Home
News

ഓ 'ഡാർക്ക്! പി​ച്ചൈയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്, പണിയെടുപ്പിക്കാൻ ഐഫോണും സാംസങ്ങുമോ?

ടെക്നോളജി രംഗത്തെ ഏറ്റവും വലിയ പേരുകളിൽ ഒന്നാണ് ഗൂഗിൾ. അ‌തിനാൽത്തന്നെ ഗൂഗിൾ സിഇഒ എന്ന പദവിക്കും ​ആഗോളതലത്തിൽ ഏറെ വലിയ സ്ഥാനമുണ്ട്. ഗൂഗിളിനെപ്പോലെ തന്നെ അ‌തിന്റെ സിഇഒയുടെ പേരും വിശ്വം മുഴുവൻ നിറഞ്ഞു നിൽക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകൾക്ക് ലോകം ചെവികൊടുക്കുകയും സസൂക്ഷ്മം വിലയിരുത്തുകയും ചെയ്യുന്നു.

ലോകം മുഴുവൻ സ്വാധീനമുള്ള ഗൂഗിളിനെ ഇപ്പോൾ നയിക്കുന്നത് ഇന്ത്യൻ വംശജനായ സുന്ദർ പി​ച്ചൈയാണ് എന്നതിൽ ഓരോ ഇന്ത്യക്കാരനും ഏറെ അ‌ഭിമാനിക്കാം. പലവിധ പ്രതിസന്ധികൾ നേരിടുമ്പോഴും ഗൂഗിളിനെ ധീരമായി മുന്നോട്ട് നയിക്കാൻ ഇന്ത്യയിൽനിന്ന് ലഭിച്ച ജീവിതാനുഭവങ്ങളും പി​ച്ചൈയ്ക്ക് കരുത്താകാറുണ്ട്. എത്രവളർന്നാലും തായ്​ വേര് ആണല്ലോ വൃക്ഷങ്ങളുടെ ശക്തി.

ഓ 'ഡാർക്ക്! പി​ച്ചൈയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്

പ്രശസ്തരുടെ ഓരോ ചെറു നീക്കങ്ങൾപോലും സസൂക്ഷ്മം ശ്രദ്ധിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യാറുണ്ട്. പി​ച്ചൈയുടെ ജീവിതവും ഇത്തരത്തിൽ ഏറെ ആകാംക്ഷയോടെ ലോകം നോക്കിക്കാണുന്നു. മടക്കാൻ കഴിയുന്ന തങ്ങളുടെ ആദ്യ സ്മാർട്ട്ഫോണായ പിക്‌സൽ ഫോൾഡ് അ‌ടുത്തിടെ നടന്ന ഡെവലപ്പർമാരുടെ കോൺഫറൻസിൽവച്ച് ഗൂഗിൾ ലോഞ്ച് ചെയ്തിരുന്നു. ഇതോടൊപ്പം പിക്സൽ 7എയും എത്തിയിരുന്നു.

സ്മാർട്ട്ഫോൺ വിപണിയുടെ ശ്രദ്ധപിടിച്ചുപറ്റാൻ ഇതിനോടകം തന്നെ ഗൂഗിളിന്റെ പുതിയ രണ്ട് സ്മാർട്ട്ഫോണുകൾക്കും കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഈ പുത്തൻ ഫോണുകൾ ഒക്കെ പുറത്തിറക്കിയ വാർത്ത കേട്ട ചുരുക്കം ചിലർക്കെങ്കിലും ഉണ്ടായ ഒരു സംശയമാണ് ഗൂഗിൾ സിഇഒ ഉപയോഗിക്കുന്നത് ഏത് ഫോൺ ആയിരിക്കും എന്നത്.

ഓ 'ഡാർക്ക്! പി​ച്ചൈയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്

ആഗോള തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലൊന്നും ഗൂഗിളിന്റെ ഫോണുകൾ ഇല്ല. അ‌പ്പോൾ ഗൂഗിൾ സിഇഒ നിലവിൽ ലഭ്യമായ ഏറ്റവും മികച്ച മറ്റ് ഫോണുകൾ ഉപയോഗിക്കാതെ തങ്ങളുടെ സ്വന്തം ഫോൺ മാത്രമാണോ ഉപയോഗിക്കുന്നതെന്ന സംശയം പലർക്കും തോന്നുക സ്വാഭാവികം. 'Mrwhosetheboss' എന്നറിയപ്പെടുന്ന യൂട്യൂബർ അരുൺ മൈനിയുമായുള്ള സംഭാഷണത്തിൽ, തന്റെ സ്മാർട്ട്ഫോൺ ഉപയോഗത്തെക്കുറിച്ചും താൽപര്യങ്ങളെക്കുറിച്ചുമെല്ലാം വെളിപ്പെടുത്തിയിരിക്കുകയാണ് പി​ച്ചൈ.

ഗൂഗിളിന്റെ സിഇഒ മടക്കാവുന്ന സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്നതായിരുന്നു ടെക് പ്രേമികകൾക്ക് അ‌റിയേണ്ടിയിരുന്ന പ്രധാനകാര്യം. അ‌വരുടെ സംശയം തീർത്ത സുന്ദർ പി​ച്ചൈ, താൻ പിക്സൽ ഫോൾഡ് ഏറെ പരീക്ഷിച്ചതായും ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെങ്കിലും തന്റെ പ്രധാന ഫോൺ പിക്സൽ 7 പ്രോ ആണെന്നും വെളിപ്പെടുത്തി.

ഏത് തരത്തിലുള്ള സാഹചര്യത്തിലാണ് പിക്സൽ ഫോൾഡിന് പകരം പിക്സൽ 7 പ്രോ ഉപയോഗിക്കേണ്ടത് എന്നായിരുന്നു ഉയർന്നുവന്ന മറ്റൊരു ചോദ്യം. അ‌തിനും പി​ച്ചൈയ്ക്ക് കൃത്യമായ മറുപടി ഉണ്ടായിരുന്നു. ഭാരം കുറഞ്ഞ ഫോണായതിനാൽ യാത്രചെയ്യുമ്പോൾ പിക്സൽ 7പ്രോ ഉപയോഗിക്കാനാണ് കൂടുതൽ സൗകര്യമെന്നും ഇമെയിലുകൾ വേഗത്തിൽ നോക്കാൻ ആഗ്രഹിക്കുന്നതായും അ‌ദ്ദേഹം വ്യക്തമാക്കി.

ഗൂഗിൾ സിഇഒ ആയ സുന്ദർ പി​ച്ചൈ മറ്റ് കമ്പനികളുടെ ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്നറിയാൻ ഒട്ടേറെപ്പേർ ആഗ്രഹിച്ചിരുന്നു. അരുൺ മൈനിയുമായുള്ള അ‌ഭിമുഖത്തി​നിടെ നടന്ന റാപ്പിഡ് ഫയർ റൗണ്ടിൽ, പലരും അ‌റിയാൻ ഏറെ ആഗ്രഹിച്ച ആ ഉത്തരവും പി​ച്ചൈയിൽനിന്ന് എത്തി. പിക്സൽ 7 പ്രോയ്ക്കൊപ്പം ഐഫോണും സാംസങ് ഗാലക്സി ഫോണുകളും പരീക്ഷിക്കുന്നു എന്നായിരുന്നു പി​ച്ചൈയുടെ മറുപടി.

ഓ 'ഡാർക്ക്! പി​ച്ചൈയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്

നിലവിൽ തന്റെ പ്രാഥമിക ഫോണായി പിക്സൽ 7 പ്രോ ആണ് ഉപയോഗിക്കുന്നതെന്നും തന്റെ പക്കൽ അധിക ഫോൺ നമ്പറുകളും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫോണിൽ ഡാർക്ക് മോഡാണോ ലൈറ്റ് മോഡാണോ ഇഷ്ടപ്പെടുന്നതെന്നായിരുന്നു മറ്റൊരു ചോദ്യം. തനിക്ക് ഡാർക്ക് മോഡിനോടാണ് കൂടുതൽ താൽപര്യമെന്ന് പി​ച്ചൈ വെളിപ്പെടുത്തി.

ചിലപ്പോൾ ​ലൈറ്റ് മോഡും ഉപയോഗിക്കും. രണ്ടും മാറിമാറി വരും എങ്കിലും കൂടുതൽ ഉപയോഗിക്കുക ഡാർക്ക്​ മോഡാണ് എന്നായിരുന്നു പി​ച്ചൈയുടെ മറുപടി. മികച്ച ബാറ്ററിക്കരുത്തുള്ള ഫോൺ, മികച്ച ക്യാമറയുള്ള ഫോൺ എന്നീ ഓപ്ഷനുകൾ നൽകിയാൽ ബാറ്ററിയെക്കാൾ ക്യാമറയ്ക്കാണ് താൻ പ്രാധാനം നൽകുക. വയർഡ് അല്ലെങ്കിൽ വയർലെസ് ചാർജിങ് ഓപ്ഷനാണ് നൽകുന്നതെങ്കിൽ വയർലെസ് തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

More from GizBot

Best Mobiles in India

English summary
In a conversation with YouTuber Arun Maini, popularly known as 'Mrwhosetheboss’, Google CEO Sundar Pichai opened up about his smartphone usage and interests. Pichai said that he has tried the Pixel Fold a lot and that his main phone is the Pixel 7 Pro. Pichai revealed that he is also testing smartphones, including the iPhone and Samsung.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X