
റിയൽമി ജിടി നിയോ 3
റിയൽമി നാർസോ 50 5G
റിയൽമി നാർസോ 50 പ്രോ 5G
ഷവോമി, റെഡ്മി, പോക്കോ

ഷവോമി, റെഡ്മി, പോക്കോ

ഷവോമി, റെഡ്മി, പോക്കോ(5G റെഡി)  എംഐ 10
എംഐ10ഐ
എംഐ 10ടി
എംഐ10T പ്രോ
എംഐ 11 അൾട്രാ
എംഐ 11എക്സ് പ്രോ
എംഐ 11എക്സ്
പോക്കോ എം3 പ്രോ
പോക്കോ എഫ്3 ജിടി
എംഐ 11​ലൈറ്റ് എൻഇ (K9D)
റെഡ്മി നോട്ട് 11ടി
ഷവോമി 11ടി പ്രോ
ഷവോമി കെ16
ഷവോമി 11ഐ ഹൈപ്പർചാർജ്ജ്
റെഡ്മി നോട്ട് 10T
റെഡ്മി നോട്ട് 11 പ്രോ+
പോക്കോ എം4 5G
പോക്കോ എം4 പ്രോ
ഷവോമി 12 പ്രോ
എംഐ11i
റെഡിമി 11 പ്രൈം 5 ജി
പോക്കോ എഫ്4 5G
പോക്കോ എക്സ്4 പ്രോ
റെഡ്മി കെ50ഐ
വിവോ, ഐക്കൂ

വിവോ, ഐക്കൂ

വിവോ, ഐക്കൂ (5G റെഡി)  ഐക്കൂ 3 5G
വിവോ എക്സ് 50 പ്രോ
വിവോ വി20 പ്രോ
വിവോ എക്സ് 60 പ്രോ+
വിവോ എക്സ് 60
വിവോ എക്സ് 60 പ്രോ
വിവോ ഐക്കൂ 7
വിവോ ഐക്കൂ 7 ലെജൻഡ്
വിവോ വി21
വിവോ ഐക്കൂ Z3
വിവോ വി21ഇ
വിവോ എക്സ് 70 പ്രോ
വിവോ എക്സ് 70 പ്രോ+
വിവോ ഐക്കൂ Z5
വിവോ ​വൈ72
വിവോ വി23 5G
വിവോ വി23 പ്രോ 5G
വിവോ വി23e 5G
വിവോ ടി1 5G
വിവോ ​വൈ75 5G
വിവോ ഐക്കൂ 9 പ്രോ
വിവോ ഐക്കൂ 9
വിവോ ഐക്കൂ 9 എസ്ഇ
വിവോ T1 പ്രോ
വിവോ ഐക്കൂ Z6
വിവോ എക്സ്80
വിവോ എക്സ്80 പ്രോ
വിവോഐക്കൂ 9ടി
വിവോ വി25
വിവോ വി25 പ്രോ
വിവോ ​വൈ55 5G
വിവോ ​വൈ55s 5G
ഓപ്പോ

ഓപ്പോ

ഓപ്പോ (5G റെഡി)  
റിനോ പ്രോ
റിനോ 6
റിനോ 6 പ്രോ
എഫ്19 പ്രോ+
ഓപ്പോ എ53s
ഓപ്പോ എ74
റിനോ 7 പ്രോ
എഫ്21 പ്രോ
റിനോ 7
റിനോ 8
റിനോ 8 പ്രോ
കെ10 5G
എഫ്21s പ്രോ
ആപ്പിൾ

ആപ്പിൾ


ആപ്പിൾ (അപ്‌ഡേറ്റ് ആവശ്യമാണ്)
ഐഫോൺ 14
ഐഫോൺ 14 പ്ലസ്
ഐഫോൺ 14 പ്രോ
ഐഫോൺ 14 പ്രോ മാക്സ്


ഐഫോൺ 13 മിനി
ഐഫോൺ 13
ഐഫോൺ 13 പ്രോ
ഐഫോൺ 13 പ്രോ മാക്സ്
ഐഫോൺ എസ്ഇ 2022
ഐഫോൺ 12 മിനി
ഐഫോൺ 12
ഐഫോൺ 12 പ്രോ
ഐഫോൺ 12 പ്രോ മാക്സ്

Best Mobiles in India

Read more about:
English summary
A smartphone with 5G support is the primary requirement to get 5G. But not all smartphones will have 5G. 5G will also be available on some smartphones through a small update. Here is the list of 5G smartphones available now. If you have your phone in it, 5G services are within your reach.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X